SIP VS Sukanya Samriddhi Yojana: സുകന്യ സമൃദ്ധി യോജനയിലാണോ നിക്ഷേപിക്കുന്നത്? എസ്‌ഐപി കൂടിയൊന്ന് പരിഗണിച്ച് നോക്കൂ

Sukanya Samriddhi Yojana Benefits: നിശ്ചിത കാലയളവില്‍ ഒരു നിശ്ചിത തുക മ്യൂച്വല്‍ ഫണ്ടിലേക്ക് നിക്ഷേപിക്കുന്ന മാര്‍ഗമാണ് സിസ്റ്റമാറ്റിക് ഇന്‍വെസ്റ്റ്‌മെന്റ് പ്ലാന്‍ അഥവാ എസ്‌ഐപി. വിപണിയിലെ കയറ്റിറക്കങ്ങള്‍ക്ക് അനുസൃതമായാണ് എസ്‌ഐപി പ്രവര്‍ത്തിക്കുന്നത്.

SIP VS Sukanya Samriddhi Yojana: സുകന്യ സമൃദ്ധി യോജനയിലാണോ നിക്ഷേപിക്കുന്നത്? എസ്‌ഐപി കൂടിയൊന്ന് പരിഗണിച്ച് നോക്കൂ

പ്രതീകാത്മക ചിത്രം

Published: 

01 Mar 2025 10:58 AM

ദീര്‍ഘകാല നിക്ഷേപം നടത്തുന്നതിന് സഹായിക്കുന്ന ഒട്ടനവധി പദ്ധതികളുണ്ട്. അവയില്‍ കൂടുതല്‍ പേര്‍ തിരഞ്ഞെടുക്കുന്ന രണ്ട് പദ്ധതികളാണ് സിസ്റ്റമാറ്റിക് ഇന്‍വെസ്റ്റ്‌മെന്റ് പ്ലാന്‍ അഥവാ എസ്‌ഐപിയും സുകന്യ സമൃദ്ധി യോജനയും. വ്യത്യസ്ത രീതികളിലാണ് ഈ രണ്ട് പദ്ധതികളും പ്രവര്‍ത്തിക്കുന്നത്.

പലരും ഇവയില്‍ രണ്ടിലും നിക്ഷേപം നടത്തുന്നവരാണ്. എന്നാല്‍ 15 വര്‍ഷത്തേക്ക് നിക്ഷേപം നടത്തുമ്പോള്‍ ഇവയില്‍ ഏതാണ് കൂടുതല്‍ ലാഭം നല്‍കുന്നതെന്ന് അറിയാമോ?

നിശ്ചിത കാലയളവില്‍ ഒരു നിശ്ചിത തുക മ്യൂച്വല്‍ ഫണ്ടിലേക്ക് നിക്ഷേപിക്കുന്ന മാര്‍ഗമാണ് സിസ്റ്റമാറ്റിക് ഇന്‍വെസ്റ്റ്‌മെന്റ് പ്ലാന്‍ അഥവാ എസ്‌ഐപി. വിപണിയിലെ കയറ്റിറക്കങ്ങള്‍ക്ക് അനുസൃതമായാണ് എസ്‌ഐപി പ്രവര്‍ത്തിക്കുന്നത്.

എസ്‌ഐപിയില്‍ പ്രതിവര്‍ഷം നിങ്ങള്‍ 15 വര്‍ഷത്തേക്ക് 80,000 രൂപ നിക്ഷേപിക്കുകയാണെങ്കില്‍ ആകെ നിക്ഷേപിക്കുന്ന സംഖ്യ 12,00,000 രൂപ. ഇതിന് 12 ശതമാനം പലിശ നിരക്ക് കണക്കാക്കുകയാണെങ്കില്‍ കാലാവധി പൂര്‍ത്തിയാകുമ്പോള്‍ നിങ്ങള്‍ക്ക് ലഭിക്കുന്ന തുക 31,73,035 രൂപ. 19,72,975 രൂപയാണ് നിങ്ങളുടെ ലാഭം.

സര്‍ക്കാര്‍ പിന്തുണയോടെ പ്രവര്‍ത്തിക്കുന്ന സംരംഭമാണ് സുകന്യ സമൃദ്ധി യോജന. പെണ്‍കുട്ടികളുടെ ഭാവിക്കായാണ് ഈ തുക മാറ്റിവെക്കുന്നത്. പത്ത് വയസിനുള്ളില്‍ പ്രായമുള്ള പെണ്‍കുട്ടികളുടെ രക്ഷിതാക്കള്‍ക്കാണ് ഈ പദ്ധതിയില്‍ ചേരാനാകുന്നത്.

250 രൂപ മുതല്‍ നിക്ഷേപിച്ച് തുടങ്ങാം. ഒരു വര്‍ഷം നിങ്ങള്‍ക്ക് നിക്ഷേപിക്കാന്‍ സാധിക്കുന്ന ഏറ്റവും ഉയര്‍ന്ന സംഖ്യ 1,50,000 രൂപയാണ്. ഈ പദ്ധതിയില്‍ 80,000 രൂപ നിങ്ങള്‍ പ്രതിവര്‍ഷം നിക്ഷേപിക്കുകയാണെങ്കില്‍ ആകെ നിക്ഷേപിക്കുന്ന സംഖ്യ 12,00,000 രൂപ. നിങ്ങള്‍ക്ക് തിരികെ ലഭിക്കുന്ന 36,94,708 രൂപയായിരിക്കും. ലാഭം 24,94,708 രൂപ.

Also Read: Fixed Deposit Interest: 8 ലക്ഷം രൂപയാണോ നിക്ഷേപം? എങ്കില്‍ മികച്ച ബാങ്ക് തന്നെ തിരഞ്ഞെടുക്കാം

എന്നാല്‍ സുകന്യ സമൃദ്ധി യോജനയില്‍ നിന്ന് ലഭിക്കുന്ന ലാഭം സ്ഥിരമാണ്. എസ്‌ഐപികള്‍ വിപണിയിലെ ലാഭ നഷ്ട സാധ്യതകള്‍ക്ക് വിധേയമായി പ്രവര്‍ത്തിക്കുന്നതിനായി ലാഭം ഉയരാനും കുറയാനും സാധ്യതയുണ്ട്.

ഉയര്‍ന്ന ലാഭം ആഗ്രഹിക്കുന്നവര്‍ക്ക് എസ്‌ഐപികള്‍ തിരഞ്ഞെടുക്കാവുന്നതാണ്. സുരക്ഷിതമായ നിക്ഷേപമാണ് നിങ്ങള്‍ ആഗ്രഹിക്കുന്നവര്‍ക്ക് അനുയോജ്യമായ പദ്ധതി സുകന്യ സമൃദ്ധി യോജനയാണ്.

മൂത്രമൊഴിക്കാതെ പിടിച്ചുവയ്ക്കരുതേ, പ്രശ്‌നമാണ്‌
അബദ്ധത്തിൽ പോലും ഇവരെ ചവിട്ടരുത്, ഗതി പിടിക്കില്ല
പ്രായം കുറയ്ക്കാന്‍ സാലഡ് വെള്ളരി ഇങ്ങനെ കഴിക്കാം
പിയർ പഴം കണ്ടാൽ വാങ്ങാൻ മടിക്കരത്! ​ഗുണങ്ങൾ ഏറെ