Personal Finance: റിട്ടയര്‍മെന്റ് ആഘോഷമാക്കാം; 1 ലക്ഷം പെന്‍ഷന്‍ ലഭിക്കാന്‍ ഇപ്പോഴേ നിക്ഷേപിച്ച് തുടങ്ങാം

Best Pension Scheme: റിട്ടയര്‍മെന്റ് കാലയളവില്‍ സാമ്പത്തിക ഭദ്രതയും സ്ഥിര വരുമാനവും ഉറപ്പാക്കുന്നതിന് നിങ്ങളെ സഹായിക്കുന്ന പദ്ധതിയാണ് നാഷണല്‍ പെന്‍ഷന്‍ സിസ്റ്റം അഥവാ എന്‍പിഎസ്. ഈ പദ്ധതിയുടെ ഭാഗമായ ആന്വറ്റി പ്ലാനിലൂടെ ഒറ്റത്തവണയായി നിക്ഷേപിക്കുന്നതിനാല്‍ തന്നെ സ്ഥിര വരുമാനം ഉറപ്പാണ്.

Personal Finance: റിട്ടയര്‍മെന്റ് ആഘോഷമാക്കാം; 1 ലക്ഷം പെന്‍ഷന്‍ ലഭിക്കാന്‍ ഇപ്പോഴേ നിക്ഷേപിച്ച് തുടങ്ങാം

പ്രതീകാത്മക ചിത്രം

shiji-mk
Updated On: 

24 Jan 2025 20:14 PM

റിട്ടയര്‍മെന്റ് കാലയളവിനെ കുറിച്ച് ചിന്തിച്ച് തുടങ്ങിയോ? ജോലി ഇല്ലാതാക്കുന്നതോടെ പ്രതിമാസം ലഭിക്കുന്ന വരുമാനം നിലയ്ക്കും. ഇതോടെ ജീവിക്കാനായി മറ്റ് വഴികള്‍ കണ്ടെത്തേണ്ടതായി വരും. ഗവണ്‍മെന്റ് ജോലിക്കാരെ അപേക്ഷിച്ച് റിട്ടയര്‍മെന്റ് കാലയളവില്‍ സാമ്പത്തിക ബുദ്ധിമുട്ടുകള്‍ നേരിടാന്‍ സാധ്യത കൂടുതലുള്ളത് പ്രൈവറ്റ് ജോലിക്കാരാണ്.

റിട്ടയര്‍മെന്റ് കാലയളവില്‍ സാമ്പത്തിക ഭദ്രതയും സ്ഥിര വരുമാനവും ഉറപ്പാക്കുന്നതിന് നിങ്ങളെ സഹായിക്കുന്ന പദ്ധതിയാണ് നാഷണല്‍ പെന്‍ഷന്‍ സിസ്റ്റം അഥവാ എന്‍പിഎസ്. ഈ പദ്ധതിയുടെ ഭാഗമായ ആന്വറ്റി പ്ലാനിലൂടെ ഒറ്റത്തവണയായി നിക്ഷേപിക്കുന്നതിനാല്‍ തന്നെ സ്ഥിര വരുമാനം ഉറപ്പാണ്.

18നും 70നും ഇടയില്‍ പ്രായമുള്ള ആര്‍ക്കും ഈ പദ്ധതിയുടെ ഭാഗമാകാവുന്നതാണ്. എത്ര രൂപ നിക്ഷേപിച്ചാലും രണ്ട് ഭാഗങ്ങളായി അത് വിഭാജിക്കപ്പെടും. വിരമിക്കുന്ന സമയത്ത് നിങ്ങള്‍ക്ക് ആകെ നിക്ഷേപത്തിന്റെ 60 ശതമാനം ഒറ്റത്തവണയായി എടുക്കാം. ബാക്കിയുള്ള 40 ശതമാനം ആന്വിറ്റിയിലേക്ക് പോകും. ഈ തുകയില്‍ നിന്നാണ് പെന്‍ഷന്‍ ലഭിക്കുക.

75 വയസ് വരെ എന്‍പിഎസില്‍ നിക്ഷേപിക്കാന്‍ സാധിക്കുന്നതാണ്. നിക്ഷേപത്തിന് പരിധിയില്ലെങ്കില്‍ നികുതി ലാഭിക്കുന്നതിന് നിങ്ങള്‍ ലക്ഷ്യം വെക്കുന്നുണ്ടെങ്കില്‍ പ്രതിവര്‍ഷം 2 ലക്ഷം രൂപ വരെ നിക്ഷേപം നടത്തുന്നതാണ് നല്ലത്. ഈ തുകയ്ക്ക് നികുതി ആനുകൂല്യം ലഭിക്കുന്നതാണ്.

മാത്രമല്ല, ആകെ കോര്‍പ്പസ് 5 ലക്ഷം രൂപയോ അതില്‍ താഴെയോ ആണെങ്കില്‍ ആന്വിറ്റി പ്ലാന്‍ വാങ്ങിക്കാതെ തന്നെ നിങ്ങള്‍ക്ക് മുഴുവന്‍ തുകയും പിന്‍വലിക്കാവുന്നതാണ്. ഈ തുകയ്ക്കും നികുതി ഉണ്ടായിരിക്കില്ല.

Also Read: Post Office Savings Schemes: എന്റമ്മോ 5 വര്‍ഷം കൊണ്ട് 42 ലക്ഷമോ! പോസ്റ്റ് ഓഫീസ് സ്‌കീം കിടിലം തന്നെ

നിങ്ങള്‍ ഇരുപതാം വയസ് മുതല്‍ പ്രതിമാസം 7,850 രൂപ വെച്ച് നിക്ഷേപിക്കുകയാണെങ്കില്‍ 40 വര്‍ഷം പൂര്‍ത്തിയാക്കിയാല്‍ 1 ലക്ഷം രൂപ പെന്‍ഷനായി ലഭിക്കും. നിങ്ങള്‍ നടത്തിയ നിക്ഷേപത്തിന് 10 ശതമാനമാണ് വരുമാന നിരക്ക് എങ്കില്‍, ആകെ നിങ്ങള്‍ നിക്ഷേപിക്കുന്ന 37,68,000 രൂപയും നിങ്ങള്‍ക്ക് തിരികെ ലഭിക്കുന്ന തുക 5,00,57,792 രൂപയുമായിരിക്കും.

ഈ തുകയുടെ നാല്‍പത് ശതമാനമായ 2,00,23,117 രൂപ ആന്വിറ്റിയില്‍ നിക്ഷേപിക്കാം. ആന്വിറ്റിക്ക് ആറ് ശതമാനം നിരക്ക് കണക്കാക്കിയാല്‍ പെന്‍ഷനായി പ്രതിമാസം ലഭിക്കുന്ന 1,00,116 രൂപയായിരിക്കും.

അറിയിപ്പ്: മുകളില്‍ നല്‍കിയിരിക്കുന്നത് ഒരു പൊതുവിവരത്തെ സംബന്ധിച്ചുള്ള റിപ്പോര്‍ട്ടാണ്. എവിടെയെങ്കിലും പണം നിക്ഷേപിക്കുന്നതിന് മുമ്പ് അതിന്റെ അപകട സാധ്യതകളെ കുറിച്ച് നന്നായി മനസിലാക്കുക. അല്ലാതെയുണ്ടാകുന്ന സാമ്പത്തിക നഷ്ടങ്ങള്‍ക്ക് ടിവി9 മലയാളം ഉത്തരവാദിയായിരിക്കില്ല.

Related Stories
Post Office Savings Schemes: 10 ലക്ഷം രൂപ സമ്പാദ്യം വേണോ? എങ്കില്‍ പോസ്റ്റ് ഓഫീസിന്റെ ഈ പദ്ധതിയില്‍ നിക്ഷേപിച്ചോളൂ
Mutual Funds Loan: പണയം വെക്കാന്‍ എന്തുണ്ട്? മ്യൂച്വല്‍ ഫണ്ടുണ്ട്! ആഹാ അതെങ്ങനെ
Co-Operative Bank Intrest: പിടിച്ച് നിൽക്കാൻ അവസാന അടവ്; 8.50 ശതമാനം നിക്ഷേപ പലിശ വർധിപ്പിച്ച് സഹകരണ വകുപ്പ്
Kerala Gold Rate: പൊന്നൊരുമ്പെട്ടാല്‍ ! സര്‍വകാല റെക്കോഡിലെത്തിയില്ല, എങ്കിലും ഇന്നും സ്വര്‍ണവിലയില്‍ ആശങ്ക; പണിക്കൂലിയും ചേര്‍ത്ത് ഒരു പവന്‌ എത്ര കൊടുക്കണം?
SIP: കൂട്ടുപലിശയുടെ കരുത്തില്‍ 3 കോടി നേടാം; മുടക്കേണ്ടത് വെറും 7,000 രൂപ
EMI Effect on Credit Score: ഇഎംഐ മുടങ്ങിയാല്‍ നിങ്ങളുടെ ക്രെഡിറ്റ് സ്കോറിന് എന്ത് സംഭവിക്കും? ഇക്കാര്യങ്ങൾ അറിഞ്ഞിരിക്കണം
വേനകാലത്ത് കഴിക്കാൻ ഇവയാണ് ബെസ്റ്റ്
അമിതമായാല്‍ പൈനാപ്പിളും 'വിഷം'; ഓവറാകരുത്‌
' ഇങ്ങനെയും ഉണ്ടോ ഒരു ലുക്ക്' ?
വരണ്ട ചുമയാണോ പ്രശ്നം? വീട്ടിൽ തന്നെയുണ്ട് പരിഹാരം