5
KeralaOnamIndiaEntertainmentBusinessEducationSportsLifestyleWorldTechnologyWeb StoryPhoto

Onam Bumper: കേരളത്തില്‍ ലോട്ടറി നറുക്കെടുപ്പ് എങ്ങനെ? വില്‍ക്കാത്ത നമ്പറിന് അടിച്ചാല്‍ എന്ത് ചെയ്യും?

Kerala Lottery Draw: കേരള ലോട്ടറീസ് ഡിപ്പാര്‍ട്ട്‌മെന്റ് ഓണം ബമ്പര്‍ ഉള്‍പ്പെടെയുള്ള ഭാഗ്യക്കുറികള്‍ക്ക് നറുക്കെടുപ്പ് നടത്തുന്നതിനായി മെക്കാനിക്കല്‍ ലോട്ടറി ഡ്രോ മെഷീനാണ് ഉപയോഗിക്കുന്നത്. സുതാര്യത തന്നെയാണ് മെക്കാനിക്കല്‍ ലോട്ടറി മെഷീനുകളുടെ പ്രത്യേകതകളിലൊന്ന്. ഇതില്‍ നറുക്ക് വീഴുന്നത് ഏതൊരാള്‍ക്കും നേരിട്ട് കാണാന്‍ സാധിക്കുന്നതാണ്.

Onam Bumper: കേരളത്തില്‍ ലോട്ടറി നറുക്കെടുപ്പ് എങ്ങനെ? വില്‍ക്കാത്ത നമ്പറിന് അടിച്ചാല്‍ എന്ത് ചെയ്യും?
കേരള ലോട്ടറി (Image Courtesy – Creative Touch Imaging Ltd./NurPhoto via Getty Images)
Follow Us
shiji-mk
SHIJI M K | Published: 15 Sep 2024 16:03 PM

ലോകത്തിലെ തന്നെ ഏറ്റവും വിശ്വാസ്യതയുള്ള ലോട്ടറി നറുക്കെടുപ്പാണ് (Kerala Lottery Draw) കേരളത്തില്‍ നടക്കുന്നത്. നിരവധി നറുക്കെടുപ്പ് രീതികള്‍ നിലവിലുണ്ട്. മെക്കാനിക്കല്‍ മെഷീനുകള്‍ ഉപയോഗിച്ചുള്ളത്, ഗ്രാവിറ്റി പിക് മെഷീന്‍ ഉപയോഗിച്ചുള്ളത്, എയര്‍ മിക്‌സ് മെഷീന്‍ ഉപയോഗിച്ചുള്ളത്, റാന്‍ഡം നമ്പര്‍ ജനറേറ്റര്‍ ഉപയോഗിച്ചുള്ളത് അങ്ങനെ നിരവധി തരത്തിലുള്ള നറുക്കെടുപ്പ് രീതികളുണ്ട്. അതില്‍ ഏറ്റവും വിശ്വാസ്യതയുള്ള രീതിയായ മെക്കാനിക്കല്‍ മെഷീന്‍ ഉപയോഗിച്ചുള്ള നറുക്കെടുപ്പാണ് കേരളത്തില്‍ നടക്കുന്നത്. കേരള ലോട്ടറീസ് ഡിപ്പാര്‍ട്ട്‌മെന്റ് ഓണം ബമ്പര്‍ ഉള്‍പ്പെടെയുള്ള ഭാഗ്യക്കുറികള്‍ക്ക് നറുക്കെടുപ്പ് നടത്തുന്നതിനായി മെക്കാനിക്കല്‍ ലോട്ടറി ഡ്രോ മെഷീനാണ് ഉപയോഗിക്കുന്നത്. സുതാര്യത തന്നെയാണ് മെക്കാനിക്കല്‍ ലോട്ടറി മെഷീനുകളുടെ പ്രത്യേകതകളിലൊന്ന്. ഇതില്‍ നറുക്ക് വീഴുന്നത് ഏതൊരാള്‍ക്കും നേരിട്ട് കാണാന്‍ സാധിക്കുന്നതാണ്.

കൂടാതെ മെഷീനിന്റെ അകത്തെ പ്രവര്‍ത്തനങ്ങളും ആളുകള്‍ക്ക് നേരിട്ട് കാണാന്‍ സാധിക്കുന്നതാണ്. കേരളത്തില്‍ ഇപ്പോള്‍ ഉപയോഗിക്കുന്നത് മെക്കാനിക്കല്‍ ഡ്രോ മെഷീന്റെ പുതിയ പതിപ്പാണ്.

Also Read: Best Selling Liquor: ബ്രാന്‍ഡി? ഏയ് അല്ലല്ലാ..എന്നാല്‍ റം, അതും അല്ല; ഇന്ത്യക്കാര്‍ക്ക് ഏറ്റവും ഇഷ്ടം ബ്രാന്‍ഡിനോട്‌

നറുക്കെടുപ്പ് നടത്തുന്നത് എങ്ങനെ?

നറുക്കെടുപ്പ് നടത്തുന്നത് ടെലിവിഷനുകളില്‍ സംപ്രേഷണം ചെയ്യാറുണ്ട്. വിധികര്‍ത്താക്കളെയും പാനലിനെയും കാണികളെയും ഒരുപോലെ ബോധ്യപ്പെടുത്തിയ ശേഷമാണ് നറുക്കെടുപ്പ് നടക്കുക. കൂടാതെ ഈ നറുക്കെടുപ്പ് പ്രക്രിയയുടെ എല്ലാ ഘട്ടങ്ങളും റെക്കോര്‍ഡ് ചെയ്യുകയും അത് സ്ട്രീം ചെയ്യുകയും ചെയ്യും. യാതൊരു വിധത്തിലുള്ള തട്ടിപ്പ് നടത്താന്‍ സാധിക്കാത്ത വിധത്തിലാണ് നറുക്കെടുപ്പ് സംവിധാനം ഉള്ളത്.

വിറ്റുപോയ ടിക്കറ്റുകളുടെ നമ്പറുകളും, അവയുടെ സീരിസിനെ വ്യക്തമാക്കുന്ന ഇംഗ്ലീഷ് അക്ഷരങ്ങളും നറുക്കെടുപ്പ് മെഷീന്റെ ഷാഫ്റ്റില്‍ വെച്ചിരിക്കുന്ന ചക്രത്തില്‍ പതിച്ചിട്ടുണ്ടായിരിക്കും. ഈ ചക്രം പാനല്‍ അംഗങ്ങളായിട്ടുള്ള ആര്‍ക്കും പരിശോധിച്ച് ഉറപ്പിക്കാവുന്നതാണ്. ഒരു സ്വിച്ച് അമര്‍ത്തിയാണ് ഈ ചക്രം പ്രവര്‍ത്തിപ്പിക്കുന്നത്. ഓരോ സമ്മാനവും തെരഞ്ഞെടുക്കുന്നതിന് ഈ ചക്രം അഞ്ച് മിനിറ്റ് പ്രവര്‍ത്തിക്കും. പാനല്‍ അംഗങ്ങളാണ് സ്വിച്ച് അമര്‍ത്തുന്നത്. സ്വിച്ച് അമര്‍ത്തിയതിന് പിന്നാലെ ചക്രം തിരിഞ്ഞ് ഏതെങ്കിലും ഒരു നമ്പറില്‍ വന്ന് നില്‍ക്കും. ഇവയില്‍ ഓരോ ഡിസ്‌ക്കുകളും പല വേഗതയിലാണ് കറങ്ങുന്നത്. എല്ലാ സമ്മാനങ്ങളും ഇതേ ഘടനയിലാണ് നറുക്കെടുപ്പ് നടക്കുന്നത്.

വില്‍ക്കാത്ത ടിക്കറ്റിന് സമ്മാനം ലഭിച്ചാല്‍?

വില്‍പ്പന നടക്കാത്ത ടിക്കറ്റിന് സമ്മാനം ലഭിച്ചാല്‍ എന്ത് ചെയ്യും അത് സര്‍ക്കാര്‍ തന്നെ എടുക്കുമോ എന്ന് പലര്‍ക്കും സംശയം ഉണ്ടാകാറുണ്ട്. ഇനിയിപ്പോള്‍ വില്‍ക്കാത്ത ടിക്കറ്റിന് നറുക്ക് വീഴുമോ എന്ന സംശയം ഉള്ളവരും ഉണ്ട്. എന്നാല്‍ ഈ സംശയങ്ങള്‍ക്ക് അര്‍ത്ഥമില്ല. കാരണം ലോട്ടറി നറുക്കെടുപ്പില്‍ കൃത്യമായ സുതാര്യത പുലര്‍ത്തുന്നുണ്ട്. നറുക്കെടുപ്പില്‍ തെരഞ്ഞെടുക്കുന്ന ഓരോ നമ്പറും ലോട്ടറി വകുപ്പ് ഉദ്യോഗസ്ഥര്‍ കൃത്യമായ പരിശോധനയ്ക്ക് വിധേയമാക്കുന്നുണ്ട്. വിജയിക്കുന്ന നമ്പര്‍ വിറ്റതാണോ അല്ലയോ എന്ന് ലോട്ടറി വകുപ്പ് പരിശോധിക്കും.

തെരഞ്ഞെടുക്കപ്പെട്ട നമ്പര്‍ വിറ്റതല്ല എങ്കില്‍ നറുക്കെടുപ്പ് പ്രക്രിയ വീണ്ടും ആവര്‍ത്തിക്കും. വിറ്റ നമ്പര്‍ കിട്ടുന്നതുവരെ ഈ പ്രക്രിയ തുടരും. എന്നാല്‍ ചിലപ്പോള്‍ ഈ നമ്പറുകള്‍ ആവര്‍ത്തിച്ച് വന്നേക്കാം. ഇങ്ങനെ സംഭവിച്ചാലും നറുക്കെടുപ്പ് ആവര്‍ത്തിക്കും. അവസാനം സമ്മാനം ലഭിച്ച നമ്പര്‍ പ്രഖ്യാപിക്കുമ്പോള്‍ ഈ നമ്പര്‍ രേഖപ്പെടുത്തുന്നതിന്റെ ചുമതലയുള്ള ആള്‍ അത് സമ്മാന രജിസ്റ്ററില്‍ രേഖപ്പെടുത്തും. എന്നിട്ട് പാനല്‍ അംഗങ്ങള്‍ ഈ നമ്പര്‍ ശരിയാണോ എന്ന് സ്ഥിരീകരിക്കുകയും ഒപ്പുവെക്കുകയും ചെയ്യും. നറുക്കെടുപ്പ് പ്രക്രിയ പൂര്‍ത്തിയാകുമ്പോള്‍ സമ്മാന രജിസ്റ്റര്‍ നറുക്കെടുപ്പിന് ഹാജരായിട്ടുള്ള എല്ലാ ജഡ്ജിയും പരിശോധിച്ച് ആധികാരികത ഉറപ്പുവരുത്തും.

മെഷീന്‍ കേടായാല്‍ എന്ത് ചെയ്യും?

ഇനിയിപ്പോള്‍ ഈ മെഷീനികള്‍ക്ക് സാങ്കേതിക പിഴവുകള്‍ ഉണ്ടായാലും നറുക്കെടുപ്പ് തടസപ്പെടില്ല. കാരണം ഇത്തരം സന്ദര്‍ഭങ്ങളില്‍ ഡ്രമ്മുകളും നാണയങ്ങളും ഉപയോഗിച്ച് നറുക്കെടുപ്പ് നടത്തുന്ന രീതിയാണുള്ളത്. ലോട്ടറി വകുപ്പിലെ ജീവനക്കാര്‍ പ്രവര്‍ത്തിപ്പിക്കുന്ന ഏഴ് തിരിക്കാവുന്ന ഡ്രമ്മുകളാണ് ഇത്. ആദ്യത്തെ ഡ്രമ്മില്‍ ലോട്ടറിയുടെ സീരീസ് അക്ഷരങ്ങളാണ് ഉണ്ടായിരിക്കുക. പിന്നീട് അക്കങ്ങളും ഉണ്ടാവും. ഇങ്ങനെ സിരീസ് എഴുതിയ പ്ലാസ്റ്റിക് ടോക്കണുകള്‍ ഡ്രമ്മില്‍ നിക്ഷേപിക്കും. അക്കങ്ങള്‍ എഴുതിയ പ്ലാസ്റ്റിക് ടോക്കണുകള്‍ അക്കങ്ങളുടെ ഡ്രമ്മിലും നിക്ഷേപിക്കുന്നതാണ് രീതി.

Also Read: Volkswagen Crisis : ചൈനീസ് കാറുകളോട് മുട്ടി ഫോക്സ്‌വാഗൻ തകർച്ചയിലേക്ക്?; ഫാക്ടറികൾ അടച്ചുപൂട്ടുന്നു എന്ന് പ്രാദേശിക മാധ്യമങ്ങൾ

ഇത്തരത്തില്‍ നറുക്കെടുപ്പ് ആരംഭിക്കുന്നതിന് മുമ്പ് ജഡ്ജിമാര്‍ ഡ്രമ്മുകള്‍, ടോക്കണുകള്‍ എന്നിവ കൃത്യമായി പരിശോധിക്കും. പിന്നീട് എല്ലാ ഡ്രമ്മുകളും ഒരേസമയത്ത് തിരിക്കും. സംസ്ഥാന ലോട്ടറി ഡയറക്ടര്‍ അധികാരപ്പെടുത്തിയിട്ടുള്ള ആളുകളാണ് ഈ ഡ്രമ്മുകള്‍ തിരിക്കുന്നത്. അതിന് ശേഷം ലിഡ് മാറ്റിയ ശേഷം ഡ്രം തുറന്ന് തെരഞ്ഞെടുത്ത ടോക്കണ്‍ പ്രേക്ഷകരെ കാണിക്കും. കൂടാതെ ഇത് ഡിസ്‌പ്ലേ ബോര്‍ഡിലും ലോട്ടറി വകുപ്പിന്റെ രജിസ്റ്ററിലും രേഖപ്പെടുത്തും. ഇത് പാനല്‍ അംഗങ്ങള്‍ നേരിട്ട് കണ്ട് ഉറപ്പുവരുത്തും.

ഇങ്ങനെ നറുക്കെടുത്ത് ആറ് അക്ക സംഖ്യകളുള്ള ഒരു രൂപീകരിക്കുകയാണ് ചെയ്യുന്നത്. ഇങ്ങനെ ബാക്കിയുള്ള സമ്മാനങ്ങളും നറുക്കെടുക്കും. ഇതാണ് കേരളത്തില്‍ നിലവില്‍ സ്വീകരിച്ച് വരുന്ന രീതി.

Latest News