5
Latest newsKeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

Post Office Savings Scheme: 200 രൂപയ്ക്ക് 10 ലക്ഷം സമ്പാദ്യം! കളിയല്ല ഇതിലല്‍പം കാര്യമുണ്ട്

Post Office RD Benefits: പോസ്റ്റ് ഓഫീസ് നിക്ഷേപ പദ്ധതികളില്‍ ഏറ്റവും കൂടുതല്‍ പ്രചാരത്തിലുള്ള റെക്കറിങ് ഡെപ്പോസിറ്റുകള്‍ അഥവ ആര്‍ഡികളാണ്. നിശ്ചിത കാലത്തേക്ക് പണം നിക്ഷേപിക്കുന്നതിലൂടെ നിങ്ങളുടെ സമ്പാദ്യം വളരുന്നു. മികച്ച സമ്പാദ്യം ഉണ്ടാക്കിയെടുക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് പോസ്റ്റ് ഓഫീസ് ആര്‍ഡികള്‍ തിരഞ്ഞെടുക്കാവുന്നതാണ്.

Post Office Savings Scheme: 200 രൂപയ്ക്ക് 10 ലക്ഷം സമ്പാദ്യം! കളിയല്ല ഇതിലല്‍പം കാര്യമുണ്ട്
പ്രതീകാത്മക ചിത്രം Image Credit source: TV9 Telugu
shiji-mk
Shiji M K | Published: 31 Mar 2025 10:44 AM

പോസ്റ്റ് ഓഫീസ് നിരവധി സമ്പാദ്യ പദ്ധതികളാണ് സാധാരണക്കാര്‍ക്കായി നല്‍കുന്നത്. അതിനാല്‍ ആവശ്യക്കാരും ഏറെയുണ്ട്. ഉറപ്പായ റിട്ടേണ്‍സും അപകട സാധ്യത കുറവുമാണ് പോസ്റ്റ് ഓഫീസ് സമ്പാദ്യ പദ്ധതികളിലേക്ക് ആളുകളെ ആകര്‍ഷിക്കുന്നത്. എത്ര രൂപയാണോ നിങ്ങളുടെ കയ്യില്‍ ബാക്കിയാകുന്നത് ആ തുകയ്ക്കും പോസ്റ്റ് ഓഫീസില്‍ നിങ്ങള്‍ക്ക് നിക്ഷേപം തുടങ്ങാവുന്നതാണ്.

പോസ്റ്റ് ഓഫീസ് നിക്ഷേപ പദ്ധതികളില്‍ ഏറ്റവും കൂടുതല്‍ പ്രചാരത്തിലുള്ള റെക്കറിങ് ഡെപ്പോസിറ്റുകള്‍ അഥവ ആര്‍ഡികളാണ്. നിശ്ചിത കാലത്തേക്ക് പണം നിക്ഷേപിക്കുന്നതിലൂടെ നിങ്ങളുടെ സമ്പാദ്യം വളരുന്നു. മികച്ച സമ്പാദ്യം ഉണ്ടാക്കിയെടുക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് പോസ്റ്റ് ഓഫീസ് ആര്‍ഡികള്‍ തിരഞ്ഞെടുക്കാവുന്നതാണ്.

പ്രതിവര്‍ഷം 6.7 ശതമാനം പലിശയാണ് ആര്‍ഡി വാഗ്ദാനം ചെയ്യുന്നത്. പ്രതിദിനം 200 രൂപ ആര്‍ഡിയിലേക്ക് മാറ്റിവെക്കുകയാണെങ്കില്‍ നിങ്ങള്‍ക്ക് മാസം 6,000 രൂപ നിക്ഷേപിക്കാന്‍ സാധിക്കും. അഞ്ച് വര്‍ഷ കാലാവധിയാണ് ആര്‍ഡിക്കുള്ളത്. ഈ അഞ്ച് വര്‍ഷത്തിനുള്ളില്‍ 6,000 രൂപ വെച്ച് നിങ്ങള്‍ ആകെ നിക്ഷേപിക്കുന്നത് 3,60,000 രൂപ. ഇതിലേക്ക് 6.7 ശതമാനം പലിശയായി 56,921 ലഭിക്കുന്നു. അതോടെ ആകെ സമ്പാദ്യം 4,16,921 രൂപ.

Also Read: Personal Finance: 5 വര്‍ഷമുണ്ടാകുമോ? എങ്കില്‍ 50 ലക്ഷം സ്വന്തമാക്കാം; മികച്ച നിക്ഷേപ രീതികള്‍ ഇവയാണ്‌

മറ്റൊരു അഞ്ച് വര്‍ഷത്തേക്ക് കൂടി നിക്ഷേപം നീട്ടുകയാണെങ്കില്‍ നിങ്ങളുടെ കൈകളിലേക്ക് 10 വര്‍ഷത്തിനുള്ളില്‍ ലഭിക്കുന്നത് 9,77,350 രൂപയായിരിക്കും.

അറിയിപ്പ്: മുകളില്‍ നല്‍കിയിരിക്കുന്നത് പൊതുവിവരത്തെ തുടര്‍ന്നുള്ള റിപ്പോര്‍ട്ടാണ്. അതിനാല്‍ തന്നെ അപകട സാധ്യത മനസിലാക്കി മാത്രം മുന്നോട്ടുപോവുക. അല്ലാതെയുണ്ടാകുന്ന സാമ്പത്തിക നഷ്ടങ്ങള്‍ക്ക് ടിവി9 മലയാളം ഉത്തരവാദിയായിരിക്കില്ല.