PPF: ദാസാ എന്തുകൊണ്ട് ഈ ബുദ്ധി നേരത്തെ തോന്നിയില്ല; 137 രൂപയ്ക്ക് 34 ലക്ഷം ഉണ്ടാക്കാമെന്ന് ഇപ്പോഴല്ലേ അറിഞ്ഞേ!

Public Provident Fund Savings: 7.1 ശതമാനം പലിശ നിരക്ക് വാഗ്ദാനം ചെയ്യുന്ന മികച്ച പദ്ധതി കൂടിയാണ് പിപിഎഫ്. ഒറ്റത്തവണയായും തവണകളായും നിങ്ങള്‍ക്ക് പിപിഎഫില്‍ നിക്ഷേപിക്കാവുന്നതാണ്. 500 രൂപ മുതല്‍ 1.5 ലക്ഷം രൂപ വരെ പിപിഎഫില്‍ നിക്ഷേപിക്കാം. 15 വര്‍ഷത്തെ ലോക്ക് ഇന്‍ കാലയളവിലാണ് നിക്ഷേപം നടത്തുന്നത് എങ്കിലും അഞ്ച് വര്‍ഷത്തേക്ക് വീതം ഓരോ തവണയും കാലാവധി നീട്ടാവുന്നതാണ്.

PPF: ദാസാ എന്തുകൊണ്ട് ഈ ബുദ്ധി നേരത്തെ തോന്നിയില്ല; 137 രൂപയ്ക്ക് 34 ലക്ഷം ഉണ്ടാക്കാമെന്ന് ഇപ്പോഴല്ലേ അറിഞ്ഞേ!

പിപിഎഫ്

Published: 

01 Apr 2025 10:17 AM

സമ്പാദ്യ പദ്ധതികളുടെ ഭാഗമാകുക എന്നത് പ്രധാനമാണ്. എന്നാല്‍ അങ്ങനെ ഏതെങ്കിലും ഒരു സമ്പാദ്യ പദ്ധതിയുടെ ഭാഗമാകുകയല്ല, നിങ്ങള്‍ക്ക് ഏറ്റവും മികച്ചത് ഏതെന്ന് തിരിച്ചറിയുകയും അവയില്‍ പണം നിക്ഷേപിക്കുകയുമാണ് ചെയ്യേണ്ടത്. സാധാരണക്കാര്‍ക്ക് നിരവധി നിക്ഷേപ മാര്‍ഗങ്ങള്‍ സര്‍ക്കാര്‍ തന്നെ ആവിഷ്‌കരിച്ചിട്ടുണ്ട്. അതിലൊന്നാണ് പബ്ലിക് പ്രൊവിഡന്റ് ഫണ്ട് അഥവ പിപിഎഫ്.

7.1 ശതമാനം പലിശ നിരക്ക് വാഗ്ദാനം ചെയ്യുന്ന മികച്ച പദ്ധതി കൂടിയാണ് പിപിഎഫ്. ഒറ്റത്തവണയായും തവണകളായും നിങ്ങള്‍ക്ക് പിപിഎഫില്‍ നിക്ഷേപിക്കാവുന്നതാണ്. 500 രൂപ മുതല്‍ 1.5 ലക്ഷം രൂപ വരെ പിപിഎഫില്‍ നിക്ഷേപിക്കാം. 15 വര്‍ഷത്തെ ലോക്ക് ഇന്‍ കാലയളവിലാണ് നിക്ഷേപം നടത്തുന്നത് എങ്കിലും അഞ്ച് വര്‍ഷത്തേക്ക് വീതം ഓരോ തവണയും കാലാവധി നീട്ടാവുന്നതാണ്. ഇങ്ങനെ 50 വര്‍ഷത്തേക്ക് വരെ നിക്ഷേപം നീട്ടാം.

പിപിഎഫില്‍ 137രൂപ നിക്ഷേപിച്ച് 34 ലക്ഷം രൂപ സമ്പാദിക്കാന്‍ സാധിക്കുമെന്ന് പറഞ്ഞാല്‍ നിങ്ങള്‍ വിശ്വസിക്കുമോ? പ്രതിദിനം 137 രൂപ മാറ്റിവെച്ചാല്‍ പ്രതിവര്‍ഷം 50,000 രൂപ നിങ്ങള്‍ക്ക് പിപിഎഫിലേക്ക് നിക്ഷേപിക്കാന്‍ സാധിക്കും. അങ്ങനെ 25 വര്‍ഷം കൊണ്ട് നിങ്ങള്‍ക്ക് 34,36,005 ലക്ഷം രൂപയുടെ സമ്പാദ്യം ഉണ്ടാക്കിയെടുക്കാന്‍ സാധിക്കുന്നതാണ്.

ഇവിടെ നിങ്ങള്‍ നിക്ഷേപിക്കുന്നത് വെറും 12,50,000 രൂപയാണ്. എന്നാല്‍ പലിശയിനത്തില്‍ മാത്രം നിങ്ങള്‍ക്ക് 21,86,005 രൂപ ലഭിക്കുന്നു. 15 വര്‍ഷത്തെ ലോക്ക് ഇന്‍ കാലയളവിന് ശേഷം രണ്ട് തവണ കൂടി നിക്ഷേപ കാലാവധി നീട്ടുമ്പോഴാണ് ഇങ്ങനെ ലഭിക്കുന്നത്.

Also Read: Post Office Savings Scheme: 200 രൂപയ്ക്ക് 10 ലക്ഷം സമ്പാദ്യം! കളിയല്ല ഇതിലല്‍പം കാര്യമുണ്ട്

മറ്റ് നിക്ഷേപ പദ്ധതികളെ അപേക്ഷിച്ച് സര്‍ക്കാര്‍ പദ്ധതിയായതിനാല്‍ തന്നെ പിപിഎഫ് സുരക്ഷിതമാണ്. പിപിഎഫ് അക്കൗണ്ട് ആരംഭിച്ച് 5 വര്‍ഷം കൊണ്ട് ഒരു കാരണവശാലും പണം പിന്‍വലിക്കാന്‍ സാധിക്കില്ല. അഞ്ച് വര്‍ഷത്തിന് ശേഷം ഗുരുതരമായ രോഗം, കുട്ടുകളുടെ വിദ്യാഭ്യാസം എന്നിവയ്ക്ക് വേണ്ടി മാത്രമേ പണം പിന്‍വലിക്കാന്‍ കഴിയൂ.

അറിയിപ്പ്: മുകളില്‍ നല്‍കിയിരിക്കുന്നത് പൊതുവിവരത്തെ തുടര്‍ന്നുള്ള റിപ്പോര്‍ട്ടാണ്. അതിനാല്‍ തന്നെ അപകട സാധ്യത മനസിലാക്കി മാത്രം മുന്നോട്ടുപോവുക. അല്ലാതെയുണ്ടാകുന്ന സാമ്പത്തിക നഷ്ടങ്ങള്‍ക്ക് ടിവി9 മലയാളം ഉത്തരവാദിയായിരിക്കില്ല.

ഉറക്കകുറവിന് കാരണമാകുന്ന ഭക്ഷണങ്ങൾ
പപ്പട പ്രേമിയാണോ! ഇത് ശ്രദ്ധിക്കൂ
രജിഷയുടെ ബോൾഡ് ലുക്കിന് പിന്നിൽ
ഭർത്താവിന് താൽപര്യം അന്യസ്ത്രീയോട്, ചാണക്യൻ പറയുന്നത്...