5
Latest newsKeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

Bank Account Inoperative: രണ്ട് വർഷമായി നിങ്ങളുടെ ബാങ്ക് അക്കൗണ്ട് പ്രവര്‍ത്തനരഹിതമാണോ? അക്കൗണ്ട് എങ്ങനെ വീണ്ടെടുക്കാം?

Account Become Inoperative:രണ്ടു വർഷത്തിലധികം ഇടപാടുകളൊന്നും നടക്കാത്ത അക്കൗണ്ടുകളെയാണ് പ്രവർത്തന രഹിതമായി കണക്കാക്കുന്നത്. എന്നാൽ ഇത്തരത്തിലുള്ള അക്കൗണ്ടുകൾ കണ്ടുപിടിച്ച് അക്കൗണ്ട് ഉടമകളെ ബാങ്കുകൾ ഇമെയിൽ വഴിയോ ഫോൺ വഴിയോ ബന്ധപ്പെടാൻ ശ്രമിക്കാറുണ്ട് .

Bank Account Inoperative: രണ്ട് വർഷമായി നിങ്ങളുടെ ബാങ്ക് അക്കൗണ്ട് പ്രവര്‍ത്തനരഹിതമാണോ? അക്കൗണ്ട് എങ്ങനെ വീണ്ടെടുക്കാം?
ബാങ്ക് അക്കൗണ്ട് പ്രവര്‍ത്തനരഹിതമാണോ (image credits: gettyimages)
sarika-kp
Sarika KP | Updated On: 27 Sep 2024 12:27 PM

ബാങ്ക് അക്കൗണ്ടുകളുടെ പ്രവർത്തനം നിലനിർത്തേണ്ടത് ഉപഭോക്താക്കളുടെയും ധനകാര്യ സ്ഥാപനങ്ങളുടെയും ഉത്തരവാദിത്വമാണ്. അതുകൊണ്ട് തന്നെ അക്കൗണ്ടുകൾ ശരിയായ രീതിയിൽ നിലനിർത്താൻ ബാങ്കുകൾ ആർബിഐ നിശ്ചയിച്ചിട്ടുള്ള മാർഗ്ഗനിർദ്ദേശങ്ങൾ പാലിച്ചുവരുന്നു.

എന്നാൽ ചില അക്കൗണ്ടുകൾ പ്രവർത്തനരഹിതമാകാറുണ്ട്.  രണ്ടു വർഷത്തിലധികം ഇടപാടുകളൊന്നും നടക്കാത്ത അക്കൗണ്ടുകളെയാണ് പ്രവർത്തന രഹിതമായി കണക്കാക്കുന്നത്. എന്നാൽ ഇത്തരത്തിലുള്ള അക്കൗണ്ടുകൾ കണ്ടുപിടിച്ച് അക്കൗണ്ട് ഉടമകളെ ബാങ്കുകൾ ഇമെയിൽ വഴിയോ ഫോൺ വഴിയോ ബന്ധപ്പെടാൻ ശ്രമിക്കാറുണ്ട് . പത്ത് വർഷമായി നിക്ഷേപം നടത്താത്ത അക്കൗണ്ടുകളെ ക്ലെയിം ചെയ്യപ്പെടാത്ത നിക്ഷേപങ്ങൾ എന്ന് പറയുന്നു. അഥവാ എന്നിട്ടും ഈ അക്കൗണ്ട് ഉടമകൾ ഇടപാടുകൾ ഒന്നുംതന്നെ നടത്തിയില്ലെങ്കിൽ അത്തരം അക്കൗണ്ടുകൾ 10 വർഷങ്ങൾക്ക് ശേഷം റിസർവ് ബാങ്കിന്റെ ‘ഡെപ്പോസിറ്റർ എഡ്യൂക്കേഷൻ ആൻഡ് അവയർനെസ്സ്’ ഫണ്ടിലേക്ക് മാറ്റും . എന്നാൽ ഈ ഫണ്ടുകൾ കണ്ടുകെട്ടുകയില്ല. എന്നാൽ ഏതെങ്കിലും ഒരു അവസരത്തിൽ അക്കൗണ്ട് ഉടമ കെ വൈ സി കൊടുത്താൽ അത് തിരിച്ചു പ്രവർത്തനക്ഷമമാക്കും.

എന്താണ് പ്രവർത്തനരഹിതമായ അക്കൗണ്ട്?

  • ബാങ്ക് അക്കൗണ്ടുകൾ ഒരു നിശ്ചിത കാലയളവിൽ ഉപയോഗിക്കാതെ നിൽക്കുകയാണെങ്കിൽ, അവ പ്രവർത്തനരഹിതമാകും
  • ആർബിഐ മാർഗ്ഗനിർദ്ദേശങ്ങൾ അനുസരിച്ച്, രണ്ട് വർഷത്തേക്ക് അക്കൗണ്ടിൽ ഇടപാടുകൾ ഇല്ലെങ്കിൽ സേവിംഗ്സ്/കറൻ്റ് അക്കൗണ്ട് പ്രവർത്തനരഹിതമാകും.
  • നിങ്ങൾക്ക് പേയ്‌മെൻ്റുകൾ നടത്താനോ പണം കൈമാറ്റം ചെയ്യാനോ പിൻവലിക്കലുകൾ നടത്താനോ നിങ്ങളുടെ അക്കൗണ്ട് പ്രവർത്തനരഹിതമാകുമ്പോൾ ലോഗിൻ ചെയ്യാനോ കഴിയില്ല.
  • പ്രവർത്തനരഹിതമായ ഒരു അക്കൗണ്ട് വീണ്ടും സജീവമാക്കുന്നതിന്, നിങ്ങൾ ബാങ്കുമായി ബന്ധപ്പെടുകയും ഒരു ഫോം പൂരിപ്പിച്ച് ആവശ്യമായ ഡോക്യുമെൻ്റേഷനുകൾ നൽകുകയും അതിനുശേഷം കുറഞ്ഞത് ഒരു ഇടപാട് നടത്തുകയും വേണം.
  • വീണ്ടും സജീവമാക്കുമ്പോൾ, നിങ്ങൾ മിനിമം ബാലൻസ് ആവശ്യകതയും നിലനിർത്തേണ്ടതുണ്ട്.

Also read-Gold Limit : വിവാഹം കഴിഞ്ഞവർക്ക് വീട്ടിൽ എത്ര സ്വർണം സൂക്ഷിക്കാനാകും?

പ്രവര്‍ത്തനരഹിതമായ അക്കൗണ്ടുകൾ എങ്ങനെ വീണ്ടെടുക്കാം?

  • പ്രവർത്തനരഹിതമായ അക്കൗണ്ടുമായി ഉപഭോക്താക്കൾ അവരുടെ ഏറ്റവും പുതിയ കെവൈസി രേഖകളുമായി ബാങ്ക് സന്ദർശിക്കുക
  • അക്കൗണ്ട് സജീവമാക്കുന്നതിന് ഒരു അപേക്ഷ ബാങ്കിൽ സമർപ്പിക്കുക
  • സമർപ്പിച്ച കെവൈസി രേഖകൾ പരിശോധിച്ച് അക്കൗണ്ട് വീണ്ടും സജീവമാക്കും.
  • ആക്ടിവേറ്റ് ആയാൽ, ഉപഭോക്താക്കൾക്ക് എസ്എംഎസ് അല്ലെങ്കിൽ ഇമെയിൽ വഴി സന്ദേശം ലഭിക്കും.
  • അക്കൗണ്ട് ആക്ടിവ് ചെയ്യാൻ അഭ്യാർത്ഥിച്ച് മൂന്ന് പ്രവൃത്തി ദിവസത്തിനുള്ളിൽ പ്രോസസ്സ് ചെയ്യും.