AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

KSFE Chitty: ഇനിയും ചിട്ടിപ്പണം നിക്ഷേപിച്ചില്ലേ? കെഎസ്എഫ്ഇയില്‍ തന്നെ മതിയന്നേ; ദാ ഇത്ര പണിയേ ഉള്ളൂ

Invest In KSFE Chitty: വിവിധ ആവശ്യങ്ങളെ മുന്‍നിര്‍ത്തിയാണ് പലരും കെഎസ്എഫ്ഇയില്‍ നിക്ഷേപം നടത്തുന്നത്. ചിലര്‍ പെട്ടെന്നുള്ള ആവശ്യങ്ങള്‍ക്ക് വേണ്ടിയാണെങ്കില്‍ മറ്റ് ചിലര്‍ക്ക് പണം പെട്ടെന്ന് പിന്‍വലിക്കുന്നതിനോട് താത്പര്യമുണ്ടായിരിക്കില്ല. എന്നാല്‍ ചിട്ടി ലഭിച്ചാലും ഈ പണം നിങ്ങള്‍ക്ക് കെഎസ്എഫ്ഇയില്‍ തന്നെ നിക്ഷേപിക്കാവുന്നതാണ്.

KSFE Chitty: ഇനിയും ചിട്ടിപ്പണം നിക്ഷേപിച്ചില്ലേ? കെഎസ്എഫ്ഇയില്‍ തന്നെ മതിയന്നേ; ദാ ഇത്ര പണിയേ ഉള്ളൂ
കെഎസ്എഫ്ഇ Image Credit source: Social Media
shiji-mk
Shiji M K | Published: 22 Apr 2025 13:40 PM

കെഎസ്എഫ്ഇയുടെ ചിട്ടികളെ കുറിച്ച് എല്ലാവര്‍ക്കും അറിയാം. എന്നാല്‍ അതില്‍ ഭാഗമാകുന്നവരുടെ എണ്ണം വളരെ കുറവാണ്. നിങ്ങളുടെ ഏതൊരു സാമ്പത്തികാവശ്യത്തിലും കൈതാങ്ങാകാന്‍ കെഎസ്എഫ്ഇയ്ക്ക് സാധിക്കും.

വിവിധ ആവശ്യങ്ങളെ മുന്‍നിര്‍ത്തിയാണ് പലരും കെഎസ്എഫ്ഇയില്‍ നിക്ഷേപം നടത്തുന്നത്. ചിലര്‍ പെട്ടെന്നുള്ള ആവശ്യങ്ങള്‍ക്ക് വേണ്ടിയാണെങ്കില്‍ മറ്റ് ചിലര്‍ക്ക് പണം പെട്ടെന്ന് പിന്‍വലിക്കുന്നതിനോട് താത്പര്യമുണ്ടായിരിക്കില്ല. എന്നാല്‍ ചിട്ടി ലഭിച്ചാലും ഈ പണം നിങ്ങള്‍ക്ക് കെഎസ്എഫ്ഇയില്‍ തന്നെ നിക്ഷേപിക്കാവുന്നതാണ്.

പണം എങ്ങനെ നിക്ഷേപിക്കാം?

ചിട്ടി ലഭിച്ച് കഴിഞ്ഞാല്‍ ഉടന്‍ തന്നെ അടുത്ത ചിട്ടി തീയതിയുടെ മുമ്പായി കെഎസ്എഫ്ഇ ബ്രാഞ്ചില്‍ ആധാര്‍ കാര്‍ഡിന്റെ കോപ്പി സമര്‍പ്പിക്കേണ്ടതാണ്. ഇതോടൊപ്പം അപേക്ഷ പൂരിപ്പിച്ച് നല്‍കുകയും വേണം. മേല്‍വിലാസം, പേര്, ജനന തീയതി, ആധാര്‍ കാര്‍ഡ് നമ്പര്‍, ചിട്ടി നമ്പര്‍, ചിറ്റാള്‍ നമ്പര്‍ തുടങ്ങിയ വിവരങ്ങളാണ് പൂരിപ്പിച്ച് നല്‍കേണ്ടത്.

അപേക്ഷ സമര്‍പ്പിച്ച് കഴിഞ്ഞ് അടുത്ത അടവിന് ശേഷം തുക നിങ്ങളുടെ പേരില്‍ എഫ്ഡിയായി വരും. പിന്നീടുള്ള മാസം മുതല്‍ ഈ നിക്ഷേപത്തിന് നിങ്ങള്‍ക്ക് പലിശയും ലഭിക്കുന്നതാണ്.

ഒരു ലക്ഷം രൂപയുടെ ചിട്ടിയാണ് നിങ്ങള്‍ വിളിച്ചതെങ്കില്‍ ഫോര്‍മാന്‍ കമ്മീഷനായി ഈടാക്കുന്നത് 5 ശതമാനമാണ്. 15,000 രൂപ താഴ്ത്തി ചിട്ടി വിളിച്ചാല്‍ ഫോര്‍മാന്‍ കമ്മീഷനായി 5,000 രൂപ ഈടാക്കും. കൂടാതെ 650 രൂപ ജിഎസ്ടി, 226 രൂപ ഡോക്യുമെന്റേഷന്‍ ചാര്‍ജ് എന്നിവയും ആ പണത്തില്‍ നിന്നും പോകും.

Also Read: Personal Finance: എത്ര ലോണുണ്ട്? കടം കേറി മുടിയാതിരിക്കാന്‍ ഈ വഴി നോക്കിക്കോളൂ

ചിട്ടി തുകയില്‍ നിങ്ങള്‍ക്ക് ലഭിക്കുന്ന 84,124 രൂപ. ഇത് നിങ്ങള്‍ക്ക് എഫ്ഡിയായി നിക്ഷേപിക്കാം. ചിട്ടിയുടെ കാലാവധി പൂര്‍ത്തിയാകുന്നത് വരെ പലിശയും ലഭിക്കുന്നതാണ്. ഈ പലിശ പ്രതിമാസ തിരിച്ചടവിലേക്ക് എടുക്കാനും സാധിക്കുന്നതാണ്.

അറിയിപ്പ്: മുകളില്‍ നല്‍കിയിരിക്കുന്നത് പൊതുവിവരത്തെ തുടര്‍ന്നുള്ള റിപ്പോര്‍ട്ടാണ്. അതിനാല്‍ തന്നെ അപകട സാധ്യത മനസിലാക്കി മാത്രം മുന്നോട്ടുപോവുക. അല്ലാതെയുണ്ടാകുന്ന സാമ്പത്തിക നഷ്ടങ്ങള്‍ക്ക് ടിവി9 മലയാളം ഉത്തരവാദിയായിരിക്കില്ല.