5
Latest newsKeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

Health Insurance Claim: ആരോഗ്യ ഇന്‍ഷുറന്‍സ് എത്ര രൂപക്ക് ചേരണം? ലഭിക്കുന്നത് എങ്ങനെ? എന്തെല്ലാം ചെയ്യണം?

How to Claim Health Insurance: നമ്മുടെ സുരക്ഷയ്‌ക്കൊപ്പം സാമ്പത്തിക സംരക്ഷണം നല്‍കുന്നതിന് ആരോഗ്യ ഇന്‍ഷുറന്‍സ് കൂടിയേ തീരൂ. ഉയര്‍ന്ന ആശുപത്രി ചിലവുകള്‍ക്കെതിരെ സാമ്പത്തിക സംരക്ഷണം നല്‍കുകയാണ് ആരോഗ്യ ഇന്‍ഷുറന്‍സുകളുടെ ലക്ഷ്യം. സാമ്പത്തിക ബാധ്യതയെ കുറിച്ച് ആശങ്കപ്പെടാതെ ഓരോരുത്തര്‍ക്കും ആവശ്യമായ ആരോഗ്യ പരിരക്ഷ ഉറപ്പാക്കാന്‍ ഇന്‍ഷുറന്‍സുകള്‍ വഴി സാധിക്കുന്നു.

Health Insurance Claim: ആരോഗ്യ ഇന്‍ഷുറന്‍സ് എത്ര രൂപക്ക് ചേരണം? ലഭിക്കുന്നത് എങ്ങനെ? എന്തെല്ലാം ചെയ്യണം?
പ്രതീകാത്മക ചിത്രം Image Credit source: Freepik
shiji-mk
Shiji M K | Updated On: 20 Jan 2025 11:57 AM

ബോളിവുഡ് നടന്‍ സെയ്ഫ് അലി ഖാന് അക്രമിയില്‍ നിന്ന് കുത്തേറ്റത് കഴിഞ്ഞ ദിവസമായിരുന്നു. ആ സംഭവം സിനിമാ ലോകത്തെ ഒന്നാകെയാണ് ഞെട്ടിച്ചത്. വീട്ടില്‍ കയറിയ മോഷ്ടാവ് സെയ്ഫിന്റെ നട്ടെല്ലിന് ഗുരുതരമായി കുത്തി പരിക്കേല്‍പ്പിച്ചതിനെ തുടര്‍ന്ന് നടനെ ശസ്ത്രക്രിയക്ക് വിധേയനാക്കേണ്ടി വന്നു.

സെയ്ഫ് അപകടനില തരണം ചെയ്തൂവെന്നാണ് ആശുപത്രി അധികൃതര്‍ വ്യക്തമാക്കുന്നത്. സെയ്ഫ് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുമ്പോള്‍ തന്നെ അദ്ദേഹത്തിന്റെ ഇന്‍ഷുറന്‍സ് വിവരങ്ങള്‍ സമൂഹമാധ്യമങ്ങളിലൂടെ പുറത്തുവന്നിരുന്നു. നിവ ബൂപ ഹെല്‍ത്ത് ഇന്‍ഷൂറന്‍സ് ആണ് സെയ്ഫ് അലി ഖാന് ഉള്ളത്.

ആകെ 35.95 ലക്ഷം രൂപയാണ് സെയ്ഫ് അലി ഖാന്‍ ഇന്‍ഷുറന്‍സായി ക്ലെയിം ചെയ്തിട്ടുള്ളത്. ഇതില്‍ ആദ്യ ഘട്ടം എന്ന നിലയില്‍ 25 ലക്ഷം രൂപ പാസായിട്ടുണ്ട്. ബാക്കി തുക ഡിസ്ചാര്‍ജ് തിയതിക്ക് മുമ്പായി തുക കൂടി അപ്രൂവ് ചെയ്യുന്നതാണ് ഇന്‍ഷുറന്‍സ് കമ്പനികളുടെ രീതി.

ഈ സാഹചര്യത്തില്‍ എല്ലാവരിലും പൊതുവേ ഉയരുന്ന സംശയമാണ് ഏത് ഇന്‍ഷുറന്‍സ് ആണ് ഏറ്റവും മികച്ചത്. എങ്ങനെയാണ് ഇന്‍ഷുറന്‍സ് എടുക്കേണ്ടത്, എത്ര രൂപയുടെ ഇന്‍ഷുറന്‍സ് എടുക്കണം എന്നിവ. ഇന്‍ഷുറന്‍സുമായി ബന്ധപ്പെട്ട കൂടുതല്‍ വിവരങ്ങള്‍ പരിശോധിക്കാം.

ആരോഗ്യ ഇന്‍ഷുറന്‍സ്

നമ്മുടെ സുരക്ഷയ്‌ക്കൊപ്പം സാമ്പത്തിക സംരക്ഷണം നല്‍കുന്നതിന് ആരോഗ്യ ഇന്‍ഷുറന്‍സ് കൂടിയേ തീരൂ. ഉയര്‍ന്ന ആശുപത്രി ചിലവുകള്‍ക്കെതിരെ സാമ്പത്തിക സംരക്ഷണം നല്‍കുകയാണ് ആരോഗ്യ ഇന്‍ഷുറന്‍സുകളുടെ ലക്ഷ്യം. സാമ്പത്തിക ബാധ്യതയെ കുറിച്ച് ആശങ്കപ്പെടാതെ ഓരോരുത്തര്‍ക്കും ആവശ്യമായ ആരോഗ്യ പരിരക്ഷ ഉറപ്പാക്കാന്‍ ഇന്‍ഷുറന്‍സുകള്‍ വഴി സാധിക്കുന്നു.

Also Read: Saif Ali Khan Attack: ‘ആരാണെന്നു മനസിലായില്ല; കഴുത്തിൽ നിന്നും നടുവിൽനിന്നും ചോര ഒലിക്കുന്നുണ്ടായിരുന്നു’; സെയ്ഫിനെ ആശുപത്രിയിലെത്തിച്ച ഓട്ടോ ഡ്രൈവർ

എത്ര രൂപയുടെ ഇന്‍ഷുറന്‍സ് എടുക്കാം?

അഞ്ച് ലക്ഷം മുതല്‍ പത്ത് ലക്ഷം രൂപ വരെയുള്ള ഇന്‍ഷുറന്‍സ് പോളിസികള്‍ എടുക്കുന്നതാണ് നല്ലതെന്നാണ് വിദഗ്ധര്‍ പറയുന്നത്. ഇന്ത്യയിലെ ആരോഗ്യ മേഖലയിലുള്ള ചിലവുകള്‍ വര്‍ധിക്കുന്നത് ചൂണ്ടിക്കാട്ടിയാണ് വിദഗ്ധര്‍ ഇക്കാര്യം പറയുന്നത്.

ആരോഗ്യ ഇന്‍ഷുറന്‍സ് എങ്ങനെ ക്ലെയിം ചെയ്യാം

1. നിങ്ങള്‍ തിരഞ്ഞെടുത്തിരിക്കുന്ന ആരോഗ്യ ഇന്‍ഷുറന്‍സുമായി ചികിത്സക്കായി തിരഞ്ഞെടുക്കുന്ന ആശുപത്രിക്ക് ടൈ അപ്പ് ഉണ്ടോ എന്നത് ആദ്യം പരിശോധിക്കുക. മാത്രമല്ല, നിങ്ങള്‍ ചികിത്സ തേടുന്ന അസുഖത്തിന് ഇന്‍ഷുറന്‍സ് പരിരക്ഷ ലഭിക്കുമോ എന്ന കാര്യവും നിബന്ധനകള്‍ വായിച്ച് മനസിലാക്കേണ്ടതാണ്.

2. ഇന്‍ഷുറന്‍സ് പണം ക്ലെയിം ചെയ്യേണ്ട സാഹചര്യം വന്നാല്‍ ആശുപത്രിയിലെ തേര്‍ഡ് പാര്‍ട്ടി അഡ്മിനിസ്‌ട്രേഷന്‍ ഡെസ്‌കിനെ സമീപിക്കുകയും പ്രീ ഓതറൈസേഷന്‍ ഫോം പൂരിപ്പിച്ച് നല്‍കേണ്ടതുമാണ്. ഇന്‍ഷുറന്‍സ് പോളിസിയില്‍ നിന്നും തുക ക്ലെയിം ചെയ്യാന്‍ നിങ്ങള്‍ ആഗ്രഹിക്കുന്നുണ്ടെങ്കില്‍ ആ വിവരം ഇന്‍ഷുറന്‍സ് കമ്പനിയെ അറിയിക്കുകയും വേണം.

3. പ്രീം ഓതറൈസേഷന്‍ ഫോം സമര്‍പ്പിച്ചതിന് ശേഷം നിങ്ങളടെ വ്യക്തിഗത വിവരങ്ങള്‍ നല്‍കുന്നതുമായി ബന്ധപ്പെട്ട് ചില രേഖകള്‍ ആശുപത്രിയില്‍ നല്‍കണം.

4. ശേഷം തുക നല്‍കുമോ ഇല്ലയോ എന്ന് കാണിച്ച് ഇന്‍ഷുറന്‍സ് കമ്പനി ആശുപത്രിയിലേക്ക് കത്തയക്കും. ഇന്‍ഷുറന്‍സ് നിരസിക്കുകയാണെങ്കില്‍ നിങ്ങളുടെ ഫോണിലേക്ക് മെസേജ് ആയി ഇക്കാര്യം വരുന്നതാണ്.

5. ആശുപത്രിയില്‍ നിന്ന് ഡിസ്ചാര്‍ജ് ആയതിന് ശേഷം ഡിസ്ചാര്‍ജ് ഫോമും ഇന്‍ഷുറന്‍സ് കമ്പനിയിലേക്ക് അയച്ച് കൊടുക്കേണ്ടതാണ്.