5
KeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

Credit Card Rules: ഐസിഐസിഐ ക്രെഡിറ്റ് കാർഡുണ്ടോ? പുതിയ ചില മാറ്റങ്ങളുണ്ട്

ICICI Bank New Credit Card Rules: എൻട്രി ലെവൽ കാർഡ് ഉടമകൾക്ക് പലചരക്ക് സാധനങ്ങൾക്കായി 20,000 രൂപ വരെ ചെലവഴിക്കാം, പ്രീമിയം കാർഡുകളിൽ പ്രതിമാസം 40,000 രൂപ വരെ ഷോപ്പിംഗ്

Credit Card Rules: ഐസിഐസിഐ ക്രെഡിറ്റ് കാർഡുണ്ടോ? പുതിയ ചില മാറ്റങ്ങളുണ്ട്
ICICI Credit Card | Credits: Getty Images
arun-nair
Arun Nair | Published: 15 Oct 2024 08:45 AM

ഐസിഐസിഐ ക്രെഡിറ്റ് കാർഡ് ഉപയോഗിക്കുന്നവരാണെങ്കിൽ നിങ്ങൾ ഉറപ്പായും അറിഞ്ഞിരിക്കേണ്ട ചില കാര്യങ്ങളുണ്ട്. ക്രെഡിറ്റ് കാർഡ് ഉപഭോഗം സംബന്ധിച്ച് ചില മാറ്റങ്ങൾ വരാനിരിക്കുന്നുണ്ട്. പുതിയ നിയമങ്ങൾ 2024 നവംബർ 15 മുതൽ പ്രാബല്യത്തിൽ വരും എന്ന് അറിഞ്ഞിരിക്കണം. നേരത്തെ എസ്ബിഐയും തങ്ങളുടെ ക്രെഡിറ്റ് കാർഡ് നിയമങ്ങളിൽ മാറ്റം വരുത്തിയിരുന്നു.

യൂട്ടിലിറ്റി പേയ്മെൻ്റിൽ 1% അധിക ചാർജ്

ഐസിഐസിഐ ക്രെഡിറ്റ് കാർഡ് വഴി യൂട്ടിലിറ്റി ബില്ലുകൾ (വീട്ടാവശ്യങ്ങളുടെ ബില്ലുകൾ) അടയ്ക്കുന്നതിൽ ചില നിയന്ത്രണങ്ങൾ ഏർപ്പെടുത്തുന്നുണ്ട്. 40,000 രൂപ വരെയുള്ള യൂട്ടിലിറ്റി ബില്ലുകൾ ഇൻഷുറൻസ് പ്രീമിയവും എന്നിവ ക്രെഡിറ്റ് കാർഡ് ഉപയോഗിച്ച് ഫ്രീയായി അടക്കാം. ഇതിൽ കൂടുതൽ തുക അടക്കുന്നവർക്ക് ഒരു ശതമാനം അധികമായി നൽകേണ്ടി വരും. പ്രീമിയം കാർഡുകൾക്ക് ഈ പരിധി 80,000 രൂപ വരെയാണ്.

പലചരക്ക്, ഇന്ധനം എന്നിവയുടെ ചെലവുകളുടെ പരിധി

എൻട്രി ലെവൽ കാർഡ് ഉടമകൾക്ക് പലചരക്ക് സാധനങ്ങൾക്കായി 20,000 രൂപ വരെ ചെലവഴിക്കാം, പ്രീമിയം കാർഡുകളിൽ പ്രതിമാസം 40,000 രൂപ വരെ ഷോപ്പിംഗ് നടത്താം. അതേസമയം, ഐസിഐസിഐ ബാങ്കിൻ്റെ മിക്ക കാർഡുകളിലും ഇപ്പോൾ നിങ്ങൾക്ക് ഇന്ധനത്തിനായി 50,000 രൂപ വരെ മാത്രമേ ചെലവഴിക്കാനാകൂ. ഈ പരിധി എമറാൾഡ് മാസ്റ്റർകാർഡ് മെറ്റൽ ക്രെഡിറ്റ് കാർഡിൽ ഒരു ലക്ഷം രൂപ വരെയാണ്.

ഈ ഇടപാടുകൾക്ക് 1% ചാർജും ഈടാക്കും

ചില ഇടപാടുകൾക്ക് 1 ശതമാനം ഇടപാട് നിരക്കും ഈടാക്കുമെന്ന് ഐസിഐസിഐ ബാങ്ക് അറിയിച്ചിട്ടുണ്ട്. തേർഡ് പാർട്ടി പ്ലാറ്റ്‌ഫോം വഴി നിങ്ങൾ എന്തെങ്കിലും വിദ്യാഭ്യാസ സംബന്ധമായ പേയ്‌മെൻ്റ് നടത്തുകയാണെങ്കിൽ, നിങ്ങൾക്ക് 1 ശതമാനം അധിക ചാർജ് നൽകേണ്ടിവരും.

വാർഷിക ഫീസ് ഒഴിവാക്കുന്നത് ഇനി എളുപ്പമല്ല

ഇപ്പോൾ വാടക അടക്കുന്നത്, സർക്കാർ ഇടപാടുകൾ, വിദ്യാഭ്യാസ ചെലവുകൾ എന്നിവ വഴി വാർഷിക ഫീസിൽ നിന്നും നിങ്ങൾക്ക് ഒഴിയാനാവില്ല. എമറാൾഡ്, എമറാൾഡ് വിസ, എമറാൾഡ് പ്രൈവറ്റ് കാർഡ് ഉടമകൾക്കുള്ള വാർഷിക ഫീസ് ഒഴിവാക്കുന്നതിന് കഴിഞ്ഞ വർഷം നടത്തിയ ചെലവിൻ്റെ പരിധി 12 ലക്ഷം രൂപയിൽ നിന്ന് 10 ലക്ഷം രൂപയായി കുറച്ചിരുന്നു

ലേറ്റ് പേയ്‌മെൻ്റ് ചാർജ് വർദ്ധിച്ചു

ഫീസ് ഘടനയിലും ബാങ്ക് ചില മാറ്റങ്ങൾ വരുത്തിയിട്ടുണ്ട്. സപ്ലിമെൻ്ററി കാർഡിൽ 199 രൂപയാണ് ഈടാക്കുന്നത്. ലേറ്റ് പേയ്‌മെൻ്റ് ചാർജുകളും 100 രൂപയിൽ നിന്ന് 500 രൂപയായി വർധിപ്പിച്ചിട്ടുണ്ട്. കുടിശ്ശിക തുക 50,000 രൂപയിൽ കൂടുതലാണെങ്കിൽ, നിങ്ങൾ 1300 രൂപ വരെ ലേറ്റ് ഫീ നൽകേണ്ടിവരും. കുടിശ്ശികയുള്ള ക്രെഡിറ്റ് കാർഡ് ബാലൻസ് പ്രതിമാസം 3.75 ശതമാനവും പ്രതിവർഷം 45 ശതമാനവും തുടരും, ഇതിൽ മാറ്റമൊന്നും വരുത്തിയിട്ടില്ല.

എയർപോർട്ട് ലോഞ്ച് പ്രവേശനം

കോംപ്ലിമെൻ്ററി എയർപോർട്ട് ലോഞ്ച് പ്രവേശനത്തിലും ബാങ്ക് ചില മാറ്റങ്ങൾ വരുത്തിയിട്ടുണ്ട്. ഇതിനായി ക്രെഡിറ്റ് കാർഡ് വഴി 75,000 രൂപയെങ്കിലും ചെലവഴിക്കേണ്ടത് ആവശ്യമാണ്, അല്ലാത്തപക്ഷം ഈ സൗകര്യം ലഭ്യമാകില്ല. നേരത്തെ ഡ്രീംഫോക്സ് അംഗത്വത്തിലൂടെ സ്പാ സേവനം നൽകിയിരുന്നു, ഇപ്പോൾ അതും നിർത്തലാക്കി.

Latest News