PPF: 80,000 അത്ര ചെറിയ സംഖ്യയാണോ അതും നികുതിയില്ലാതെ! സര്‍ക്കാര്‍ തരും വരുമാനം

Public Provident Fund Benefits: സര്‍ക്കാര്‍ പിന്തുണയോടെ പ്രവര്‍ത്തിക്കുന്ന ഈ പദ്ധതിയില്‍ പ്രതിവര്‍ഷം 500 രൂപ മുതല്‍ 1.5 ലക്ഷം രൂപ വരെ നിങ്ങള്‍ക്ക് നിക്ഷേപിക്കാന്‍ സാധിക്കുന്നതാണ്. പതിനഞ്ച് വര്‍ഷത്തെ ലോക്ക് ഇന്‍ കാലയളവിലാണ് പണം നിക്ഷേപിക്കാന്‍ സാധിക്കുന്നതെങ്കിലും മറ്റൊരു അഞ്ച് വര്‍ഷത്തേക്ക് കൂടി കാലാവധി നീട്ടാന്‍ സാധിക്കുന്നതാണ്.

PPF: 80,000 അത്ര ചെറിയ സംഖ്യയാണോ അതും നികുതിയില്ലാതെ! സര്‍ക്കാര്‍ തരും വരുമാനം

പ്രതീകാത്മക ചിത്രം

Published: 

13 Mar 2025 17:07 PM

മികച്ചൊരു നിക്ഷേപ പദ്ധതി വേണം, എന്നാല്‍ നികുതി പാടില്ല ഈ ഡിമാന്റ് ഉള്ളവരാണോ നിങ്ങള്‍? എങ്കില്‍ നിങ്ങള്‍ക്ക് അനുയോജ്യമായ പദ്ധതിയാണ് പബ്ലിക് പ്രൊവിഡന്റ് ഫണ്ട് അഥവാ പിപിഎഫ്. നികുതിയില്ലാതെ ഉറപ്പായ പലിശയും മികച്ച വരുമാനവും പിപിഎഫ് വാഗ്ദാനം ചെയ്യുന്നു.

മിക്ക നിക്ഷേപകരും പിപിഎഫിനെ വിരമിക്കന്‍ പദ്ധതി ആയാണ് പരിഗണിച്ചിരിക്കുന്നത്. കൃത്യമായ ആസൂത്രണം നടത്തി പണം നിക്ഷേപിക്കുകയാണെങ്കില്‍ പ്രതിമാസം നല്ലൊരു സംഖ്യ വരുമാനം പിപിഎഫ് കഴിഞ്ഞേ മറ്റ് പദ്ധതികളൊള്ളൂ.

സര്‍ക്കാര്‍ പിന്തുണയോടെ പ്രവര്‍ത്തിക്കുന്ന ഈ പദ്ധതിയില്‍ പ്രതിവര്‍ഷം 500 രൂപ മുതല്‍ 1.5 ലക്ഷം രൂപ വരെ നിങ്ങള്‍ക്ക് നിക്ഷേപിക്കാന്‍ സാധിക്കുന്നതാണ്. പതിനഞ്ച് വര്‍ഷത്തെ ലോക്ക് ഇന്‍ കാലയളവിലാണ് പണം നിക്ഷേപിക്കാന്‍ സാധിക്കുന്നതെങ്കിലും മറ്റൊരു അഞ്ച് വര്‍ഷത്തേക്ക് കൂടി കാലാവധി നീട്ടാന്‍ സാധിക്കുന്നതാണ്.

നിലവില്‍ പ്രതിവര്‍ഷം 7.1 ശതമാനമാണ് പലിശ നല്‍കുന്നത്. പിപിഎഫ് വഴി പ്രതിമാസം 80,000 രൂപ വരുമാനം അല്ലെങ്കില്‍ പ്രതിവര്‍ഷം 9.6 ലക്ഷം രൂപ സമ്പാദിക്കുന്നതിന് ഏകദേശം 1.35 കോടി രൂപയുടെ മൊത്തം സമ്പാദ്യം ആവശ്യമാണ്. 1.5 ലക്ഷം രൂപ മാത്രമാണ് പിപിഎഫില്‍ നിക്ഷേപിക്കാന്‍ സാധിക്കുന്ന ഉയര്‍ന്ന സംഖ്യ അതിനാല്‍ തന്നെ വര്‍ഷങ്ങളോളമുള്ള സ്ഥിര നിക്ഷേപം അനിവാര്യമാണ്.

7.1 ശതമാനം പലിശ ലഭിക്കുമ്പോള്‍ പ്രതിവര്‍ഷം 1.5 ലക്ഷം നിക്ഷേപിക്കുന്നത് വഴി നിങ്ങള്‍ക്ക് 40.68 ലക്ഷം രൂപയുടെ സമ്പാദ്യം ഉണ്ടാക്കിയെടുക്കാന്‍ സാധിക്കുന്നതാണ്. അഞ്ച് വര്‍ഷത്തേക്ക് കൂടി പദ്ധതിയുടെ കാലാവധി നീട്ടുമ്പോള്‍ നിക്ഷേപിക്കുന്നത് 30 ലക്ഷം രൂപയുടെ പലിശ 36 ലക്ഷവുമായിരിക്കും. ആകെ നിങ്ങളിലേക്ക് എത്തുന്ന തുക 66 ലക്ഷം രൂപ.

Also Read: PPF: 15 വര്‍ഷം കൊണ്ട് ലക്ഷങ്ങള്‍ സമ്പാദിക്കാം; പിപിഎഫില്‍ ഇന്ന് തന്നെ അക്കൗണ്ട് തുറക്കാം

25 വര്‍ഷത്തേക്കാണ് നിങ്ങളുടെ നിക്ഷേപമെങ്കില്‍, 37,50,000 രൂപ നിക്ഷേപവും പലശ റിട്ടേണ്‍ 99,26,621 രൂപയും സമ്പാദ്യം 1,03,08,015 രൂപയുമായിരിക്കും. ദീര്‍ഘനാളത്തേക്ക് നടത്തുന്ന നിക്ഷേപം നിങ്ങള്‍ക്ക് മികച്ച സമ്പാദ്യം ഉണ്ടാക്കിയെടുക്കാന്‍ അനുവദിക്കും. മാത്രമല്ല നിങ്ങളുടെ സമ്പാദ്യത്തിന് ഒരു രൂപ പോലും നികുതി നല്‍കേണ്ടതുമില്ല.

അറിയിപ്പ്: മുകളില്‍ നല്‍കിയിരിക്കുന്നത് പൊതുവിവരത്തെ തുടര്‍ന്നുള്ള റിപ്പോര്‍ട്ടാണ്. അതിനാല്‍ തന്നെ ഓരോ നിക്ഷേപത്തിന്റെയും അപകട സാധ്യത മനസിലാക്കി മാത്രം മുന്നോട്ടുപോവുക. അല്ലാതെയുണ്ടാകുന്ന സാമ്പത്തിക നഷ്ടങ്ങള്‍ക്ക് ടിവി9 മലയാളം ഉത്തരവാദിയായിരിക്കില്ല.

13 മുതൽ 20 വരെ; ഐപിഎലിലെ ഏറ്റവും പ്രായം കുറഞ്ഞ താരങ്ങൾ
ഹൃദയത്തെ കാക്കാൻ കോളിഫ്ലവർ കഴിക്കാം
പിങ്ക് നിറത്തിലുള്ള സാധനങ്ങള്‍ക്ക് വിലകൂടാന്‍ കാരണമെന്ത്?
ചില്ലാവാൻ ഒരു ​ഗ്ലാസ് കരിമ്പിൻ ജ്യൂസ്! ​ഗുണങ്ങൾ ഏറെ