Cash Withdrawal Tips: ബാങ്കിൽനിന്ന് വലിയ തുകകൾ പിൻവലിക്കുന്നത് എങ്ങനെ? അറിഞ്ഞിരിക്കേണ്ടത്
Cash Withdrawal Tips from Banks: വലിയ തുക പിൻവലിക്കുന്നതിന് മുൻപായി, നിങ്ങളുടെ ബാങ്ക് അക്കൗണ്ടിൽ ആവശ്യമായ ബാലൻസ് തുക നിലവിലുണ്ടോ എന്ന് കൂടി പരിശോധിക്കുക.
എടിഎം, യുപിഐ എന്നിവക്കെല്ലാം പൈസ പിൻവലിക്കാനും ഇടപാടുകൾക്കുമെല്ലാം കൃത്യമായ പരിധി നിശ്ചയിച്ചിട്ടുണ്ട്. വലിയ ആവശ്യങ്ങൾക്കായി തുക ആവശ്യം വന്നാൽ ഇവയെ ആശ്രയിക്കാനാവില്ല. ഇത്തരത്തിൽ എങ്ങനെ വലിയ തുക ബാങ്കിൽ നിന്നും പിൻവലിക്കാം, എന്തൊക്കെയാണ് അതിനുള്ള മാർഗങ്ങൾ ശ്രദ്ധിക്കേണ്ട വിഷയങ്ങൾ എന്നിവ പരിശോധിക്കാം.
അക്കൗണ്ടിൽ ബാലൻസ് ഉറപ്പാക്കുക
വലിയ തുക പിൻവലിക്കുന്നതിന് മുൻപായി, നിങ്ങളുടെ ബാങ്ക് അക്കൗണ്ടിൽ ആവശ്യമായ ബാലൻസ് തുക നിലവിലുണ്ടോ എന്ന് പരിശോധിക്കുക. അക്കൗണ്ട് നില പരിശോധിക്കാൻ ഓൺലൈൻ ബാങ്കിംഗ് അഥവാ മൊബൈൽ ആപ്പ് ഉപയോഗിക്കുക. ബാങ്ക് ശാഖ സന്ദർശിച്ച് പസ്ബുക്കും അപ്ഡേറ്റ് ചെയ്യാം
മുൻകൂട്ടി ബാങ്കിനെ അറിയിക്കുക
2 ലക്ഷം മുതൽ 10 ലക്ഷം വരെ വലിയ തുക പിൻവലിക്കുമ്പോൾ, പ്രത്യേകിച്ചും ചെക്ക് ഉപയോഗിച്ചോ പാസ്ബുക്ക് മാർഗം വേണമെങ്കിൽ അത് ബാങ്കിനെ മുൻകൂട്ടി അറിയിക്കുക. അക്കൗണ്ട് വിശദാംശങ്ങൾ സുതാര്യമാക്കാൻ ശ്രദ്ധിക്കണം. കറൻസി ചില്ലറ ലഭ്യത ഉറപ്പാക്കാനും സുരക്ഷാ ക്രമീകരണങ്ങൾക്കും ഇത് സഹായകരമാവും.
ആവശ്യമായ രേഖകൾ തയ്യാറാക്കുക
വലിയ തുക പിൻവലിക്കുന്നതിനാൽ തന്നെ ബാങ്കിന് ചില രേഖകൾ ആവശ്യമായി വരും. ഇതിനായി ആധാർ കാർഡ്/പാൻ കാർഡ്, അഡ്രസ് പ്രൂഫ്, ചെക്ക് ബുക്ക് അല്ലെങ്കിൽ അല്ലെങ്കിൽ പാസ്‌ബുക്ക് എന്നിവ ഉപയോഗിക്കാം. 2 ലക്ഷത്തിന് മുകളിലുള്ള തുകക്ക് പാൻ കാർഡ് വിവരങ്ങൾ ആവശ്യമാണ്.
വലിയ തുക കൈമാറുന്നതിനായി നിങ്ങൾക്ക് ഓൺലൈൻ സംവിധാനങ്ങൾ
ചെറിയ ഫീസ് ചാർജോടെ അനായാസമായി വലിയ തുക കൈമാറാൻ സഹായിക്കുന്ന സംവിധാനങ്ങളാണ് NEFT (National Electronic Funds Transfer), RTGS (Real Time Gross Settlement), IMPS എന്നിവ. ഇവ ഉപയോഗപ്പെടുത്തുന്നത് വഴി ഇടപാടിൽ സുതാര്യത ഉറപ്പാക്കാനും സുരക്ഷിതമാക്കാനും സാധിക്കും.
ഡിമാൻഡ് ഡ്രാഫ്റ്റ്
ചില കേസുകളിൽ വലിയ തുകകൾക്ക് ഡിമാൻഡ് ഡ്രാഫ്റ്റ് എടുക്കുന്നതാണ് നല്ലത്.
– വ്യക്തിഗത ഇടപാടുകളിൽ സംശയം ഒഴിവാക്കും.
– ബാങ്കുകൾക്ക് ഫണ്ടുകളുടെ ട്രാക്കിംഗ് എളുപ്പമാക്കും.
വലിയ തുകകൾ പിൻവലിക്കുമ്പോൾ എപ്പോഴും നിർദ്ദിഷ്ട നിയമങ്ങളും സുരക്ഷാ മാനദണ്ഡവും പാലിക്കേണ്ടതുണ്ട്. ഇടപാടുകൾ എപ്പോഴും സുരക്ഷിതമായിരിക്കാൻ ശ്രദ്ധിക്കണം. ബാങ്കിന്റെ സേവനങ്ങൾ ഉപയോഗിച്ച് നിങ്ങളുടെ സാമ്പത്തിക ഇടപാടുകൾ പൂർത്തിയാക്കണം.