Personal Finance: 10 കോടി രൂപ സമ്പാദ്യമുണ്ടാക്കാന്‍ അധികം കാത്തിരിക്കേണ്ടാ; ദാ ഇത്ര നാളുകള്‍ മാത്രം മതി
How To Accumulate 10 Crore Through SIP: ഇനി നിങ്ങളിപ്പോള്‍ 8 കോടി രൂപ സമ്പാദിക്കുന്നതിനാണ് നിക്ഷേപം ആരംഭിക്കുന്നതെങ്കില്‍ പ്രതിമാസം 16,000 രൂപയാണ് നിക്ഷേപിക്കേണ്ടത്. 25 വര്‍ഷത്തിനുള്ളില്‍ ഈ തുക 48 ലക്ഷമായി മാറും. ഇതിനോടൊപ്പം 7.52 കോടി രൂപ കോര്‍പ്പസും നിങ്ങള്‍ക്ക് ലഭിക്കും.
സാമ്പത്തികാവശ്യങ്ങള്‍ നിറവേറ്റുന്നതിനായി പലതരത്തിലുള്ള നിക്ഷേപ പദ്ധതികളുടെ ഭാഗമാകാറുണ്ട് നമ്മള്‍. എന്നാല്‍ ഇവയെല്ലാം വേണ്ട വിധത്തില്‍ ഉപയോഗപ്പെടാറുണ്ടോ എന്നതാണ് സംശയം. എന്നാല്‍ ഇന്നത്തെ കാലത്ത് എല്ലാവരും പൊതുവേ ആശ്രയിക്കുന്നത് എസ്ഐപികളെയാണ്. എസ്ഐപികളില്‍ വേണ്ട രീതിയില്‍ നിക്ഷേപിക്കാന്‍ സാധിക്കുകയാണെങ്കില്‍ നിങ്ങള്‍ക്കും നല്ലൊരു തുക സമ്പാദിക്കാന്‍ സാധിക്കും.
30,000 രൂപ മാസ ശമ്പളം വാങ്ങുന്നയാള്‍ക്കും വളരെ എളുപ്പത്തില്‍ കോടികള്‍ സമ്പാദിക്കാന്‍ സാധിക്കും. ഇക്വിറ്റി മ്യൂച്വല്‍ ഫണ്ടുകളില്‍ സിസ്റ്റമാറ്റിക് ഇന്‍വെസ്റ്റ്മെന്റ് പ്ലാനുകള്‍ മുഖേന നിങ്ങള്‍ക്ക് 25 വര്‍ഷത്തിനുള്ളില്‍ തന്നെ 10 കോടി രൂപ സമ്പാദ്യമുള്ള ആളായി മാറാന്‍ സാധിക്കും.
എങ്ങനെയാണ് എസ്‌ഐപി നിങ്ങളെ കോടീശ്വരനാകാന്‍ സഹായിക്കുന്നതെന്ന് നോക്കാം.
10 കോടി നിക്ഷേപം ഉണ്ടാക്കിയെടുക്കാന്‍ ആഗ്രഹിക്കുന്ന ഒരാളാണ് നിങ്ങളെങ്കില്‍ പ്രതിമാസം 20,000 രൂപയാണ് എസ്‌ഐപിയില്‍ നിക്ഷേപിക്കേണ്ടത്. ഇങ്ങനെ നിങ്ങള്‍ നിക്ഷേപിക്കുന്ന തുക 25 വര്‍ഷത്തിനുള്ളില്‍ 60 ലക്ഷം രൂപയായി മാറും. എന്നാല്‍ 60 ലക്ഷം നിക്ഷേപത്തിന് പുറമെ നിങ്ങള്‍ക്ക് ലഭിക്കുന്ന കോര്‍പ്പസ് തുക ഉള്‍പ്പെടെ 9.4 കോടി രൂപയാണ് നിങ്ങളുടെ കൈകളിലേക്ക് വന്നെത്തുക. 8.8 കോടി രൂപയാണ് നിങ്ങളുടെ നിക്ഷേപത്തിന് പലിശയായി ലഭിക്കുന്നത്.
ഇതില്‍ നിങ്ങളുടെ ശമ്പളത്തിന്റെ 67 ശതമാനമാണ് നിക്ഷേപിക്കേണ്ടി വരുന്നത്. ഈ വരുമാന മാര്‍ഗം സ്വീകരിക്കുന്നത് വഴി നിങ്ങളുടെ അനാവശ്യ ചെലവുകള്‍ കുറയ്ക്കാനും വരുമാനം മെച്ചപ്പെടുത്തുന്നതിനും സഹായിക്കും.
Also Read: SIP: 15,000 രൂപ വെച്ച് മാസം നിക്ഷേപിക്കാമോ? ഏഴ് കോടി കയ്യില്‍ പോരും
ഇനി നിങ്ങളിപ്പോള്‍ 8 കോടി രൂപ സമ്പാദിക്കുന്നതിനാണ് നിക്ഷേപം ആരംഭിക്കുന്നതെങ്കില്‍ പ്രതിമാസം 16,000 രൂപയാണ് നിക്ഷേപിക്കേണ്ടത്. 25 വര്‍ഷത്തിനുള്ളില്‍ ഈ തുക 48 ലക്ഷമായി മാറും. ഇതിനോടൊപ്പം 7.52 കോടി രൂപ കോര്‍പ്പസും നിങ്ങള്‍ക്ക് ലഭിക്കും.
നിങ്ങളുടെ ശമ്പളത്തിന്റെ 53 ശതമാനം സമ്പാദിക്കുകയാണ് ഈ പദ്ധതി വഴി ഉണ്ടാകുന്നത്. നിങ്ങളുടെ ശമ്പളം വര്‍ധിക്കുന്നതിന് അനുസരിച്ച് നിക്ഷേപിക്കുന്ന തുകയിലും മാറ്റം വരുത്താവുന്നതാണ്.
ആറ് കോടി രൂപ സമ്പാദ്യം ലക്ഷ്യമിട്ട് നിക്ഷേപം തുടങ്ങുന്നവരാണ് നിങ്ങളെങ്കില്‍ പ്രതിമാസം 12,000 മാറ്റിവെക്കാവുന്നതാണ്. ശരാശരി 12 ശതമാനം വാര്‍ഷിക പലിശ കണക്കാക്കിയാല്‍ 25 വര്‍ഷം കൊണ്ട് 36 ലക്ഷം രൂപയാണ് നിങ്ങള്‍ നിക്ഷേപിക്കുന്നത്. പലിശയിനത്തില്‍ നിങ്ങള്‍ 5.64 കോടി രൂപ ലഭിക്കും. നിങ്ങളുടെ ശമ്പളത്തിന്റെ 40 ശതമാനമാണ് നിക്ഷേപിക്കുന്നത്.
അറിയിപ്പ്: മുകളില്‍ കൊടുത്തിരിക്കുന്നത് ഒരു പൊതുവിവരത്തെ തുടര്‍ന്ന് നല്‍കിയിട്ടുള്ള റിപ്പോര്‍ട്ടാണ്. അവ പരിശോധിക്കാതെ സംഭവിക്കുന്ന ഒരു തരത്തിലുള്ള സാമ്പത്തിക നഷ്ടത്തിനും ടിവി9 ഉത്തരവാദിയായിരിക്കില്ല.