AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

Systematic Investment Plan: കെകെപിപി ഇല്ല നേട്ടം ഉറപ്പാണ്; 10,000 കൊണ്ട് 2 കോടി ഉണ്ടാക്കിയാലോ?

How To Accumulate 2 Crore Through SIP: എസ്‌ഐപികളില്‍ നിങ്ങള്‍ ദീര്‍ഘകാലത്തേക്ക് പണം നിക്ഷേപിക്കുകയാണെങ്കില്‍ കൂട്ടുപലിശയുടെ കരുത്തില്‍ പണം വളരും. ദീര്‍ഘകാലത്തേക്ക് നിക്ഷേപം നടത്തുകയാണെങ്കിലും എല്ലായ്‌പ്പോഴും ഒരേ തുക തന്നെ നിക്ഷേപിക്കാന്‍ ശ്രമിക്കരുത്. ഓരോ വര്‍ഷവും നിക്ഷേപിക്കുന്ന സംഖ്യയില്‍ വര്‍ധനവ് വരുത്താം.

Systematic Investment Plan: കെകെപിപി ഇല്ല നേട്ടം ഉറപ്പാണ്; 10,000 കൊണ്ട് 2 കോടി ഉണ്ടാക്കിയാലോ?
എസ്‌ഐപിImage Credit source: Social Media
shiji-mk
Shiji M K | Published: 28 Apr 2025 18:27 PM

വിപണിയിലെ മാറ്റങ്ങള്‍ പ്രവചനാതീതമാണ്. എപ്പോള്‍ വേണമെങ്കിലും എന്തും സംഭവിക്കാം. ഒരു ഓഹരിയും സ്ഥിരമായി ലാഭം മാത്രം സമ്മാനിക്കുന്നില്ല. എന്നാല്‍ ഓഹരികളുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ കൃത്യമായി വിലയിരുത്തി ബുദ്ധിപൂര്‍വം നിക്ഷേപിക്കുന്നതാണ് ഉചിതം. മ്യൂച്വല്‍ ഫണ്ടുകളില്‍ സിസ്റ്റമാറ്റിക് ഇന്‍വെസ്റ്റ്‌മെന്റ് പ്ലാന്‍ അഥവ എസ്‌ഐപികളോടാണ് ആളുകള്‍ക്ക് പ്രിയം. ഹ്രസ്വകാല നേട്ടമെന്നത് പ്രതീക്ഷിക്കാതെ ദീര്‍ഘകാലത്തേക്ക് നിക്ഷേപം നടത്തുമ്പോഴാണ് എസ്‌ഐപി നേട്ടം സമ്മാനിക്കുന്നത്.

എസ്‌ഐപികളില്‍ നിങ്ങള്‍ ദീര്‍ഘകാലത്തേക്ക് പണം നിക്ഷേപിക്കുകയാണെങ്കില്‍ കൂട്ടുപലിശയുടെ കരുത്തില്‍ പണം വളരും. ദീര്‍ഘകാലത്തേക്ക് നിക്ഷേപം നടത്തുകയാണെങ്കിലും എല്ലായ്‌പ്പോഴും ഒരേ തുക തന്നെ നിക്ഷേപിക്കാന്‍ ശ്രമിക്കരുത്. ഓരോ വര്‍ഷവും നിക്ഷേപിക്കുന്ന സംഖ്യയില്‍ വര്‍ധനവ് വരുത്താം. ഇപ്പോള്‍ നിങ്ങള്‍ 1,000 രൂപ നിക്ഷേപിക്കുകയാണെങ്കില്‍ ഓരോ വര്‍ഷവും ഇതില്‍ 10 ശതമാനം വര്‍ധനവ് വരുത്തി നിക്ഷേപിക്കുന്നതാണ് ഉചിതം.

കോമ്പൗണ്ടിങ് അഥവ കൂട്ടുപലിശയുടെ ബലത്തിലാണ് എസ്‌ഐപികളില്‍ പണം വളരുന്നത്. നിങ്ങള്‍ നിക്ഷേപിക്കുന്ന പണത്തിനും ആ പണത്തിന്റെ പലിശയ്ക്കും പലിശ ലഭിക്കുന്നതാണ് കോമ്പൗണ്ടിങ്ങിന്റെ രീതി.

എല്ലാ മാസവും 10,000 രൂപ നിക്ഷേപിക്കാന്‍ നിങ്ങള്‍ തയാറാവുകയാണെങ്കില്‍ 20 വര്‍ഷം കൊണ്ട് എത്ര രൂപ സമ്പാദിക്കാന്‍ സാധിക്കുമെന്ന് അറിയാമോ? 2.15 കോടി രൂപ വരെയാണ് ഇക്കാലയളവില്‍ നിങ്ങള്‍ക്ക് സൃഷ്ടിക്കാന്‍ സാധിക്കുന്നത്. 2005 മുതല്‍ ആരംഭിച്ച നിക്ഷേപങ്ങള്‍ 20 വര്‍ഷം കൊണ്ട് ഉണ്ടാക്കിയ ലാഭം പരിചയപ്പെടാം.

Also Read: Loan Repayment: ഇഎംഐ പിരിക്കാന്‍ ബാങ്ക് ഏജന്റുമാര്‍ വീട്ടില്‍ വരുന്നുണ്ടോ? ഇങ്ങനെയൊക്കെ വരാമോ!

  • നിപ്പോണ്‍ ഇന്ത്യ ഫാര്‍മ ഫണ്ട്- 2,14,81,715 രൂപ
  • ഐസിഐസിഐ പ്രുഡന്‍ഷ്യല്‍ ടെക് ഫണ്ട്- 1,85,99,892 രൂപ
  • ഐസിഐസിഐ പ്രുഡന്‍ഷ്യല്‍ വാല്യൂ ഡിസ്‌കവറി ഫണ്ട്- 1,91,47,919 രൂപ
  • കാനറ റൊബെക്കോ എമര്‍ജന്‍സി ഇക്വിറ്റി ഫണ്ട്- 1,89,60,011 രൂപ
  • നിപ്പോണ്‍ ഇന്ത്യ ഗ്രോത്ത് ഫണ്ട്- 1,72,78,143 രൂപ
  • നിപ്പോണ്‍ ഇന്ത്യ മള്‍ട്ടിക്യാപ് ഫണ്ട്- 1,63,00,223 രൂപ

അറിയിപ്പ്: മുകളില്‍ നല്‍കിയിരിക്കുന്നത് പൊതുവിവരത്തെ തുടര്‍ന്നുള്ള റിപ്പോര്‍ട്ടാണ്. അതിനാല്‍ തന്നെ അപകട സാധ്യത മനസിലാക്കി മാത്രം മുന്നോട്ടുപോവുക. അല്ലാതെയുണ്ടാകുന്ന സാമ്പത്തിക നഷ്ടങ്ങള്‍ക്ക് ടിവി9 മലയാളം ഉത്തരവാദിയായിരിക്കില്ല.