SIP: സമ്പാദ്യം മാത്രമല്ല പെന്‍ഷനും നേടാം; 15,000 കൊണ്ട് എസ്‌ഐപി തീര്‍ക്കുന്ന മാജിക്
SIP Pension Benefits: പ്രതിവര്‍ഷം 12 ശതമാനം പലിശയാണ് എസ്‌ഐപി വാഗ്ദാനം ചെയ്യുന്നത്. എല്ലാ മാസവും 15,000 രൂപ വീതം നിക്ഷേപിക്കുകയാണെങ്കില്‍ എത്ര വര്‍ഷത്തിനുള്ളില്‍ നിങ്ങള്‍ക്ക് കോടികള്‍ സമ്പാദിക്കാന്‍ സാധിക്കുമെന്ന് അറിയാമോ?

പ്രതീകാത്മക ചിത്രം
വിരമിക്കലിന് ശേഷമുള്ള ജീവിതത്തെ കുറിച്ച് ചിന്തിച്ചിട്ടുണ്ടോ? ശരിയായ രീതിയില്‍ ആസൂത്രണം നടത്തി പണം നിക്ഷേപിക്കുന്നത് നിങ്ങളുടെ വിരമിക്കല്‍ ജീവിതം ആസ്വാദ്യകരമാക്കുന്നു. വിരമിക്കല്‍ കാലഘട്ടത്തേക്ക് നിങ്ങളെ സഹായിക്കുന്ന മികച്ച പദ്ധതിയാണ് സിസ്റ്റമാറ്റിക് ഇന്‍വെസ്റ്റ്‌മെന്റ് പ്ലാന്‍ അഥവാ എസ്‌ഐപി.
പ്രതിവര്‍ഷം 12 ശതമാനം പലിശയാണ് എസ്‌ഐപി വാഗ്ദാനം ചെയ്യുന്നത്. എല്ലാ മാസവും 15,000 രൂപ വീതം നിക്ഷേപിക്കുകയാണെങ്കില്‍ എത്ര വര്‍ഷത്തിനുള്ളില്‍ നിങ്ങള്‍ക്ക് കോടികള്‍ സമ്പാദിക്കാന്‍ സാധിക്കുമെന്ന് അറിയാമോ?
പ്രതിമാസം 15,000 രൂപ നിക്ഷേപിക്കുകയാണെങ്കില്‍ ഏകദേശം 30 വര്‍ഷത്തിനുള്ളില്‍ നിങ്ങള്‍ക്ക് 7 കോടി രൂപയുടെ സമ്പാദ്യം ഉണ്ടാക്കിയെടുക്കാന്‍ സാധിക്കുന്നതാണ്. ഇവയ്ക്ക് പുറമെ പ്രതിമാസം 1.67 ലക്ഷം രൂപ പെന്‍ഷന്‍ നേടാനും ഈ പദ്ധതി പ്രാപ്തമാക്കുന്നു.



15,000 രൂപ പ്രതിമാസം നിക്ഷേപിക്കുന്നതിന് 12 ശതമാനം പ്രതിവര്‍ഷ പലിശ കൂടി ലഭിക്കുമ്പോള്‍ 20 വര്‍ഷത്തിനുള്ളില്‍ നിങ്ങള്‍ സമാഹരിക്കുന്ന തുക 1.98 കോടി. 25 വര്‍ഷത്തിനുള്ളില്‍ 3.73 കോടി രൂപയും നിങ്ങളിലേക്ക് എത്തും. കൂടുതല്‍ തുക സമാഹരിക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്കും തുടര്‍ന്നും നിക്ഷേപിക്കാവുന്നതാണ്.
നിങ്ങള്‍ 30 വര്‍ഷത്തേക്കാണ് നിക്ഷേപം നടത്തിയിരിക്കുന്നത് എങ്കില്‍ വിരമിക്കലിന് ശേഷം പ്രതിവര്‍ഷം 42 ലക്ഷം രൂപ അല്ലെങ്കിലും പ്രതിമാസം 3.5 ലക്ഷം രൂപ പിന്‍വലിക്കാവുന്നതാണ്. പ്രതിവര്‍ഷം 6 ശതമാനം നിരക്കിലാണ് പിന്‍വലിക്കല്‍ സാധ്യമാകുന്നത്. നാല് ശതമാനമാണ് നിങ്ങള്‍ പിന്‍വലിക്കാന്‍ ആഗ്രഹിക്കുന്നത് എങ്കില്‍ പോലും പ്രതിമാസ വരുമാനമായി 1.67 ലക്ഷം രൂപ ലഭിക്കും.
Also Read: SIP: 10,000 രൂപ മതി ടാറ്റ വഴി 3.7 കോടി നേടാം; എസ്‌ഐപി എന്ന സുമ്മാവാ
എസ്‌ഐപിയില്‍ നിന്ന് കൂടുതല്‍ ലാഭം നേടുന്നതിനുള്ള ഏക മാര്‍ഗം നേരത്തെ നിക്ഷേപിക്കുക എന്നതാണ്. നിങ്ങള്‍ക്ക് 25 വയസില്‍ നിക്ഷേപം ആരംഭിക്കുകയാണെങ്കില്‍ വിരമിക്കലിലൂടെ 7 കോടി രൂപ കൂടി സമാഹരിക്കാന്‍ സാധിക്കും. ദീര്‍ഘകാലത്തേക്ക് നടത്തുന്ന നിക്ഷേപങ്ങള്‍ നിങ്ങളുടെ സമ്പത്ത് വര്‍ധിപ്പിക്കും.
പ്രതിവര്‍ഷം 4 മുതല്‍ 6 ശതമാനം പിന്‍വലിക്കല്‍ തന്ത്രം പിന്തുടരുന്നത് നിങ്ങള്‍ക്ക് ഗുണം ചെയ്യും. വിരമിക്കല്‍ കാലയളവില്‍ നിങ്ങളുടെ ഫണ്ടുകള്‍ നിലനില്‍ക്കാനും വളരാനും ഇത് വഴിവെക്കും.
അറിയിപ്പ്: മുകളില്‍ നല്‍കിയിരിക്കുന്നത് പൊതുവിവരത്തെ തുടര്‍ന്നുള്ള റിപ്പോര്‍ട്ടാണ്. അതിനാല്‍ തന്നെ ഓരോ നിക്ഷേപത്തിന്റെയും അപകട സാധ്യത മനസിലാക്കി മാത്രം മുന്നോട്ടുപോവുക. അല്ലാതെയുണ്ടാകുന്ന സാമ്പത്തിക നഷ്ടങ്ങള്‍ക്ക് ടിവി9 മലയാളം ഉത്തരവാദിയായിരിക്കില്ല.