SIP: 1.5 ലക്ഷം ഒറ്റത്തവണ നിക്ഷേപിക്കാനുണ്ടോ? 80 ലക്ഷമായി വളരാന്‍ ഇത്ര വര്‍ഷം മതി

How To Accumulate 80 Lakhs Through SIP By Investing 1.5 Lakhs Once: എസ്‌ഐപിയില്‍ നിക്ഷേപിക്കുന്നയാളാണ് അല്ലെങ്കില്‍ നിക്ഷേപിക്കാന്‍ തയാറെടുക്കുന്ന ആളാണ് നിങ്ങളെങ്കില്‍ എത്ര വര്‍ഷമെടുത്ത് നിങ്ങളുടെ സമ്പാദ്യം വളരുമെന്ന കാര്യം അറിഞ്ഞിരിക്കണം. 1.5 ലക്ഷം രൂപ ഒറ്റത്തവണ നിക്ഷേപിക്കാനാണ് നിങ്ങള്‍ പദ്ധതിയിടുന്നതെങ്കില്‍ എത്ര വര്‍ഷമെടുത്ത് വലിയ തുക സമാഹരിക്കാന്‍ സാധിക്കുമെന്ന് അറിയാമോ?

SIP: 1.5 ലക്ഷം ഒറ്റത്തവണ നിക്ഷേപിക്കാനുണ്ടോ? 80 ലക്ഷമായി വളരാന്‍ ഇത്ര വര്‍ഷം മതി

പ്രതീകാത്മക ചിത്രം

shiji-mk
Published: 

20 Mar 2025 11:56 AM

പണം സമ്പാദിക്കേണ്ടത് എങ്ങനെയെന്നോ അല്ലെങ്കില്‍ എവിടെ പണം സമ്പാദിക്കണമെന്നോ ഇന്നത്തെ കാലത്ത് ആര്‍ക്കും പറഞ്ഞ് തരേണ്ടതില്ല. വ്യക്തമായ കണക്കുക്കൂട്ടലുകളോടെയാണ് ഇന്നത്തെ കാലത്ത് ആളുകള്‍ മുന്നോട്ടുപോകുന്നത്. സിസ്റ്റമാറ്റിക് ഇന്‍വെസ്റ്റ്‌മെന്റ് പ്ലാനുകള്‍ അഥവാ എസ്‌ഐപികളോട് ഇന്ന് ആളുകള്‍ക്ക് പ്രിയം കൂടുതലാണ്. ഭൂരിഭാഗം ആളുകളും തങ്ങളുടെ നിക്ഷേപം ഇത്തരം മാര്‍ഗങ്ങളിലേക്ക് മാറ്റി എന്നതാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്.

എസ്‌ഐപിയില്‍ നിക്ഷേപിക്കുന്നയാളാണ് അല്ലെങ്കില്‍ നിക്ഷേപിക്കാന്‍ തയാറെടുക്കുന്ന ആളാണ് നിങ്ങളെങ്കില്‍ എത്ര വര്‍ഷമെടുത്ത് നിങ്ങളുടെ സമ്പാദ്യം വളരുമെന്ന കാര്യം അറിഞ്ഞിരിക്കണം. 1.5 ലക്ഷം രൂപ ഒറ്റത്തവണ നിക്ഷേപിക്കാനാണ് നിങ്ങള്‍ പദ്ധതിയിടുന്നതെങ്കില്‍ എത്ര വര്‍ഷമെടുത്ത് വലിയ തുക സമാഹരിക്കാന്‍ സാധിക്കുമെന്ന് അറിയാമോ?

കോമ്പൗണ്ടിങ്ങിന്റെ കരുത്തിലാണ് എസ്‌ഐപിയില്‍ നിങ്ങളുടെ നിക്ഷേപം ഇരട്ടിയായി വളരുന്നത്. പ്രതിവര്‍ഷം 12 ശതമാനം വാര്‍ഷിക റിട്ടേണ്‍ നിരക്ക് പരിഗണിക്കുമ്പോള്‍ നിങ്ങളുടെ പണം എളുപ്പത്തില്‍ വളരും.

ഒറ്റത്തവണ 1.5 ലക്ഷം രൂപ നിക്ഷേപിക്കുകയാണെങ്കില്‍ 21 വര്‍ഷത്തിനുള്ളില്‍ നിങ്ങളുടെ പണം 16,20,577 രൂപയായി വളരും. 25 വര്‍ഷത്തിനുള്ളില്‍ 25,50,010 രൂപയായും 31 വര്‍ഷത്തിനുള്ളില്‍ 50,33,267 രൂപയായുമാണ് നിങ്ങളുടെ നിക്ഷേപം വളരുന്നത്.

35 വര്‍ഷത്തിനുള്ളില്‍ 79,19,943 രൂപയായാണ് നിങ്ങളുടെ 1.5 ലക്ഷം രൂപ മാറുന്നത്. വെറും 1.5 ലക്ഷം രൂപ നിക്ഷേപിച്ചുകൊണ്ട് വലിയ നേട്ടം ഉണ്ടാക്കിയെടുക്കാന്‍ എസ്‌ഐപി നിങ്ങളെ സഹായിക്കും. എന്നാല്‍ എല്ലാവര്‍ക്കും ഇത്ര വലിയ തുക ഒറ്റത്തവണ നിക്ഷേപം നടത്താന്‍ സാധിച്ചെന്ന് വരില്ല.

Also Read: Mutual Funds: എത്ര മ്യൂച്വല്‍ ഫണ്ടുണ്ട്? ഒരാള്‍ക്ക് എത്രയെണ്ണം വരെ ആകാം? അപകടം അറിഞ്ഞ് മുന്നോട്ട് പോകാം

ലോട്ടറി, ബോണസ്, പാരമ്പര്യ ആസ്തി എന്നിവയൊക്കെ ലഭിക്കുന്നത് 1.5 ലക്ഷം രൂപ വളരെ എളുപ്പത്തില്‍ നിക്ഷേപിക്കാന്‍ സാധിക്കുന്നതാണ്. എന്നാല്‍ നിങ്ങളുടെ പണം നിക്ഷേപിക്കുന്നതിന് മുമ്പ് മികച്ച ഫണ്ടുകള്‍ തന്നെ തിരഞ്ഞെടുക്കാന്‍ ശ്രദ്ധിക്കുന്നത് ഗുണം ചെയ്യും. ഓരോ ഫണ്ടിന്റെയും മുന്‍കാല പ്രവര്‍ത്തനങ്ങള്‍ നോക്കി വേണം മുന്നോട്ടുപോകാന്‍. പണം നിക്ഷേപിക്കുന്നതിന് മുമ്പ് സാമ്പത്തിക വിദഗ്ധരുമായി കൂടിയാലോചനകള്‍ നടത്തുന്നതും ഗുണം ചെയ്യും.

അറിയിപ്പ്: മുകളില്‍ നല്‍കിയിരിക്കുന്നത് പൊതുവിവരത്തെ തുടര്‍ന്നുള്ള റിപ്പോര്‍ട്ടാണ്. അതിനാല്‍ തന്നെ അപകട സാധ്യത മനസിലാക്കി മാത്രം മുന്നോട്ടുപോവുക. അല്ലാതെയുണ്ടാകുന്ന സാമ്പത്തിക നഷ്ടങ്ങള്‍ക്ക് ടിവി9 മലയാളം ഉത്തരവാദിയായിരിക്കില്ല.

മകനൊപ്പമുളള ക്യൂട്ട് ചിത്രങ്ങളുമായി അമല പോള്‍
ഓർമ്മശക്തിക്ക് ബ്ലൂബെറി ശീലമാക്കൂ
ബീറ്റ്‌റൂട്ടിന് ഇത്രയും ഗുണങ്ങളോ?
വിറ്റാമിന്‍ ഡി കൂടിയാല്‍ എന്ത് സംഭവിക്കും?