5
Latest newsKeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

Personal Finance: ശമ്പളം അതൊരു വിഷയമല്ല; സമ്പാദ്യം ഉണ്ടാക്കിയെടുക്കാന്‍ അഞ്ച് കാര്യങ്ങള്‍ ശ്രദ്ധിച്ചാല്‍ മതി

How To Start Savings On Low Salary: ഇത്രയും കുറച്ച് ശമ്പളത്തില്‍ നിന്ന് എങ്ങനെയാണ് സമ്പാദ്യം ഉണ്ടാക്കിയെടുക്കുക എന്നതാണോ നിങ്ങളുടെ ചിന്ത? സമ്പാദിക്കാന്‍ ശമ്പളം ഒരു തടസമല്ല. ഏത് ചെറിയ ശമ്പളക്കാരനും സമ്പാദിക്കാവുന്നതാണ്. പണം വിവേകത്തോടെ കൈകാര്യം ചെയ്യാന്‍ പഠിക്കുകയാണ് ആദ്യം വേണ്ടത്. സാമ്പത്തിക സുരക്ഷിതത്വം നേടികൊണ്ട് മുന്നോട്ട് പോകുന്നതിനായി അഞ്ച് ശീലങ്ങള്‍ നിങ്ങള്‍ക്ക് പിന്തുടരാവുന്നതാണ്.

Personal Finance: ശമ്പളം അതൊരു വിഷയമല്ല; സമ്പാദ്യം ഉണ്ടാക്കിയെടുക്കാന്‍ അഞ്ച് കാര്യങ്ങള്‍ ശ്രദ്ധിച്ചാല്‍ മതി
പ്രതീകാത്മക ചിത്രം Image Credit source: Wong Yu Liang/Moment/Getty Images
shiji-mk
Shiji M K | Published: 13 Jan 2025 19:57 PM

എന്നെങ്കിലും സാമ്പത്തികമായി ഉയര്‍ച്ച കൈവരിക്കണമെന്ന് ആഗ്രഹിക്കുന്നവരാണ് ഭൂരിഭാഗം ആളുകളും. എന്നാല്‍ പലര്‍ക്കും ജോലിയില്‍ നിന്ന് ലഭിക്കുന്ന ശമ്പളം ആ മാസത്തെ സാമ്പത്തിക ആവശ്യങ്ങള്‍ നിറവേറ്റുന്നതിന് പോലും തികയാറില്ല. പക്ഷെ എന്നും ഇങ്ങനെ സാമ്പത്തിക ആവശ്യങ്ങള്‍ നിറവേറ്റി കൊണ്ട് മാത്രം മുന്നോട്ടുപോയാല്‍ എങ്ങനെ സമ്പാദിക്കാന്‍ സാധിക്കും. സമ്പാദിക്കുന്നതിനോടൊപ്പം ആവശ്യങ്ങള്‍ നിറവേറ്റി വേണം ജീവിക്കാന്‍.

എന്നാല്‍ ഇത്രയും കുറച്ച് ശമ്പളത്തില്‍ നിന്ന് എങ്ങനെയാണ് സമ്പാദ്യം ഉണ്ടാക്കിയെടുക്കുക എന്നതാണോ നിങ്ങളുടെ ചിന്ത? സമ്പാദിക്കാന്‍ ശമ്പളം ഒരു തടസമല്ല. ഏത് ചെറിയ ശമ്പളക്കാരനും സമ്പാദിക്കാവുന്നതാണ്. പണം വിവേകത്തോടെ കൈകാര്യം ചെയ്യാന്‍ പഠിക്കുകയാണ് ആദ്യം വേണ്ടത്. സാമ്പത്തിക സുരക്ഷിതത്വം നേടികൊണ്ട് മുന്നോട്ട് പോകുന്നതിനായി അഞ്ച് ശീലങ്ങള്‍ നിങ്ങള്‍ക്ക് പിന്തുടരാവുന്നതാണ്.

ചെലവ് കുറയ്ക്കാം

സമ്പാദിക്കുന്ന തുകയേക്കാള്‍ ചെറുതായിരിക്കണം എപ്പോഴും നിങ്ങള്‍ ചെലവഴിക്കാന്‍ പോകുന്ന തുക. നിങ്ങള്‍ക്ക് ലഭിക്കുന്ന മുഴുവന്‍ ശമ്പളവും ചെലവിലേക്ക് പൊയ്കഴിഞ്ഞാല്‍ നിക്ഷേപങ്ങള്‍ ആരംഭിക്കുന്നതിനായി പിന്നെ ഒന്നും തന്നെ ബാക്കിയുണ്ടാകില്ല. ഉദാഹരണമായി നിങ്ങള്‍ക്ക് ലഭിക്കുന്നത് 15,000 രൂപയാണെങ്കില്‍ അതില്‍ നിന്ന് 13,000 രൂപ മാത്രം ചെലവഴിക്കാന്‍ ശ്രദ്ധിക്കുക. ബാക്കി വരുന്ന തുക നിക്ഷേപത്തിലേക്ക് മാറ്റിവെക്കാം.

നിക്ഷേപം സ്ഥിരതയുള്ളതാക്കാം

നിക്ഷേപിക്കുന്ന ശീലം ഉണ്ടായിരിക്കുക. എല്ലാ മാസവും ശമ്പളം വരുന്നതിന് അനുസരിച്ച് പണം നിക്ഷേപിക്കാന്‍ നിങ്ങള്‍ക്ക് സാധിക്കണം. സ്ഥിരമായി നിക്ഷേപിക്കുകയാണെങ്കില്‍ നിങ്ങള്‍ക്ക് ദീര്‍ഘകാലാടിസ്ഥാനത്തില്‍ വലിയൊരു തുക ഉണ്ടാക്കിയെടുക്കാന്‍ സാധിക്കും. നിങ്ങള്‍ക്ക് ലഭിക്കുന്ന എത്ര ചെറിയ തുകയോ ആയിക്കൊള്ളട്ടെ അതില്‍ നിന്ന് ഒരു ഭാഗം സമ്പാദ്യത്തിലേക്ക് മാറ്റിവെക്കാന്‍ ശ്രദ്ധിക്കുക.

Also Read: Personal Finance: 10 കോടി രൂപ സമ്പാദ്യമുണ്ടാക്കാന്‍ അധികം കാത്തിരിക്കേണ്ടാ; ദാ ഇത്ര നാളുകള്‍ മാത്രം മതി

എമര്‍ജന്‍സി ഫണ്ട്

നമ്മള്‍ ഒട്ടും പ്രതീക്ഷിക്കാത്ത സമയത്തായിരിക്കും പല ചെലവുകളും കടന്നുവരുന്നത്. ഇങ്ങനെ പ്രതീക്ഷിക്കാതെയെത്തുന്ന ചെലവുകള്‍ നേരിടുന്നതിനായി എമര്‍ജന്‍സി ഫണ്ടുകള്‍ നിങ്ങളെ സഹായിക്കും. മൂന്ന് മുതല്‍ ആറ് മാസം വരെയുള്ള നിങ്ങളുടെ ജീവിതച്ചെലവുകള്‍ക്കായി ഈ പണം മാറ്റിവെക്കാവുന്നതാണ്. പരമാവധി ഒരു ലക്ഷം രൂപ വരെയെങ്കിലും എമര്‍ജന്‍സി ഫണ്ട് കൈവശമുണ്ടായിരിക്കണം. നിങ്ങള്‍ ചെലവുകളില്‍ നിന്ന് ലാഭിച്ചെടുക്കുന്ന തുക സേവിങ്‌സ് അക്കൗണ്ടുകളിലോ മറ്റോ സൂക്ഷിക്കാവുന്നതാണ്.

വരുമാന മാര്‍ഗങ്ങള്‍

ഒരു ജോലിയെ മാത്രം വരുമാനം കണ്ടെത്തുന്നതിന് ആശ്രയിക്കാന്‍ പാടില്ല. ഒന്നില്‍ നിന്നും വരുമാനം നിലച്ചാല്‍ മറ്റൊന്ന് താങ്ങായി ഉണ്ടാകണം. വ്യത്യസ്തമായ വരുമാന സ്രോതസുകള്‍ ഉണ്ടെങ്കില്‍ അത് നിങ്ങളെ സാമ്പത്തികമായി ശക്തിപ്പെടുത്തുന്നു. ഇത് നിങ്ങളുടെ സമ്പാദ്യത്തിന് മുതല്‍കൂട്ടാകുന്നുമുണ്ട്.

വായ്പകള്‍ക്ക് പരിധിയാകാം

പണം കടം വാങ്ങുന്നത് അത്ര നല്ല ശീലമല്ല. എന്നിരുന്നാലും നമ്മുടെ പെട്ടെന്നുള്ള സാമ്പത്തിക ആവശ്യങ്ങള്‍ നിറവേറ്റുന്നതിന് പലപ്പോഴും വായ്പകള്‍ കൂടിയേ തീരു. എന്നാല്‍ ലോണുകള്‍ എടുക്കുമ്പോള്‍ എപ്പോഴും പലിശ കുറവുള്ളവ തിരഞ്ഞെടുക്കാന്‍ ശ്രദ്ധിക്കുക. ഇല്ലെങ്കില്‍ ജോലി ചെയ്ത് ഉണ്ടാക്കുന്ന പണമെല്ലാം പലിശ നല്‍കാന്‍ മാത്രമേ തികയുകയുള്ളൂ.