AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

Investment Strategies: ഒന്ന് മനസ് വെക്കാമോ! ഒരു കോടി തരാമെന്ന് ഈ നിക്ഷേപങ്ങള്‍; 100 രൂപ മതി എല്ലാം ശരിയാകും

Best Investment Options: കൂട്ടുപലിശയുടെ മുഴുവന്‍ ആനുകൂല്യവും ലഭിക്കണമെങ്കില്‍ നിങ്ങള്‍ ദീര്‍ഘകാലത്തേക്ക് നിക്ഷേപം നടത്തേണ്ടതുണ്ട്. നിങ്ങള്‍ക്ക് പാരമ്പര്യമായി ലഭിച്ച സ്വത്തുണ്ടെന്ന് കരുതി എവിടെയും പണം നിക്ഷേപിക്കാതിരിക്കരുത്. മറിച്ച് പണം നിക്ഷേപിക്കാന്‍ ആരംഭിക്കുകും അതിനനുസരിച്ച് പ്രവര്‍ത്തിക്കുകയുമാണ് വേണ്ടത്.

Investment Strategies: ഒന്ന് മനസ് വെക്കാമോ! ഒരു കോടി തരാമെന്ന് ഈ നിക്ഷേപങ്ങള്‍; 100 രൂപ മതി എല്ലാം ശരിയാകും
പ്രതീകാത്മക ചിത്രം Image Credit source: Freepik
shiji-mk
Shiji M K | Published: 20 Apr 2025 11:10 AM

കിട്ടുന്നതെല്ലാം ഒറ്റയടിക്ക് തീര്‍ത്ത് എനിക്ക് ഇനി ഒന്നും വേണ്ട എന്ന ഭാവത്തില്‍ ജീവിക്കുന്നത് അത്ര നല്ല ശീലമല്ല. ഭാവിയിലേക്ക് വേണ്ടി മാറ്റിവെക്കുന്ന ഓരോ തുകയും നിങ്ങളെ ആപത്ത് കാലത്ത് രക്ഷിക്കും. എങ്ങനെയാണ് ജീവിതം മുന്നോട്ട് പോകേണ്ടതെന്ന് നിങ്ങള്‍ തീരുമാനിക്കുന്നതാണ്. ധൂര്‍ത്തനായും സമര്‍ത്ഥനായും നിങ്ങള്‍ക്ക് ജീവിക്കാം.

പണത്തിന്റെ വിനിയോഗത്തില്‍ കാണിക്കുന്ന ശ്രദ്ധ നിങ്ങളുടെ ഭാവി ഭദ്രമാക്കും. എത്ര തുക നിക്ഷേപിക്കുന്നു എന്നതിലല്ല, നിങ്ങള്‍ എവിടെ എങ്ങനെ നിക്ഷേപിക്കുന്നു എന്നതിലാണ് കാര്യം.

ചെറുതില്‍ തുടങ്ങാം

ഇന്ന് പലരുടെയും ധാരണ ചെറിയ തുകയില്‍ നിക്ഷേപം ആരംഭിക്കുന്നത് ഒരു മണ്ടത്തരമാണെന്നാണ്. എന്നാല്‍ അങ്ങനെയല്ല നിങ്ങള്‍ നടത്തുന്ന ഏതൊരു നിക്ഷേപവും ഗുണം ചെയ്യും. എത്ര കാലത്തേക്കാണ് നിങ്ങള്‍ പണം നിക്ഷേപിക്കുന്നത് എന്നതും പ്രധാനം തന്നെ. കൂട്ടുപലിശയാണ് ഇവിടെ നിങ്ങള്‍ക്ക് കരുത്തേകുന്നത്.

കൂട്ടുപലിശയുടെ മുഴുവന്‍ ആനുകൂല്യവും ലഭിക്കണമെങ്കില്‍ നിങ്ങള്‍ ദീര്‍ഘകാലത്തേക്ക് നിക്ഷേപം നടത്തേണ്ടതുണ്ട്. നിങ്ങള്‍ക്ക് പാരമ്പര്യമായി ലഭിച്ച സ്വത്തുണ്ടെന്ന് കരുതി എവിടെയും പണം നിക്ഷേപിക്കാതിരിക്കരുത്. മറിച്ച് പണം നിക്ഷേപിക്കാന്‍ ആരംഭിക്കുകും അതിനനുസരിച്ച് പ്രവര്‍ത്തിക്കുകയുമാണ് വേണ്ടത്.

സ്ഥിരതയാകാം

നിങ്ങള്‍ നിക്ഷേപിക്കുന്നത് കുറച്ച് നാളത്തേക്ക് ആയിരിക്കരുത്. നിങ്ങള്‍ നിക്ഷേപിക്കുന്ന ഓരോ ചെറിയ തുകയും കാലം കൊണ്ട് വലിയ തുകയായി മാറും. സ്ഥിരതയോടെ പണം നിക്ഷേപിക്കാന്‍ ശ്രദ്ധിക്കേണ്ടത് പ്രധാനമാണ്.

ഇങ്ങനെ ചെയ്യാം

നിങ്ങള്‍ക്ക് ലഭിക്കുന്ന ശമ്പളത്തില്‍ നിന്നും 50 ശതമാനം ആവശ്യങ്ങള്‍ക്കായി അതായത് യാത്രകള്‍, സ്റ്റേഷനറി ഉള്‍പ്പെടെയുള്ള ആവശ്യങ്ങള്‍ക്കായി മാറ്റിവെക്കാം. ബാക്കി വരുന്ന 30 ശതമാനം വിനോദത്തിനും മാറ്റിവെക്കാവുന്നതാണ്. ഇനിയുള്ള 20 ശതമാനം സമ്പാദിക്കാനുള്ളതാണ്.

Also Read: Systematic Investment Plan: ഓ ഒരു 6,000 എടുക്കാനുണ്ടാകും! 5 കോടി നേടാന്‍ അല്ലെ അങ്ങോട്ട് ഇറക്കന്നേ

ഇവിടെ നിക്ഷേപിക്കാം

കുറഞ്ഞ റിസ്‌ക്കുള്ള സ്ഥിര നിക്ഷേപ മാര്‍ഗമായ ഫിക്‌സഡ് ഡെപ്പോസിറ്റ്, 15 വര്‍ഷത്തെ ലോക്കിന്‍ കാലാവധിയുള്ള സര്‍ക്കാര്‍ പദ്ധതിയായ പബ്ലിക് പ്രൊവിഡന്റ് ഫണ്ട്, സ്റ്റോക്കുകള്‍, മ്യൂച്വല്‍ ഫണ്ടുകള്‍ തുടങ്ങിയവയില്‍ നിക്ഷേപിക്കുന്ന സിസ്റ്റമാറ്റിക് ഇന്‍വെസ്റ്റ്‌മെന്റ് പ്ലാനും തിരഞ്ഞെടുക്കാവുന്നതാണ്.