Post Office Savings Scheme: 333 രൂപ മതി നിങ്ങള്‍ക്ക് 17 ലക്ഷം ഈസിയായി ഉണ്ടാക്കാം; അതും പോസ്റ്റ് ഓഫീസ് ആര്‍ഡി വഴി
Post Office RD Scheme: തുച്ഛമായ തുക നിക്ഷേപിക്കുന്നതിലൂടെ നിങ്ങള്‍ക്ക് വലിയൊരു സംഖ്യ സമ്പാദ്യം ഉണ്ടാക്കിയെടുക്കാന്‍ സാധിക്കുന്നതാണ്. പോസ്റ്റ് ഓഫീസ് ആര്‍ഡികളെന്നാല്‍ വെറും 100 രൂപയില്‍ ആരംഭിക്കാന്‍ സാധിക്കുന്ന ഒരു പദ്ധതിയാണ്.

Post Office
പോസ്റ്റ് ഓഫീസുകള്‍ നിരവധി ജനപ്രിയമായ പദ്ധതികള്‍ വാഗ്ദാനം ചെയ്യുന്നുണ്ട്. അതില്‍ ഏറ്റവും കൂടുതല്‍ പ്രചാരത്തിലുള്ള റിക്കറിങ് ഡെപ്പോസിറ്റ് അഥവാ ആര്‍ഡികള്‍. സുരക്ഷിതമായ നിക്ഷേപങ്ങള്‍ ആയതിനാല്‍ തന്നെ പൊതുവേ ആളുകള്‍ക്ക് പോസ്റ്റ് ഓഫീസ് സമ്പാദ്യ പദ്ധതികളോട് താത്പര്യം വര്‍ധിക്കുന്നു.
തുച്ഛമായ തുക നിക്ഷേപിക്കുന്നതിലൂടെ നിങ്ങള്‍ക്ക് വലിയൊരു സംഖ്യ സമ്പാദ്യം ഉണ്ടാക്കിയെടുക്കാന്‍ സാധിക്കുന്നതാണ്. പോസ്റ്റ് ഓഫീസ് ആര്‍ഡികളെന്നാല്‍ വെറും 100 രൂപയില്‍ ആരംഭിക്കാന്‍ സാധിക്കുന്ന ഒരു പദ്ധതിയാണ്.
ആര്‍ഡി നിക്ഷേപത്തിന്റെ കാലാവധി അഞ്ച് വര്‍ഷമാണ്. എന്നാല്‍ നിങ്ങള്‍ക്ക് അഞ്ച് വര്‍ഷത്തിന് ശേഷം മറ്റൊരു അഞ്ച് വര്‍ഷത്തേക്ക് കൂടി പദ്ധതിയുടെ കാലാവധി നീട്ടാവുന്നതാണ്. നിലവിലുള്ള കണക്കുകള്‍ പ്രകാരം 6.7 ശതമാനം പലിശയാണ് നിങ്ങളുടെ നിക്ഷേപത്തിന് പോസ്റ്റ് ഓഫീസ് വാഗ്ദാനം ചെയ്യുന്നത്.



പ്രതിദിനം 333 രൂപ മാറ്റിവെക്കുകയാണെങ്കില്‍ നിങ്ങള്‍ ആര്‍ഡിയിലൂടെ മികച്ച സമ്പാദ്യം ഉണ്ടാക്കിയെടുക്കാന്‍ സാധിക്കുന്നതാണ്. 17 ലക്ഷത്തിലധികം രൂപയാണ് ഇതുവഴി നിങ്ങളിലേക്ക് എത്തുന്നത്. ദിവസവും 333 രൂപ മാറ്റിവെച്ചാല്‍ പ്രതിമാസം നിങ്ങള്‍ക്ക് 9,990 രൂപ പദ്ധതിയില്‍ നിക്ഷേപിക്കാന്‍ സാധിക്കും.
പ്രതിമാസം 9,990 രൂപ നിക്ഷേപിച്ചാല്‍ പ്രതിവര്‍ഷം നിങ്ങള്‍ക്ക് നിക്ഷേപിക്കുന്നത് 1,19,880 ലക്ഷം രൂപയാണ്. അഞ്ച് വര്‍ഷത്തേക്ക് നടത്തുന്ന നിക്ഷേപത്തിന് 6.7 ശതമാനം പലിശ കണക്കാക്കിയാല്‍ കാലാവധി പൂര്‍ത്തിയാകുമ്പോള്‍ മെച്യൂരിറ്റി തുകയായി 7,12,941 രൂപ ലഭിക്കുന്നതാണ്. പലിശയിനത്തില്‍ മാത്രം നിങ്ങള്‍ക്ക് ലഭിക്കുന്നത് 1,13,541 രൂപ.
ഇനി നിങ്ങള്‍ നിക്ഷേപത്തിന്റെ കാലാവധി അഞ്ച് വര്‍ഷത്തേക്ക് കൂടി നീട്ടുകയാണെങ്കില്‍ മെച്യൂരിറ്റി തുക 17,06,837 രൂപയാകും. പത്ത് വര്‍ഷത്തിനുള്ളില്‍ നിങ്ങള്‍ നിക്ഷേപിക്കുന്നത് ആകെ 11,98,800 രൂപ. പലിശയായി ലഭിക്കുന്നത് 5,08,037 രൂപ.
അറിയിപ്പ്: മുകളില്‍ നല്‍കിയിരിക്കുന്നത് പൊതുവിവരത്തെ തുടര്‍ന്നുള്ള റിപ്പോര്‍ട്ടാണ്. അതിനാല്‍ തന്നെ ഓരോ നിക്ഷേപത്തിന്റെയും അപകട സാധ്യത മനസിലാക്കി മാത്രം മുന്നോട്ടുപോവുക. അല്ലാതെയുണ്ടാകുന്ന സാമ്പത്തിക നഷ്ടങ്ങള്‍ക്ക് ടിവി9 മലയാളം ഉത്തരവാദിയായിരിക്കില്ല.