5
Latest newsKeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

EPFO: ജോലി മാറുമ്പോള്‍ പിഎഫ് തുക എങ്ങനെ പിന്‍വലിക്കും? വളരെ എളുപ്പമാണ്‌

PF Claim: നിലവില്‍ 8.25 ശതമാനം പലിശയാണ് ഇപിഎഫിന് കീഴില്‍ വരുന്ന നിക്ഷേപങ്ങള്‍ക്ക് നല്‍കുന്നത്. എങ്ങനെ പോയാലും വിമരമിക്കുന്ന സമയത്ത് ഒരു വ്യക്തിക്ക് നല്ലൊരു സംഖ്യ ലഭിക്കാനിടയുണ്ട്. എന്നാല്‍ അടിയന്തിര സാഹചര്യങ്ങളില്‍ എങ്ങനെയാണ് പിഎഫ് തുക പിന്‍വലിക്കേണ്ടതെന്ന് പലര്‍ക്കും അറിയില്ല.

EPFO: ജോലി മാറുമ്പോള്‍ പിഎഫ് തുക എങ്ങനെ പിന്‍വലിക്കും? വളരെ എളുപ്പമാണ്‌
EPFO (Avishek Das/SOPA Images/LightRocket via Getty Images)
shiji-mk
Shiji M K | Published: 08 Sep 2024 16:40 PM

ജോലി ചെയ്യുന്ന സമയത്ത് പണം ഒന്നിനും തികയാതെ വരുമ്പോഴും പലര്‍ക്കും ആശ്വാസം നല്‍കുന്നത് പിഎഫ് ആണ്. കാരണം റിട്ടയര്‍മെന്റ് കാലത്തേക്കുള്ള നല്ലൊരു സമ്പാദ്യ പദ്ധതിയാണ് പ്രൊവിഡന്റ് ഫണ്ട്. എംപ്ലോയീസ് പ്രൊവിഡന്റ് ഫണ്ട് ഓര്‍ഗനൈസേഷന്‍ നടത്തുന്ന വിരമിക്കല്‍ പദ്ധതിയാണ് പ്രൊവിഡന്റ് ഫണ്ട്. മക്കളുടെ വിദ്യാഭ്യാസം, മകളുടെ വിവാഹം, വീട്, കാര്‍, ബിസിനസ് എന്നീ പല ആവശ്യങ്ങള്‍ക്കായാണ് ആളുകള്‍ പിഎഫ് തുക മാറ്റിവെക്കുന്നത്. വ്യക്തിയും അയാളുടെ തൊഴിലുടമയും ഒരുപോലെ പിഎഫിലേക്ക് പണം നിക്ഷേപിക്കേണ്ടതായിട്ടുണ്ട്. മാത്രമല്ല ഈ നിക്ഷേപത്തിന് മറ്റ് നിക്ഷേപ പദ്ധതികളെ അപേക്ഷിച്ച് ഉയര്‍ന്ന പലിശയും ലഭിക്കും.

നിലവില്‍ 8.25 ശതമാനം പലിശയാണ് ഇപിഎഫിന് കീഴില്‍ വരുന്ന നിക്ഷേപങ്ങള്‍ക്ക് നല്‍കുന്നത്. എങ്ങനെ പോയാലും വിമരമിക്കുന്ന സമയത്ത് ഒരു വ്യക്തിക്ക് നല്ലൊരു സംഖ്യ ലഭിക്കാനിടയുണ്ട്. എന്നാല്‍ അടിയന്തിര സാഹചര്യങ്ങളില്‍ എങ്ങനെയാണ് പിഎഫ് തുക പിന്‍വലിക്കേണ്ടതെന്ന് പലര്‍ക്കും അറിയില്ല. പിഎഫ് തുക ആവശ്യ ഘട്ടങ്ങളില്‍ പിന്‍വലിക്കാന്‍ സാധിക്കുമെന്നതും പലര്‍ക്കും പുതിയ അറിവാണ്.

Also Read: Fixed Deposit Interest: പലിശ കൂടുതൽ വേണോ? ഏത് ബാങ്കിൽ നിക്ഷേപിച്ചാലാണ് കൂടുതൽ കിട്ടുക… അറിയണം ഇക്കാര്യങ്ങൾ

എങ്ങനെയാണ് മുഴുവന്‍ പിഎഫ് തുകയും പിന്‍വലിക്കുന്നതെന്ന് നോക്കാം

 

  1. www.epfindia.gov.in എന്ന വെബ്‌സൈറ്റ് സന്ദര്‍ശിക്കുക
  2. ശേഷം ഹോം പേജിലുള്ള ഓണ്‍ലൈന്‍ അഡ്വാന്‍സ് ക്ലെയിം ക്ലിക്ക് ചെയ്യാം
  3. നിങ്ങളുടെ യുഎഎന്‍ നമ്പറും പാസ്‌വേഡും ഉപയോഗിച്ച് ലോഗിന്‍ ചെയ്യുക
  4. എന്നിട്ട് ഓണ്‍ലൈന്‍ സര്‍വീസ് ഓപ്ഷന്‍ ക്ലിക്ക് ചെയ്യാം
  5. പിഎഫ് അഡ്വാന്‍സ് പിന്‍വലിക്കാന്‍ ഡ്രോപ്പ് ഡൗണ്‍ മെനുവില്‍ നിന്ന് അനുയോജ്യമായ
  6. ക്ലെയിം ഫോം തിരഞ്ഞെടുക്കുക- ഫോം 31, 19, 10സി, 10 ഡി ഇവയില്‍ ഏതെങ്കിലും
  7. അക്കൗണ്ടിന്റെ അവസാന നാല് അക്കങ്ങള്‍ നല്‍കി ഫോം പരിശോധിക്കുക
  8. പ്രോസീഡ് ഫോര്‍ ഓണ്‍ലൈന്‍ ക്ലെയിം കൊടുത്ത ശേഷം ഡ്രോപ്പ് ഡൗണില്‍ നിന്ന് പിഎഫ്
  9. അഡ്വാന്‍സ് ഫോമായ 31 തിരഞ്ഞെടുക്കുക
  10. എന്നിട്ട് പണം പിന്‍വലിക്കാനുള്ള കാരണം തിരഞ്ഞെടുക്കുക
  11. പിന്നീട് പിന്‍വലിക്കാന്‍ ആഗ്രഹിക്കുന്ന തുകയും തിരഞ്ഞെടുക്കാം
  12. ബാങ്ക് അക്കൗണ്ട് ചെക്കിന്റെ സ്‌കാന്‍ ചെയ്ത പകര്‍പ്പ് അപ്ലോഡ് ചെയ്യാം
  13. ഇതോടൊപ്പം മേല്‍വിലാസവും കൊടുക്കുക
  14. ആധാര്‍ ലിങ്ക് ചെയ്ത മൊബൈലിലേക്ക് വന്ന ഒടിപി നല്‍കുക

ബാലന്‍സ് പരിശോധിക്കാന്‍

രജിസ്റ്റര്‍ ചെയ്ത മൊബൈല്‍ നമ്പറില്‍ നിന്ന് 01122901406 എന്ന നമ്പരിലേക്ക് മിസ്ഡ് കോള്‍ ചെയ്ത് കൊണ്ടും നിങ്ങളുടെ പിഎഫ് ബാലന്‍സ് പരിശോധിക്കാം.
എസ്എംഎസ് വഴിയും പിഎഫ് ബാലന്‍സ് വിവരങ്ങള്‍ ലഭിക്കും.
മെഡിക്കല്‍ എമര്‍ജന്‍സി കേസുകളില്‍, പിഎഫ് ക്ലെയിം പണം ഒരു മണിക്കൂറിനുള്ളില്‍ പ്രോസസ്സ് ചെയ്യാവുന്നതാണ്.

എന്താണ് ഇപിഎഫ്

കോര്‍പ്പറേറ്റ് മേഖലയിലെ ജീവനക്കാര്‍ക്ക് ലഭ്യമായ റിട്ടയര്‍മെന്റ് പദ്ധതിയാണ് എംപ്ലോയീസ് പ്രൊവിഡന്റ് ഫണ്ട് എന്നത്. ജീവനക്കാരും തൊഴിലുടമയും നടത്തുന്ന നിക്ഷേപങ്ങളിലൂടെ റിട്ടയര്‍മെന്റ് കോര്‍പ്പസ് രൂപീകരിക്കുന്നു. ജീവനക്കാര്‍ വിരമിക്കുന്ന സമയത്ത് സാമ്പത്തിക സുരക്ഷിതത്വം ഇപിഎഫ് ഉറപ്പാക്കുന്നുണ്ട്.

ഇപിഎഫിന്റെ ഗുണങ്ങള്‍

  • നികുതി ഇളവ്

1961ലെ ആദായനികുതി നിയമത്തിലെ സെക്ഷന്‍ 80ഇ യില്‍ പറയുന്നത് പ്രകാരം ജീവനക്കാരന്‍ നടത്തുന്ന നിക്ഷേപത്തിന് നികുതിയിളവ് ലഭിക്കും. ഈ കോര്‍പ്പസിന് ലഭിക്കുന്ന പലിശയ്ക്കും നികുതി ഉണ്ടായിരിക്കില്ല. 5 വര്‍ഷം പൂര്‍ത്തിയായതിന് ശേഷം പിന്‍വലിക്കുകയാണെങ്കില്‍ കോര്‍പ്പസ് തുക നികുതി രഹിതമായി തുടരും.

  • റിട്ടയര്‍മെന്റ് കോര്‍പ്പസ്

ഇപിഎഫ് പദ്ധതിയിലൂടെ ഒരു വ്യക്തിക്ക് ഒരു റിട്ടയര്‍മെന്റ് കോര്‍പ്പസ് ഉണ്ടാക്കാനും സാധിക്കും. ഈ തുക വിരമിക്കുന്ന സമയത്ത് ജീവനക്കാരന് സാമ്പത്തിക സുരക്ഷിതത്വം ഉറപ്പുവരുത്തുന്നു.

  • സാമ്പത്തിക അടിയന്തരാവസ്ഥ

സാമ്പത്തികമായുള്ള ആവശ്യങ്ങള്‍ വരുമ്പോള്‍ ഇപിഎഫ് അക്കൗണ്ടിലെ പണം ഉപയോഗിക്കാം. ഇത്തരം സന്ദര്‍ഭങ്ങളില്‍ ജീവനക്കാരന് ഫണ്ടില്‍ നിന്ന് പണം ഭാഗികമായി പിന്‍വലിക്കാവുന്നതാണ്.

Also Read: Post Office RD: 5000 ഇട്ട്, 8.5 ലക്ഷം നേടാം പോസ്റ്റോഫീസ് ഞെട്ടിക്കും

  • തൊഴിലില്ലായ്മ

ഇപിഎഫ് സ്‌കീമിന് കീഴില്‍ തൊഴിലില്ലായ്മ സമയത്തും ജീവനക്കാര്‍ക്ക് ആനുകൂല്യങ്ങള്‍ ലഭിക്കും. ഒരു ജീവനക്കാരന് ജോലി നഷ്ടപ്പെട്ടാല്‍, ഫണ്ടിന്റെ 75% പിന്‍വലിക്കാം. രണ്ട് മാസം ജോലിയില്ലാതെ ഇരിക്കുകയാണെങ്കില്‍ ഫണ്ടിന്റെ ബാക്കി 25% പിന്‍വലിക്കാവുന്നതാണ്.

  • മരണ ആനുകൂല്യങ്ങള്‍

ജീവനക്കാരന്‍ മരിക്കുകയാണെങ്കില്‍ കുടുംബത്തിന് സാമ്പത്തിക സഹായം നല്‍കുന്നതിനായി മുഴുവന്‍ ഇപിഎഫ് കോര്‍പ്പസ് തുകയും സ്വീകരിക്കാന്‍ നോമിനിക്ക് അര്‍ഹതയുണ്ട്.