PAN Correction Online: പാൻ കാർഡിൽ തെറ്റുകൾ ഉണ്ടോ? ഇനി വിഷമിക്കേണ്ട ഓൺലൈൻ ആയും ഓഫ്‌ലൈൻ ആയും തിരുത്താം
PAN Correction Online: നികുതി ആവശ്യങ്ങൾക്കുപരി പാൻ കാർഡിനെ തിരിച്ചറിയൽ രേഖയായും ഉപയോഗിക്കുന്നു.
ആദായ നികുതി വകുപ്പിൻ്റെ അദ്വിതീയ പത്തക്ക ആൽഫാന്യൂമെറിക് നമ്പറാണ് പാൻ കാർഡ് അല്ലെങ്കിൽ പെർമനൻ്റ് അക്കൗണ്ട് നമ്പർ എന്നത്. ഇന്ത്യയിലെ പൗരന്മാർക്ക് വേണ്ട ഏറ്റവും പ്രധാനപ്പെട്ട രേഖകളിൽ ഒന്നുകൂടിയാണിത്. നികുതി ആവശ്യങ്ങൾക്കുപരി പാൻ കാർഡിനെ തിരിച്ചറിയൽ രേഖയായും ഉപയോഗിക്കുന്നു.
പാൻ കാർഡിൽ തെറ്റുകൾ സംഭവിച്ചാൽ എങ്ങനെ തിരത്തണം എന്നതിൽ ആശങ്കപ്പെടുന്നവരുണ്ടോ? എങ്കിൽ ഇനി വിഷമിക്കേണ്ട ഓൺലൈൻ ആയും ഓഫ്‌ലൈൻ ആയും ഇത് എളുപ്പം തിരുത്താൻ സാധിക്കും.
പാൻ കാർഡിൽ രജിസ്റ്റർ ചെയ്ത പേരിൽ എന്തെങ്കിലും പ്രശ്‌നങ്ങളുണ്ടെങ്കിൽ, എളുപ്പത്തിൽ മാറ്റങ്ങൾ വരുത്താൻ സാധിക്കുന്നതാണ്. പാൻ കാർഡ് തിരുത്തുന്നുന്നതിനായി ഒരു വ്യക്തിക്ക് ഓൺലൈൻ, ഓഫ്‌ലൈൻ രീതികൾ ഉപയോഗിക്കാവുന്നതാണ്.
ഓൺലൈൻ ആയി എങ്ങനെ തെറ്റുകൾ തിരുത്താം
1: https://www.onlineservices.nsdl.com/paam/endUserRegisterContact.html എന്ന വെബ് ബ്രൗസർ തുറക്കുക.
2: സ്ക്രീനിൽ കാണുന്ന “ഓൺലൈനായി അപേക്ഷിക്കുക”എന്നതിൽ ക്ലിക്ക് ചെയ്യുക. തുടർന്ന്, “നിലവിലുള്ള പാൻ കാർഡ് വിവരങ്ങളിലെ മാറ്റങ്ങൾ അല്ലെങ്കിൽ തിരുത്തൽ” എന്ന ഓപ്ഷൻ തിരഞ്ഞെടുക്കുക.
3: ഇതിനു കീഴിൽ വരുന്ന, “വ്യക്തിഗത വിവരങ്ങൾ” എന്ന ഓപ്‌ഷൻ തിരഞ്ഞെടുത്ത ശേഷം ആവശ്യമായ വിശദാംശങ്ങൾ പൂരിപ്പിച്ച് തുടരുക.
പേരിന്റെ അവസാന ഭാഗം/ കുടുംബപ്പേര്
പേരിന്റെ ആദ്യഭാഗം
ജനനത്തീയതി
ഇ – മെയിൽ ഐഡി
പൗരത്വ നില (നിങ്ങൾ ഇന്ത്യൻ പൗരനാണെങ്കിലും)
പാൻ നമ്പർ
എന്നീ കാര്യങ്ങളെല്ലാം കൃത്യമാണെന്ന് പരിശോധിക്കേണ്ടത് നിർബന്ധമാണ്.
ALSO READ: നോട്ടുകളിൽ ഇനി എലിസബത്ത് രാജ്ഞിയില്ല : പൗണ്ടിൽ ഇനി ചാൾസ് രാജാവിൻ്റെ ചിത്രം
4: ആവശ്യമായ എല്ലാ വിശദാംശങ്ങളും നൽകിയ ശേഷം, ഡോക്യൂമെന്റസ് സമർപ്പിക്കുക. നൽകിയ വിശദാംശങ്ങൾ ശരിയെന്ന് ഉറപ്പുവരുത്തുകയും വേണം.
5: സ്ക്രീനിൽ നൽകിയിരിക്കുന്നത് പോലെ ക്യാപ്‌ച കോഡ് നൽകുക. തുടർന്ന് “സമർപ്പിക്കുക” എന്നതിൽ ക്ലിക്ക് ചെയ്യുക.
6: അപേക്ഷ പൂർത്തിയാക്കിയ ശേഷം, നിങ്ങൾ നൽകിയ ഇമെയിൽ വിലാസത്തിലേക്ക് അയച്ച ടോക്കൺ നമ്പർ സഹിതമുള്ള നിങ്ങളുടെ അഭ്യർത്ഥന സ്ഥിരീകരിക്കുന്ന ഒരു സന്ദേശം നിങ്ങൾക്ക് ലഭിക്കുന്നതാണ്.
7: അവസാനമായി, “പാൻ അപേക്ഷാ ഫോമിൽ തുടരുക” എന്നതിൽ ക്ലിക്ക് ചെയ്യുക. തുടർന്ന് നിങ്ങളെ ഓൺലൈൻ പാൻ ആപ്ലിക്കേഷൻ പേജിലേക്ക് റീഡയറക്‌ട് ചെയ്യും.
8. തുടരാൻ സ്ക്രീനിലെ നിർദ്ദേശങ്ങൾ പാലിക്കേണ്ടതുണ്ട്. പാൻ കാർഡിലെ ഫോട്ടോയോ ഒപ്പോ അപ്‌ഡേറ്റ് ചെയ്യണമെങ്കിൽ, പേജിലെ ‘ഫോട്ടോ പൊരുത്തക്കേട്’ അല്ലെങ്കിൽ ‘സിഗ്നേച്ചർ പൊരുത്തക്കേട്’ എന്നതിൽ ക്ലിക്കുചെയ്യുക.
എല്ലാ വിശദാംശങ്ങളും പൂരിപ്പിച്ച് പേയ്‌മെൻ്റ് പൂർത്തിയാക്കിയാൽ, ഒരു അക്‌നോളജ്‌മെൻ്റ് സ്ലിപ്പ് ജനറേറ്റ് ചെയ്യും. ഇത് പ്രിൻ്റ് ചെയ്‌ത്, നൽകിയ വിവരങ്ങളുടെ തെളിവുകൾ സഹിതം എൻഡിഎസ്എൽ ഓഫീസിലേക്ക് അയയ്ക്കുക.
ഓഫ്‌ലൈൻ ആയി പാൻ കാർഡിൽ എങ്ങനെ തെറ്റുകൾ തിരുത്താം
1: പുതിയ പാൻ കാർഡിനായുള്ള അപേക്ഷാ ഫോം ഡൗൺലോഡ് ചെയ്യുക.
2: ഫോമിലെ എല്ലാ നിർബന്ധിത ഫീൽഡുകളും പൂർത്തിയാക്കുക.
3: ഐഡൻ്റിറ്റി പ്രൂഫ്, അഡ്രസ് പ്രൂഫ്, പാസ്‌പോർട്ട് സൈസ് ഫോട്ടോഗ്രാഫുകൾ തുടങ്ങിയ അനുബന്ധ രേഖകൾ ഫോമിൽ അറ്റാച്ചുചെയ്യുക.
4: അടുത്തുള്ള എൻഡിഎസ്എൽ സെൻ്ററിൽ ഫോം സമർപ്പിക്കാവുന്നതാണ്.
5: പാൻ കാർഡ് അപ്‌ഡേറ്റ് അല്ലെങ്കിൽ തിരുത്തൽ ഓഫ്‌ലൈനായി ബാധകമായ ഫീസുകൾ അടയ്ക്കുക. പണമടയ്ക്കുമ്പോൾ, നിങ്ങളുടെ പാൻ കാർഡ് അപേക്ഷയുടെ സ്റ്റാറ്റസ് ട്രാക്ക് ചെയ്യുന്നതിന് നിങ്ങൾക്ക് 15 അക്ക അക്നോളജ്‌മെൻ്റ് നമ്പർ ലഭിക്കും.