Car Price Hike : വേഗം ബുക്ക് ചെയ്തോളൂ; ഏപ്രിൽ മുതൽ ഈ കാറുകളുടെ വില ഉയരും
Car Price Hike In India : മൂന്ന് മുതൽ അഞ്ച് ശതമാനം വരെയാണ് ഏപ്രിൽ മുതൽ വാഹനനിർമാതാക്കൾ വില ഉയർത്താൻ തീരുമാനിച്ചിരിക്കുന്നത്.

ജനുവരിയിലെ വർധനയ്ക്ക് ശേഷം രാജ്യത്തെ മോട്ടോർ വാഹന നിർമാതാക്കൾ വീണ്ടും തങ്ങളുടെ കാറുകളുടെ വില ഉയർത്താൻ തീരുമാനിച്ചിരിക്കുകയാണ്. ഏപ്രിൽ ഒന്നാം തീയതി മുതലാണ് വില വർധന പ്രാബല്യത്തിൽ വരികയെന്ന് മോട്ടോർ വാഹന നിർമാതാക്കൾ അറിയിച്ചിരിക്കുന്നത്. അസംസ്കൃത വസ്തുക്കളുടെ വില ഉയരുന്നതും നിർമാണ ചിലവ് വർധിക്കുന്നതുമാണ് കാർ നിർമാതാക്കൾ തങ്ങളുടെ ഉത്പനങ്ങളുടെ വില ഉയർത്താൻ തീരുമാനമെടുത്തിരിക്കുന്നത്. വില വർധിപ്പിച്ച കമ്പനികളുടെ അവരുടെ ബ്രാൻഡുകളും ഏതെല്ലാമാണെന്ന് പരിശോധിക്കാം:
മഹേന്ദ്ര ആൻഡ് മഹേന്ദ്ര
മൂന്ന് ശതമാനമാണ് മഹേന്ദ്ര തങ്ങളുടെ വാഹനങ്ങളുടെ വില ഉയർത്താൻ തീരുമാനിച്ചിരിക്കുന്നത്. എസ് യു വി ഉൾപ്പെടെ എല്ലാ വാഹനങ്ങളുടെയും വില മഹേന്ദ്ര ഏപ്രിൽ ഒന്നാം തീയതി മുതൽ ഉയർത്തുന്നതാണ്. ഈ വർഷം ഇത് രണ്ടാം തവണയാണ് മഹേന്ദ്ര തങ്ങളുടെ കാറിൻ്റെ വില ഉയർത്താൻ തീരുമാനിച്ചിരിക്കുന്നത്.
ടാറ്റ മോട്ടോർസ്
രാജ്യത്തെ രണ്ടാമത്തെ ഏറ്റവും കാർ നിർമാതാക്കളായ ടാറ്റയും മൂന്ന് ശതമാനമാണ് വില ഉയർത്താൻ തീരുമാനിച്ചിരിക്കുന്നത്. ടാറ്റയുടെ നെക്സോൺ, പഞ്ച്, കർവ്, ഹാരിയർ, സഫാരി, തിയാഗോ, ടിഗർ, ആൾട്രോസ് എന്നീ മോഡലുകളുടെ ഐസിഇ, സിഎൻജി ഇലക്ട്രിക് കാറുകളുടെ വിലയാണ് ഉയർത്താൻ കമ്പനി തീരുമാനിച്ചിരിക്കുന്നത്. ടാറ്റുയും ഈ വർഷം ഇത് രണ്ടാം തവണയാണ് വാഹനങ്ങളുടെ വില വർധിപ്പിച്ചിരിക്കുന്നത്.
ALSO READ : Two Wheeler Insurance: ഇരു ചക്ര വാഹന ഇൻഷുറൻസ്; ഇക്കാര്യങ്ങൾ അറിയാതെ പോകരുതെ, പണി കിട്ടും!
മാരുതി സുസൂക്കി
രാജ്യത്തെ ഏറ്റവും വലിയ കാർ നിർമാതാക്കളായ മാരുതി സുസൂക്കിയും തങ്ങളുടെ എല്ലാ മോഡലുകൾക്കും വില വർധന പ്രഖ്യാപിച്ചിട്ടുണ്ട്. അതേസമയം എത്ര രൂപ വർധിപ്പിക്കുമെന്ന് കമ്പനി വ്യക്തമാക്കിട്ടില്ല. ഈ വർഷം ഇത് മൂന്നാം തവണയാണ് മാരുതി തങ്ങളുടെ കാറുകളുടെ വില ഉയർത്താൻ തീരുമാനമെടുത്തിരിക്കുന്നത്. നേരത്തെ ജനവരയിൽ നാല് ശതമാനവും ഫെബ്രുവരിയിൽ ഒന്ന് മുതൽ നാല് ശതമാനവുമായിരുന്നു മാരുതി സുസൂക്കി വില വർധിപ്പിച്ചത്.
ഹണ്ടെയ്
കൊറിയൻ കാർ നിർമാതാക്കളായ ഹണ്ടെയും മൂന്ന് ശതമാനം വരെയാണ് വില വർധന അറിയിച്ചിരിക്കുന്നത്. ഗ്രാൻഡ് 10, ക്രെറ്റ ഉൾപ്പെടെ ഐണിക് 5 തുടങ്ങിയ ഹണ്ടെയുടെ എല്ലാ മോഡലുകളുടെയും വില ഉയർത്താനാണ് പോകുന്നത്. പുതുതായി വിപണിയിലേക്കെത്തുന്ന ഹണ്ടെയ് ക്രിറ്റ് ഇവിയുടെ വിലയും കമ്പനി ഉയർത്തും
കിയ
മറ്റൊരു ദക്ഷിണ കൊറിയൻ കാർ നിർമാതാക്കളായ കിയയും മൂന്ന് ശതമാനം വില ഉയർത്തമെന്ന് അറിയിച്ചിട്ടുണ്ട്. ഏപ്രിൽ ഒന്നാം തീയതി മുതലാണ് പുതിയ വില പ്രാബല്യത്തിൽ വരിക
ഹോണ്ട
ഹോണ്ടയും തങ്ങളുടെ പ്രമുഖ കാർ മോഡലുകളുടെ വില ഉയർത്താൻ തീരുമാനമെടുത്തിരിക്കുകയാണ്. അതേസമയം എത്ര ശതമാനം വിലയാണ് ഉയർത്തുക എന്ന കാര്യത്തിൽ ജാപ്പനീസ് കാർ നിർമാതാക്കൾ അറിയിച്ചിട്ടില്ല. ഈ വർഷം ഇത് രണ്ടാം തവണയാണ് ഹോണ്ട തങ്ങളുടെ കാറുകളുടെ വില വർധിപ്പിക്കാൻ പോകുന്നത്.
റെനോ
ഏറെ നാളുകൾക്ക് ശേഷമാണ് റെനോ ഇന്ത്യയിൽ തങ്ങളുടെ കാറുകളുടെ വില ഉയർത്താൻ തീരുമാനമെടുത്തിരിക്കുന്നത്. രണ്ട് ശതമാനം വില വർധിപ്പിക്കാൻ പോകുന്നത്. ഏറ്റവും ഒടുവിൽ 2023 ഫെബ്രുവരിയിലാണ് റെനോ തങ്ങളുടെ വാഹനത്തിൻ്റെ വില ഉയർത്തിയത്.
BMW
അടുത്ത സാമ്പത്തിക വർഷത്തിലേക്ക് പ്രവേശിക്കുന്നതിന് മുന്നോടിയായി ഇന്ത്യയിൽ വില വർധിപ്പിക്കുന്ന ഏക ആഢംബര കാറാണ് BMW. മൂന്ന് ശതമാനമാണ് BMW തങ്ങളുടെ വിവിധ മോഡലുകളിൽ വില ഉയർത്താൻ തീരുമാനമെടുത്തിരിക്കുന്നത്. അതേസമയം എന്ത് കാരണത്തിൻ്റെ അടിസ്ഥാനത്തിലാണ് തങ്ങൾ കാർ വില ഉയർത്തുന്നതെന്ന് BMW ഇതുവരെ വ്യക്തമാക്കിട്ടില്ല.