5
Latest newsKeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

Systematic Withdrawal Plan: ഒറ്റത്തവണ 5 ലക്ഷം നിക്ഷേപിക്കാമോ! നിങ്ങള്‍ക്ക് നേടാം മാസം 87,000 രൂപ പെന്‍ഷന്‍

Systematic Withdrawal Plan Benefits: ഒറ്റത്തവണ നിക്ഷേപം നടത്തി മികച്ച വരുമാനം കണ്ടെത്താന്‍ നിങ്ങളെ സഹായിക്കുന്ന പദ്ധതിയാണ് സിസ്റ്റമാറ്റിക് വിത്ഡ്രോവല്‍ പ്ലാന്‍ അഥവാ എസ്ഡബ്ല്യൂപി. നന്നായി ആസൂത്രണം ചെയ്ത ശേഷം നടത്തുന്ന നിക്ഷേപം നിങ്ങളെ സാമ്പത്തികമായി ഉയര്‍ച്ച കൈവരിക്കാന്‍ സഹായിക്കും.

Systematic Withdrawal Plan: ഒറ്റത്തവണ 5 ലക്ഷം നിക്ഷേപിക്കാമോ! നിങ്ങള്‍ക്ക് നേടാം മാസം 87,000 രൂപ പെന്‍ഷന്‍
പ്രതീകാത്മക ചിത്രം Image Credit source: Halfpoint Images/Getty Images Creative
shiji-mk
Shiji M K | Updated On: 06 Mar 2025 10:38 AM

റിട്ടയര്‍മെന്റ് കാലത്തെ കുറിച്ച് പലര്‍ക്കും ആശങ്കകളുണ്ടാകും. ആരെയും ആശ്രയിക്കാതെ മരണം വരെ എങ്ങനെ ജീവിക്കാം എന്നാണ് പലരുടെയും ചിന്ത. അതിനാല്‍ തന്നെ കൃത്യമായ സാമ്പത്തിക ആസൂത്രണം അക്കാര്യത്തില്‍ ആവശ്യമാണ്.

ഒറ്റത്തവണ നിക്ഷേപം നടത്തി മികച്ച വരുമാനം കണ്ടെത്താന്‍ നിങ്ങളെ സഹായിക്കുന്ന പദ്ധതിയാണ് സിസ്റ്റമാറ്റിക് വിത്ഡ്രോവല്‍ പ്ലാന്‍ അഥവാ എസ്ഡബ്ല്യൂപി. നന്നായി ആസൂത്രണം ചെയ്ത ശേഷം നടത്തുന്ന നിക്ഷേപം നിങ്ങളെ സാമ്പത്തികമായി ഉയര്‍ച്ച കൈവരിക്കാന്‍ സഹായിക്കും.

റിട്ടയര്‍മെന്റ് കാലത്ത് ഒരു ബുദ്ധിമുട്ടും അറിയാതെ ജീവിക്കാനായി 5,00,000 രൂപ നിങ്ങള്‍ ഒറ്റത്തവണ നിക്ഷേപിക്കുകയാണെങ്കില്‍ പ്രതിമാസം 30 വര്‍ഷത്തേക്ക് നിങ്ങള്‍ 87,000 രൂപ പെന്‍ഷനായി ലഭിക്കും. അതിനാല്‍ സാമ്പത്തിക ലക്ഷ്യം കൈവരിക്കുന്നതിനായി ഒരാള്‍ക്ക് തന്റെ 25ാം വയസില്‍ ഉയര്‍ന്ന വരുമാനം ലഭിക്കുന്ന മ്യൂച്വല്‍ ഫണ്ടില്‍ 5,00,000 രൂപ നിക്ഷേപിക്കാവുന്നതാണ്.

നിങ്ങളുടെ നിക്ഷേപത്തിന് ശരാശരി 12 ശതമാനം പലിശ കണക്കാക്കിയാല്‍ 30 വര്‍ഷത്തിന് ശേഷം നിങ്ങള്‍ക്ക് കോര്‍പ്പസ് ഏകദേശം 1,49,79,961 രൂപ ലഭിക്കുന്നതാണ്. ദീര്‍ഘകാല മൂലധന നേട്ടത്തിന്റെ നികുതിയും മറ്റ് കിഴിവുകളും കണക്കാക്കിയതിന് ശേഷം സമ്പാദ്യമായി ഏകദേശം 1,31,85,591 രൂപ നിങ്ങളുടെ കൈകളിലേക്ക് എത്തുന്നതാണ്.

നിങ്ങള്‍ വിരമിക്കാനുള്ള പ്രായമെത്തുമ്പോള്‍ സിസ്റ്റമാറ്റിക് വിത്‌ഡ്രോവല്‍ പ്ലാന്‍ വഴി സമ്പാദിച്ച കോര്‍പ്പസില്‍ നിന്നും പണം പിന്‍വലിക്കാന്‍ തുടങ്ങാം. കോര്‍പ്പസ് പ്രതിവര്‍ഷം 12 ശതമാനം റിട്ടേണ്‍ നേടുന്നത് തുടരുകയാണെങ്കില്‍ പ്രതിമാസം നിങ്ങള്‍ക്ക് 87,000 രൂപ പിന്‍വലിക്കാന്‍ സാധിക്കുന്നതാണ്.

30 വര്‍ഷത്തേക്കാണ് ഇത്തരത്തില്‍ പണം പിന്‍വലിക്കാന്‍ സാധിക്കുന്നത്. 55 വയസിലാണ് നിങ്ങള്‍ വിരമിക്കുന്നതെങ്കില്‍ 85 വയസ് വരെ വരുമാനം ഉറപ്പാക്കാം. എന്നാല്‍ പണം നിക്ഷേപിക്കുന്നത് മ്യൂച്വല്‍ ഫണ്ടുകളില്‍ ആയതിനാല്‍ തന്നെ ലാഭവും നഷ്ടവും വിപണിയെ ആശ്രയിച്ചിരിക്കും.

Also Read: Post Office Savings Scheme: 50 രൂപ കൊണ്ട് ലക്ഷങ്ങള്‍ വാരാം; അവിശ്വസിക്കേണ്ടാ പോസ്റ്റ് ഓഫീസ് ആര്‍ഡി ഉണ്ടല്ലോ

സാമ്പത്തിക സാഹചര്യങ്ങള്‍, പലിശ നിരക്ക് മാറ്റങ്ങള്‍, പണപ്പെരുപ്പം തുടങ്ങി നിരവധി കാര്യങ്ങളില്‍ നിങ്ങളുടെ നിക്ഷേപത്തില്‍ പ്രകടമാകും. അതിനാല്‍ തന്നെ പണം നിക്ഷേപിക്കുന്നതിന് മുമ്പ് സാമ്പത്തിക ഉപദേഷ്ടാവുമായി കൂടിയാലോചനകള്‍ നടത്തുക.

അറിയിപ്പ്: മുകളില്‍ നല്‍കിയിരിക്കുന്നത് പൊതുവിവരത്തെ തുടര്‍ന്നുള്ള റിപ്പോര്‍ട്ടാണ്. അതിനാല്‍ തന്നെ ഓരോ നിക്ഷേപത്തിന്റെയും അപകട സാധ്യത മനസിലാക്കി മാത്രം മുന്നോട്ടുപോവുക. അല്ലാതെയുണ്ടാകുന്ന സാമ്പത്തിക നഷ്ടങ്ങള്‍ക്ക് ടിവി9 മലയാളം ഉത്തരവാദിയായിരിക്കില്ല.