Provident Fund Withdrawal: കാലാവധിക്കു മുന്നേ പിഎഫ് തുക പിൻവലിക്കാം; എങ്ങനെ എന്നല്ലേ?
How to Withdraw PF Online:സാമ്പത്തികമായി അത്യാവശ്യഘട്ടങ്ങളിലാണ് കാലാവധിക്കു മുന്നേ പണം പിൻവലിക്കാൻ അവസരം ലഭിക്കുന്നത്. എന്നാൽ ഇങ്ങനെ പിൻവലിക്കുന്നതിന് ഒരു പരിധി നിശ്ചയിച്ചിട്ടുണ്ട്.
ജോലി നേടിയതിനു ശേഷം നാം ഒരോരുത്തരും നേരിടുന്ന പ്രധാന വെല്ലുവിളിയാണ് സമ്പാദ്യശീലം. എന്നാൽ സമ്പാദ്യശീലം ശരിയായ രീതിയിൽ കൊണ്ടുപോകാൻ പറ്റിയ ഏറ്റവും നല്ല ഓപ്ഷനാണ് ഇ.പി.എഫ് (എംപ്ലോയീസ് പ്രൊവിഡന്റ് ഫണ്ട്). നിങ്ങൾക്ക് ലഭിക്കുന്ന വരുമാനത്തിൽ നിന്ന് എല്ലാ മാസവും ഒരു നിശ്ചിത തുക ഇ.പി.എഫ്.ഒ യിൽ (എംപ്ലോയീസ് പ്രൊവിഡന്റ് ഫണ്ട് ഓർഗനൈസേഷൻ) നിക്ഷേപിക്കണം. ഇത്തരത്തിൽ ഇ.പി.എഫ്.ഒ യിൽ നിക്ഷേപിച്ച തുക റിട്ടയർമെൻ്റിന് ശേഷം കാലാവധി പൂർത്തിയായാൽ നിങ്ങൾക്ക് പിൻവലിക്കാം.
എന്നാൽ കാലാവധി പൂർത്തിയാവുന്നതിനു മുൻപും നിങ്ങൾക്ക് ഈ പണം പിൻവലിക്കാൻ സാധിക്കും. എങ്ങനെ എന്നല്ലേ? സാമ്പത്തികമായി അത്യാവശ്യഘട്ടങ്ങളിലാണ് കാലാവധിക്കു മുന്നേ പണം പിൻവലിക്കാൻ അവസരം ലഭിക്കുന്നത്. എന്നാൽ ഇങ്ങനെ പിൻവലിക്കുന്നതിന് ഒരു പരിധി നിശ്ചയിച്ചിട്ടുണ്ട്. അടുത്തിടെ ഇ.പി.എഫ്.ഒ പിൻവലിക്കൽ നിയമങ്ങളിൽ (ഇപിഎഫ് പിൻവലിക്കൽ നിയമങ്ങൾ 2024) ഭേദഗതി വരുത്തിയിട്ടുണ്ട്. അതിനാൽ ഇ.പി.എഫ് അക്കൗണ്ടിൽ നിന്നും കാലാവധിക്കു മുന്നേ പണം പിൻവലിക്കുന്നുണ്ടെങ്കിൽ ഈ കാര്യങ്ങൾ ശ്രദ്ധിക്കണം.
Also Read: പ്രത്യേക എഫ്ഡികൾക്ക് 8 ശതമാനത്തിലധികം പലിശ, രണ്ട് ബാങ്കുകൾ ഇതാ
ഇ.പി.എഫ്- പുതിയ നിയമങ്ങൾ 2024
- കാലാവധി പൂർത്തിയാകുന്നതിനു മുൻപ് ഇപിഎഫിൽ നിന്ന് പണം പിൻവലിക്കുന്നതിനു ഓൺലൈനായി അപേക്ഷിക്കണം.വിദ്യാഭ്യാസം, വീട് വാങ്ങൽ അല്ലെങ്കിൽ വീട് നിർമാണം, വിവാഹം, ചികിത്സ എന്നിവയ്‌ക്ക് മാത്രമേ പണം പിൻവലിക്കാൻ കഴിയൂ. എന്നാൽ ഇതിനു ഓരോന്നിന്നും പ്രത്യേക നിബന്ധനകൾ ഉണ്ട്. ഉദാഹരണത്തിനു ഇത്ര വർഷം ജോലി പൂർത്തിയാക്കിയിരിക്കണം എന്നിങ്ങനെ.
- നിയമപ്രകാരം മുഴുവൻ പി എഫ് വിഹിതം പിൻവലിക്കാനാകണമെങ്കിൽ 58 വയസ് പൂർത്തിയാകണം. 57 വയസിൽ അതായത് വിരമിക്കാൻ ഒരു വർഷം ബാക്കിയുള്ളപ്പോൾ 90 ശതമാനം വരെ പിൻവലിക്കാം. 90 ശതമാനം പണം പിൻവലിക്കുന്നതിന് അംഗത്തിൻ്റെ പ്രായം 54 വയസ്സിൽ കൂടുതലായിരിക്കണം.
- പല കമ്പനികളിലും അപ്രതീക്ഷിത പിരിച്ചുവിടൽ നടക്കുന്നുണ്ട്. ഈ സാഹചര്യത്തിൽ, ഇ.പി.എഫ്.ഒ യുടെ നിയമം അനുസരിച്ച് പണം പിൻവലിക്കാം. അതായത് ജോലിയിൽ നിന്ന് വിരമിക്കുന്നതിന് മുമ്പ് കമ്പനി പിരിച്ചു വിടലിലൂടെ ജീവനക്കാരൻ തൊഴിൽ രഹിതനായാൽ അയാൾക്ക് ഇ.പി.എഫ് ഫണ്ടിൽ നിന്ന് പണം പിൻവലിക്കാം.
- ഒരു മാസം വരെ ജോലി ഇല്ലാതെ നിൽക്കുന്നവർക്ക് പി എഫ് തുകയുടെ 75% പണം പിൻവലിക്കാൻ സാധിക്കും. എന്നാൽ രണ്ട് മാസത്തിലധികം ജോലി ഇല്ലാതെ കഴിയുന്നവർക്ക് പൂർണമായും തുക പിൻവലിക്കാൻ സാധിക്കും.
- തുടർച്ചയായി 5 വർഷം ഇ.പി.എഫ് അക്കൗണ്ടിലേക്ക് നിക്ഷേപം നടത്തിയാൽ കാലാവധി പൂർത്തിയായതിനു ശേഷം പിൻവലിക്കുമ്പോൾ അയാൾക്ക് നികുതി ആനുകൂല്യവും ലഭിക്കും.
കാലാവധി പൂർത്തിയാവുന്നതിനു മുന്നേ പിൻവലിക്കുന്നത് എങ്ങനെ?
- ഇപിഎഫ്ഒ വെബ്‌സൈറ്റ് പോർട്ടൽ സന്ദർശിക്കുക .
- ‘സെർവീസ്സ്’ ടാബിന് താഴെയുള്ള ‘ ഫോർ എംപ്ലോയീസ്’ ഓപ്ഷൻ തിരഞ്ഞെടുക്കുക .
- തുറന്ന് വരുന്ന പുതിയ വെബ്‌പേജിൽ നിന്നും സെർവീസ്സ് ടാബിന് താഴെയുള്ള ‘ അംഗ UAN/ഓൺലൈൻ സേവനം (OCS/OTCP)’ (Member UAN/Online Service (OCS/OTCP) ഓപ്ഷനിൽ ക്ലിക്ക് ചെയ്യുക
- തുടർന്ന് വെബ്‌പേജിലേക്ക് റീഡയറക്‌ട് ചെയ്യും. ഇതിൽ നിങ്ങളുടെ യുഎഎൻ, പാസ്‌വേഡ്, ക്യാപ്‌ച കോഡ് എന്നിവ ഉപയോഗിച്ച് പോർട്ടലിൽ ലോഗിൻ ചെയ്യുക.
- ‘ മാനേജ്’ ടാബിന് താഴെയുള്ള ‘ കെവൈസി’ ഓപ്ഷനിൽ ക്ലിക്ക് ചെയ്യുക .
- നിങ്ങളെ ഒരു പുതിയ വെബ്‌പേജിലേക്ക് പ്രവേശിക്കും. ‘ ഡിജിറ്റലി അംഗീകൃത KYC’ വിഭാഗം കണ്ടെത്തുന്നതിനും നിങ്ങളുടെ KYC വിശദാംശങ്ങൾ പരിശോധിക്കുന്നതിനും പേജിൻ്റെ താഴേക്ക് സ്ക്രോൾ ചെയ്യുക . വിശദാംശങ്ങൾ ശരിയാണെന്ന് ഉറപ്പാക്കുക.
- എല്ലാ KYC വിശദാംശങ്ങളും ശരിയാണെങ്കിൽ പിൻവലിക്കലുമായി മുന്നോട്ട് പോകുന്നതിന് മുകളിലെ മെനുവിൽ നിന്നുള്ള ‘ ഓൺലൈൻ സേവനം’ ടാബിൽ ക്ലിക്ക് ചെയ്യുക.
- ഡ്രോപ്പ്-ഡൗൺ മെനുവിൽ നിന്ന് ‘ ക്ലെയിം (ഫോം-31, 19 & 10 സി)’ ഓപ്ഷനിൽ ക്ലിക്ക് ചെയ്യുക.
- നിങ്ങളുടെ രജിസ്റ്റർ ചെയ്ത ബാങ്ക് അക്കൗണ്ട് നമ്പറിൻ്റെ അവസാന 4 അക്കങ്ങൾ നൽകുകയും അത് സ്ഥിരീകരിക്കുകയും വേണം.
- ബാങ്ക് അക്കൗണ്ട് പരിശോധിച്ചുറപ്പിച്ചതിന് ശേഷം, ഒരു ‘ സർട്ടിഫിക്കറ്റ് ഓഫ് അണ്ടർടേക്കിംഗ്’ ജനറേറ്റ് ചെയ്യും. മുന്നോട്ട് പോകാൻ സർട്ടിഫിക്കറ്റ് പോപ്പ്-അപ്പിൽ ‘ yes’ ക്ലിക്ക് ചെയ്യുക.
- ആവശ്യപ്പെടുമ്പോൾ ‘ ഓൺലൈൻ ക്ലെയിമിനായി തുടരുക’ ഓപ്ഷനിൽ ക്ലിക്ക് ചെയ്യുക.
ഓൺലൈൻ ഫണ്ട് പിൻവലിക്കലിനായി, ‘ I want to apply for’ ഓപ്ഷന് അടുത്തായി നൽകിയിരിക്കുന്ന ഡ്രോപ്പ്-ഡൗൺ മെനുവിൽ നിന്ന് ‘ PF അഡ്വാൻസ് (ഫോം – 31)’ ഓപ്ഷൻ തിരഞ്ഞെടുക്കുക