5
Latest newsKeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

വീഡിയോ ​ഗെയിം കളിച്ചാൽ തല്ലരുത്…. പണം വിളയുന്ന രം​ഗം

ഇന്ത്യയിലെ ഗെയിമിംഗ് വ്യവസായം ഇപ്പോഴും അതിന്റെ പ്രാരംഭ ഘട്ടത്തിലാണ്. പ്രായഭേദമന്യേ വൻ അവസരമാണ് ഇവിടെ കാത്തിരിക്കുന്നത് എന്നാണ് വിദ​ഗ്ധരുടെ അഭിപ്രായം.

വീഡിയോ ​ഗെയിം കളിച്ചാൽ തല്ലരുത്…. പണം വിളയുന്ന രം​ഗം
aswathy-balachandran
Aswathy Balachandran | Published: 25 Apr 2024 15:00 PM

മൊബൈൽ – വീഡിയോ ​ഗെയിം കളിക്കാൻ എല്ലാവിധ സഹായവും ചെയ്തു തരുന്ന മാതാപിതാക്കൾ നിറഞ്ഞ ലോകം, എത്ര മനോഹമായ നടക്കാത്ത സ്വപ്നം എന്ന് പറയാൻ വരട്ടെ. അങ്ങനെ ഒരു കാലമാണ് ഇപ്പോൾ, അല്ലെങ്കിൽ ഇനി വരാൻ പോകുന്നത്. ​ഗെയിം കളിക്കുമ്പോൾ വഴക്കു കേൾക്കാത്തവരായി ആരും ഉണ്ടാകുമെന്നു തോന്നുന്നില്ല.

പുതിയ തലമുറയെ ബാധിച്ച വൈറസാണ് ഇത് എന്ന് ഉറക്കെ പ്രഖ്യാപിക്കും മുമ്പ് ഒരു നിമിഷം ശ്രദ്ധിക്കൂ, ഇതൊരു പ്രശ്നമല്ല ​ഗുണമായേക്കാം. പുതിയ റിപ്പോർട്ടുകൾ അനുസരിച്ച് നിങ്ങൾ നിങ്ങളുടെ മനോഭാവം മാറ്റേണ്ട സമയമായി. ഇന്ത്യയിലെ ഗെയിമിംഗ് വ്യവസായം സമീപ വർഷങ്ങളിൽ വൻ കുതിച്ചുചാട്ടത്തിനാണു ഉപ്പോൾ സാക്ഷ്യം വഹിക്കുന്നത്. ​

ഗെയിമിങ്ഉ രം​ഗത്തെ ഉപഭോഗത്തിലും ഉൽപ്പാദനത്തിലും വർധനവുണ്ടായി എന്നാണ് കണക്കുകൾ വ്യക്തമാക്കുന്നത്. ഇന്നു ധനസമ്പാദനത്തിനുള്ള ഏറ്റവും മികച്ച മാർഗമായി ഗെയിമുകൾ മാറിയെന്നു റിപ്പോർട്ടുകൾ പറയുന്നു. പ്രശസ്ത ഗെയിമർമാരും സ്ട്രീമർമാരും ഇന്നു ലാഭകരമായ ഡീലുകൾ നേടുന്നു എന്നതാണ് യാഥാർത്ഥ്യം.

സെറോദ സഹ സ്ഥാപകൻ നിഖിൽ കാമത്തിന്റെ പോഡ്കാസ്റ്റായ ‘ഡബ്ല്യു ടി എഫ് ഈസ് ഗെയിമിംഗ് ഇൻ ഇന്ത്യ’ എപ്പിസോഡിൽ ഇതിനെപ്പറ്റി വ്യക്തമാക്കുന്നുണ്ട്. ഇതിൽ 8 ബിറ്റ് തഗ്ഗിന്റെ സ്ഥാപകനായ അനിമേഷ് അഗർവാൾ ഇന്ത്യയിലെ ഗെയിമിംഗ് സാഹചര്യത്തെ വിശദീകരിക്കുന്നുണ്ട്.

പ്രശസ്ത ഗെയിമർമാരും മോർട്ടൽ, സ്‌കൗട്ട്, മിത്പാറ്റ് തുടങ്ങിയ പ്രമുഖ സ്ട്രീമർമാരും ബ്രാൻഡ് അംഗീകാരങ്ങളിലൂടെയും മറ്റും ദശലക്ഷകണക്കിന് രൂപയാണ് സമ്പാദിക്കുന്നത്. ഇവർ ഇന്ത്യയിലെ പ്രൊഫഷണൽ ഗെയിമിംഗ് വ്യവസായത്തിന്റെ മുഖമുദ്രയായി മാറികഴിഞ്ഞിരിക്കുന്നു.

ഒരു രജിസ്റ്റർ ചെയ്ത ടീമിനായി ഔദ്യോഗിക മത്സരങ്ങളിൽ പങ്കെടുക്കുന്ന മിടുക്കനായ നല്ല കഴിവ് ഉള്ള ഒരു ഗെയിമർ പ്രതിവർഷം 30- 35 ലക്ഷം രൂപ സമ്പാദിക്കുന്നുവെന്ന് അനിമേഷ് അഗർവാൾ പറയുന്നു. യുട്യൂബും ഇൻസ്റ്റ​ഗ്രാമും മറ്റുമാണ് ഇതിന്റെ വരുമാന ശ്രോതസ്. പ്രധാനമായും സോഷ്യൽ മീഡിയകളെ ആ​ശ്രയിച്ചു നിൽക്കുന്ന എന്ന് സാരം.

ഗെയിമിംഗ് മേഖല വളരെ മത്സരം നിറഞ്ഞതാണെന്നും, നിരവധി ഗെയിമർമാരെ സംബന്ധിച്ച് വിജയം കൈവരിക്കുക എന്നത് ഒരു വിദൂര സ്വപ്നമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. പരിമിതമായ അവസരങ്ങളും, വലിയ മത്സര ആവേശവും നിലനിർത്താൻ പലരും ശ്രമിക്കുന്നുണ്ടെന്നും അഗർവാൾ പറഞ്ഞു. ഗെയിമിംഗ് വ്യവസായത്തിലെ കരിയറിനെക്കുറിച്ചുള്ള ആശയക്കുഴപ്പമാണ് ഒരു പ്രധാന തടസമെന്ന് അദ്ദേഹം പറയുന്നു.

ഇന്ത്യയിലെ ഗെയിമിംഗ് വ്യവസായം ഇപ്പോഴും അതിന്റെ പ്രാരംഭ ഘട്ടത്തിലാണ്. പ്രായഭേദമന്യേ വൻ അവസരമാണ് ഇവിടെ കാത്തിരിക്കുന്നത് എന്നാണ് വിദ​ഗ്ധരുടെ അഭിപ്രായം. വളർന്നു വരുന്ന ഡവലപ്പർമാരെയും, സ്റ്റുഡിയോകളെയും പ്രോത്സാഹിപ്പിക്കുന്ന ഗെയിമിംഗ് ഫണ്ടുകളും, ഇൻകുബേറ്ററുകളും പോലെയുള്ള പുരോഗതിയുടെ നല്ല സൂചനകൾ ഇന്ത്യയിൽ കണ്ടു തുടങ്ങിയിട്ടുണ്ട്.

ശരിയായ നയങ്ങളും, നിക്ഷേപങ്ങളും ഉണ്ടെങ്കിൽ ആഗോള ഗെയിമിംഗ് വ്യവസായത്തിൽ ഇന്ത്യയ്ക്ക് ഒരു പവർഹൗസായി മാറാൻ കഴിയുമെന്നും റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു.

നികുതി ഏർപ്പെടുത്താനും തീരുമാനം

ലാഭം കൂടിയതോടെ നികുതിയും ചുമത്താൻ തീരുമാനമെത്തി. ഓൺലൈൻ ഗെയിം കമ്പനികൾക്ക് 28 ശതമാനം നികുതി ഏർപ്പെടുത്താൻ ജി എസ്ടി കൗൺസിൽ കഴിഞ്ഞ വർഷം തീരുമാനിച്ചിരുന്നു. കുതിരപ്പന്തയവും, ചൂതാട്ട കേന്ദ്രങ്ങളും നികുതിയുടെ പരിധിയിൽ വരുമെന്ന് അന്ന് കേന്ദ്ര മന്ത്രി നിർമലാ സീതാരാമൻ അറിയിച്ചിരുന്നു.

വിവിധ സംസ്ഥാനങ്ങളിലെ പ്രതിനിധികളുടെയും മന്ത്രിമാരുടെയും നിർദേശം കണക്കിലെടുത്താണ് കൗൺസില്‍ നികുതി ചുമത്താൻ തീരുമാനം എടുത്തത്. പന്തയങ്ങളുടെ മൂല്യം, ഗെയിമുകളിൽ നിന്നുള്ള വരുമാനം, പ്ലാറ്റ്ഫോമുകളിൽ ഈടാക്കുന്ന തുക എന്നിവയുടെ 28 ശതമാനം കണക്കിലെടുത്താണ് നികുതി ഈടാക്കുന്നത്.