Post Office Savings Schemes: എന്റമ്മോ 5 വര്‍ഷം കൊണ്ട് 42 ലക്ഷമോ! പോസ്റ്റ് ഓഫീസ് സ്‌കീം കിടിലം തന്നെ
Post Office Senior Citizen Savings Scheme: 1,000 രൂപയിലാണ് നിക്ഷേപം ആരംഭിക്കാന്‍ സാധിക്കുക. സിംഗിള്‍ അക്കൗണ്ട് കൂടാതെ ജോയിന്റ് അക്കൗണ്ടായും നിങ്ങള്‍ക്ക് പദ്ധതിയുടെ ഭാഗമാകാന്‍ സാധിക്കും. 60 ലക്ഷം രൂപ വരെയാണ് ഒരാള്‍ക്ക് നിക്ഷേപിക്കാന്‍ സാധിക്കുക. എന്നാല്‍ സിംഗിള്‍ അക്കൗണ്ടില്‍ 30 ലക്ഷമേ നിക്ഷേപിക്കാന്‍ സാധിക്കൂ. ഒരു ലക്ഷം രൂപ വരെയുള്ള നിക്ഷേപങ്ങള്‍ പണമായി നല്‍കാന്‍ സാധിക്കും.
സമ്പാദ്യശീലം വളര്‍ത്തിയെടുക്കേണ്ടത് വളരെ അനിവാര്യം തന്നെ. എന്നാല്‍ പണം സമ്പാദിക്കുന്നതിനായി നാം തിരഞ്ഞെടുക്കുന്ന വഴിയാണ് പ്രധാനം. ബാങ്കുകള്‍ വിവിധ തരത്തിലുള്ള നിക്ഷേപ മാര്‍ഗങ്ങളാണ് ഉപയോക്താക്കള്‍ക്കായി അവതരിപ്പിക്കുന്നത്. എന്നാല്‍ ബാങ്കുകളെ കൂടാതെ പോസ്റ്റ് ഓഫീസിന് കീഴിലും നിരവധി നിക്ഷേപ പദ്ധതികളുണ്ട്. ഉയര്‍ന്ന പലിശയും ഉറപ്പായ റിട്ടേണുമാണ് മറ്റ് നിക്ഷേപ രീതികളില്‍ നിന്നും പോസ്റ്റ് ഓഫീസ് നിക്ഷേപ പദ്ധതികളെ വേറിട്ടതാക്കുന്നത്.
ഓരോ പ്രായക്കാര്‍ക്ക് അനുസരിച്ചുള്ളതും ഓരോരുത്തരുടെയും വരുമാനത്തിന് അനുസരിച്ചുള്ളതുമായ വിവിധയിനം സമ്പാദ്യ പദ്ധതികളാണ് പോസ്റ്റ് ഓഫീസ് അവതരിപ്പിച്ചിരിക്കുന്നത്. അത്തരത്തില്‍ മുതിര്‍ന്ന പൗരന്മാര്‍ക്കായി പോസ്റ്റ് ഓഫീസ് രൂപകല്‍പന ചെയ്തിട്ടുള്ള പദ്ധതിയാണ് പോസ്റ്റ് ഓഫീസ് സീനിയര്‍ സിറ്റിസണ്‍ സേവിങ്‌സ് സ്‌കീം.
ഈ സ്‌കീം വഴി വിരമിക്കലിന് ശേഷവും മുതിര്‍ന്ന പൗരന്മാര്‍ക്ക് സാമ്പത്തിക ഭദ്രത ഉറപ്പുവരുത്താന്‍ സാധിക്കുന്നു. ഈ പദ്ധതിക്ക് പൊതുവേ അപകട സാധ്യത കുറവാണ്. മാത്രമല്ല, 8.2 ശതമാനം പലിശയാണ് നിലവില്‍ ഈ പദ്ധതിയിലൂടെ നിക്ഷേപകര്‍ക്ക് ലഭിക്കുന്നത്.
Also Read: Post Office RD: 5000 ഇട്ട്, 8.5 ലക്ഷം നേടാം പോസ്റ്റോഫീസ് ഞെട്ടിക്കും
1,000 രൂപയിലാണ് നിക്ഷേപം ആരംഭിക്കാന്‍ സാധിക്കുക. സിംഗിള്‍ അക്കൗണ്ട് കൂടാതെ ജോയിന്റ് അക്കൗണ്ടായും നിങ്ങള്‍ക്ക് പദ്ധതിയുടെ ഭാഗമാകാന്‍ സാധിക്കും. 60 ലക്ഷം രൂപ വരെയാണ് ഒരാള്‍ക്ക് നിക്ഷേപിക്കാന്‍ സാധിക്കുക. എന്നാല്‍ സിംഗിള്‍ അക്കൗണ്ടില്‍ 30 ലക്ഷമേ നിക്ഷേപിക്കാന്‍ സാധിക്കൂ. ഒരു ലക്ഷം രൂപ വരെയുള്ള നിക്ഷേപങ്ങള്‍ പണമായി നല്‍കാന്‍ സാധിക്കും. അതില്‍ കൂടുതലുള്ള നിക്ഷേപത്തിന് ചെക്ക് നല്‍കേണ്ടതാണ്.
ജോയിന്റ് അക്കൗണ്ട് വഴി 60 ലക്ഷം രൂപ നിക്ഷേപിക്കുകയാണെങ്കില്‍ മൂന്നുമാസത്തേക്ക് 1,20,300 രൂപയാണ് പലിശയായി ലഭിക്കുക. ഒരു വര്‍ഷത്തേക്ക് പലിശയിനത്തില്‍ മാത്രം നിങ്ങള്‍ക്ക് 4,81,200 രൂപ ലഭിക്കും.
അഞ്ച് വര്‍ഷത്തേക്കാണ് നിങ്ങള്‍ക്ക് ഈ പദ്ധതിയില്‍ പണം നിക്ഷേപിക്കാന്‍ സാധിക്കുന്നത്. കാലാവധി പൂര്‍ത്തിയാകുമ്പോള്‍ ആകെ 24,06,000 രൂപയാണ് പലിശയായി ലഭിക്കുക. രണ്ട് അക്കൗണ്ടുകളിലായി 60 ലക്ഷം രൂപ നിക്ഷേപിക്കുകയാണെങ്കില്‍ അഞ്ച് വര്‍ഷത്തിന് ശേഷം 24 ലക്ഷം രൂപ പലിശ ലഭിക്കും. 30 ലക്ഷമാണ് നിക്ഷേപിച്ചതെങ്കില്‍ 12,03,000 രൂപയും പലിശ ലഭിക്കും. ആകെ നിങ്ങള്‍ക്ക് ലഭിക്കുന്ന റിട്ടേണ്‍ 42,03,000 രൂപയായിരിക്കും.