5
Latest newsKeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

PAN card loan : 5000 ലോണ്‍ കിട്ടാന്‍ പാന്‍ കാര്‍ഡ് മാത്രം മതി; പക്ഷേ, ശ്രദ്ധിക്കണം ഇക്കാര്യങ്ങള്‍

loan using your PAN card : എന്നാല്‍ ഇത്തരം വായ്പകള്‍ക്ക് പിന്നില്‍ തട്ടിപ്പുകളുണ്ടാകാമെന്ന് ഓര്‍ക്കുക. അതുകൊണ്ട് അംഗീകൃത വായ്പാ ദാതാക്കളില്‍ നിന്ന് മാത്രമേ ലോണ്‍ എടുക്കാവൂ. അല്ലാത്തപക്ഷം, അത് നിങ്ങളെ അപകടങ്ങളിലേക്ക് നയിച്ചേക്കാം. വായ്പാ ദാതാവ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്ന് ഉറപ്പുവരുത്തണം. വായ്പ എടുക്കുന്നതിന് മുമ്പ് ഇതുസംബന്ധിച്ച് ശരിയായി മനസിലാക്കണം

PAN card loan : 5000 ലോണ്‍ കിട്ടാന്‍ പാന്‍ കാര്‍ഡ് മാത്രം മതി; പക്ഷേ, ശ്രദ്ധിക്കണം ഇക്കാര്യങ്ങള്‍
Pan CardImage Credit source: Social Media
jayadevan-am
Jayadevan AM | Published: 19 Jan 2025 00:19 AM

ടിയന്തരമായി പണം ആവശ്യമുള്ളപ്പോള്‍ വ്യക്തിഗത വായ്പ തേടുന്നവരാണ് പലരും. എന്നാല്‍ വായ്പ ലഭിക്കുന്നതിനുള്ള കാലതാമസമാണ് പലരും നേരിടുന്ന വെല്ലുവിളി. പാന്‍ കാര്‍ഡുള്ളവര്‍ക്ക് അയ്യായിരം രൂപ വായ്പ വേഗത്തിലും എളുപത്തിലും ലഭിക്കും. സാമ്പത്തിക ഇടപാടുകളുമായി ബന്ധപ്പെട്ട് എല്ലാവര്‍ക്കും അത്യാവശ്യം വേണ്ട രേഖയാണ് പാന്‍ കാര്‍ഡ്. മിക്ക ലോണുകള്‍ക്കും അപേക്ഷിക്കുമ്പോള്‍ ഇത് ആവശ്യവുമാണ്. പാന്‍ കാര്‍ഡ് വഴി ചെറിയ ലോണിന് അപേക്ഷിക്കുമ്പോള്‍, ഇത് തിരിച്ചറിയല്‍ രേഖയായും, ക്രെഡിറ്റ് യോഗ്യത തെളിയിക്കുന്നതിനുള്ള രേഖയായും പരിഗണിക്കും. ചില ബാങ്കുകളും, എന്‍ബിഎഫ്‌സികളും ഇത്തരത്തില്‍ വായ്പ നല്‍കുന്നുണ്ട്. ലോണ്‍ നല്‍കുന്ന ഓണ്‍ലൈന്‍ ആപ്പുകളുമുണ്ട്. പക്ഷേ, ഇത്തരം തട്ടിപ്പ് ആപ്പുകള്‍ നിരവധിയുള്ളതിനാല്‍ അതീവ ജാഗ്രത പാലിക്കണം.

ഓണ്‍ലൈന്‍ ആപ്പുകള്‍ ഒഴിവാക്കുന്നതാണ് അഭികാമ്യം. ചെറിയ വായ്പകള്‍ ലളിതമായ ഫോര്‍മാലിറ്റികളിലൂടെ നല്‍കുന്ന ബാങ്കുകളോ എന്‍ബിഎഫ്‌സികളോ തിരഞ്ഞെടുക്കാം. പലിശ നിരക്കുകള്‍, പ്രോസസിങ് ഫീ, തിരിച്ചടവ് കാലയളവ് തുടങ്ങിയവ മനസിലാക്കിയതിന് ശേഷം മാത്രം ഇതില്‍ മികച്ച ഓപ്ഷന്‍ തിരഞ്ഞെടുക്കാം. വായ്പ നല്‍കുന്ന സ്ഥാപനത്തിന്റെ വെബ്‌സൈറ്റോ, ആപ്ലിക്കേഷനോ സന്ദര്‍ശിച്ച് വിവരങ്ങള്‍ പൂരിപ്പിച്ച് നല്‍കുക. ക്രെഡിറ്റ് സ്‌കോര്‍, ലോണ്‍ തുക തുടങ്ങിയ വിവരങ്ങള്‍ നല്‍കേണ്ടി വരും. തിരിച്ചറിയല്‍ രേഖയായി പാന്‍കാര്‍ഡ് അപ്ലോഡ് ചെയ്യണം.

ചില വായ്പദാതാക്കള്‍ ആധാര്‍ കാര്‍ഡോ, വരുമാന രേഖയോ ആവശ്യപ്പെട്ടേക്കാം. വിവരങ്ങളെല്ലാം കൃത്യമായി പൂരിപ്പിച്ചതിന് ശേഷം അത് സമര്‍പ്പിക്കാം. അപേക്ഷ അവലോകനം ചെയ്തതിന് ശേഷം നിങ്ങളുടെ യോഗ്യതാ മാനദണ്ഡത്തെ അടിസ്ഥാനമാക്കി ചിലപ്പോള്‍ അപേക്ഷ സ്വീകരിക്കുകയോ നിരസിക്കുകയോ ചെയ്യാം. അപേക്ഷ അംഗീകരിച്ചാല്‍ മണിക്കൂറുകള്‍ക്കുള്ളില്‍ നിങ്ങളുടെ അക്കൗണ്ടില്‍ പണമെത്തും. പാന്‍ കാര്‍ഡ് ഉപയോഗിച്ച് വായ്പ ലഭിക്കുമെന്നതിനാല്‍ വളരെ കുറച്ച് രേഖകള്‍ മാത്രമേ ഇതിന് ആവശ്യമുള്ളൂവെന്നതാണ് ഒരു പ്രയോജനം.

Read Also : ഫിക്‌സഡ് ഡെപ്പോസിറ്റ് ഇടാനാണോ പ്ലാന്‍? എങ്കില്‍ ഈ ബാങ്കുകള്‍ തരും എട്ട് ശതമാനത്തിലേറെ പലിശ

എന്നാല്‍ നിങ്ങളുടെ വരുമാനം ഉള്‍പ്പെടെയുള്ള പരിശോധിക്കാന്‍ വായ്പാദാതാവ് അധിക രേഖകള്‍ ആവശ്യപ്പെട്ടേക്കാം. പൂര്‍ണമായും ഓണ്‍ലൈന്‍ പ്രക്രിയയിലൂടെ വായ്പ അംഗീകരിക്കാനും, നല്‍കാനും കഴിയും. പ്രോസസിംഗ് ഏതാനും ദിവസങ്ങള്‍ക്കുള്ളില്‍ പൂര്‍ത്തിയാകുമെന്നാണ് റിപ്പോര്‍ട്ട്. ഈ വായ്പകള്‍ക്ക് ഈട് ആവശ്യമില്ലെന്നാണ് മറ്റൊരു പ്രത്യേകത. ഈ വായ്പകള്‍ സുരക്ഷിതമല്ലാത്തതും, ഈട് ആവശ്യമില്ലാത്തതുമാണെന്ന് ശ്രദ്ധിക്കുക. അതുകൊണ്ട് തന്നെ ഉയര്‍ന്ന പലിശ നിരക്കുകളുണ്ടാകാന്‍ സാധ്യതയുണ്ട്.

ക്രെഡിറ്റ് സ്‌കോറിനെ ബാധിക്കാതിരിക്കാന്‍ തിരിച്ചടവ് കൃത്യമായി നടത്തണം. എന്നാല്‍ ഇത്തരം വായ്പകള്‍ക്ക് പിന്നില്‍ തട്ടിപ്പുകളുണ്ടാകാമെന്ന് ഓര്‍ക്കുക. അതുകൊണ്ട് അംഗീകൃത വായ്പാ ദാതാക്കളില്‍ നിന്ന് മാത്രമേ ലോണ്‍ എടുക്കാവൂ. അല്ലാത്തപക്ഷം, അത് നിങ്ങളെ അപകടങ്ങളിലേക്ക് നയിച്ചേക്കാം. വായ്പാ ദാതാവ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്ന് ഉറപ്പുവരുത്തണം. വായ്പ എടുക്കുന്നതിന് മുമ്പ് ഇതുസംബന്ധിച്ച് ശരിയായി മനസിലാക്കണം.