Investment Tips: ചെറിയ മുതൽമുടക്കിൽ പോലും കോടീശ്വരനാകാം, ഈ ഫോർമുല പരീക്ഷിക്കാം

Best Mutual Fund Investment Rates : ഏതൊരു നിക്ഷേപകൻ്റെയും മനസ്സിലുയരുന്ന ഏറ്റവും വലിയ ചോദ്യം നിക്ഷേപത്തിൽ നിന്ന് എത്ര വരുമാനം ലഭിക്കും എന്നതാണ്

Investment Tips: ചെറിയ മുതൽമുടക്കിൽ പോലും കോടീശ്വരനാകാം, ഈ ഫോർമുല പരീക്ഷിക്കാം

Mutual Fund Investment | Credits

Published: 

03 Dec 2024 16:42 PM

വലിയ തുക മാത്രം നിക്ഷേപിക്കണമെന്നല്ല, ചെറിയ തുക നിക്ഷേപിച്ചാലും നിങ്ങൾക്ക് കോടീശ്വരനാകാം. ഇതിനായി, ഇക്വിറ്റി മ്യൂച്വൽ ഫണ്ടുകളുടെ ചിട്ടയായ നിക്ഷേപ പദ്ധതികൾ തന്നെയാണ് തിരഞ്ഞെടുക്കേണ്ടത്. ദീർഘകാലാടിസ്ഥാനത്തിൽ മികച്ച പ്രകടനം കാഴ്ചവെക്കുന്ന ഒരു നിക്ഷേപം എന്ന് തന്നെ ഇക്വുറ്റികളെ പറയണം. മാസം തോറും 10,000 ലാഭിക്കുകയാണെങ്കിൽ, 15 വർഷം കൊണ്ട് നിങ്ങൾക്ക് കോടീശ്വരനാകാനുള്ള വഴി ഇവിടെയുണ്ട്.ഇതിനായി എന്താണ് ചെയ്യേണ്ടതെന്ന് പരിശോധിക്കാം.

ഏതൊരു നിക്ഷേപകൻ്റെയും മനസ്സിലുയരുന്ന ഏറ്റവും വലിയ ചോദ്യം നിക്ഷേപത്തിൽ നിന്ന് എത്ര വരുമാനം ലഭിക്കും എന്നതാണ്. പ്രതിവർഷം ശരാശരി 10% വരുമാനം കണക്കാക്കിയാൽ, 15 വർഷത്തിനുള്ളിൽ 1 കോടി സമ്പാദിക്കാൻ, ഏകദേശം 25 ലക്ഷം നിക്ഷേപം മതിയെന്ന് അറിയാമോ. നിക്ഷേപിക്കും മുൻപ് മറ്റ് ചില കാര്യങ്ങൾ കൂടി നിക്ഷേപകൻ ഉറപ്പായും അറിഞ്ഞിരിക്കണം.

ALSO READ: Best Savings Schemes: ഇടത്തരം കുടുംബത്തിലാണെങ്കിൽ മറക്കാതെ ആരംഭിക്കണ്ട സമ്പാദ്യ പദ്ധതികൾ

ഈ കാര്യങ്ങൾ മനസ്സിൽ വയ്ക്കുക

മിഡ്-ക്യാപ്, സ്മോൾ-ക്യാപ് ഫണ്ടുകൾക്ക് എപ്പോഴും ഉയർന്ന റിട്ടേൺ നൽകാൻ കഴിയും, എന്നാൽ അവയ്ക്ക് നഷ്ട സാധ്യതകളുമുണ്ട്. അതേ സമയം, ലാർജ് ക്യാപ് ഫണ്ടുകൾ ക്യാപ് ഫണ്ടുകൾ അസ്ഥിരമാണ്, അവയുടെ വരുമാനവും താരതമ്യേന കുറവാണ്. കുറഞ്ഞ നിക്ഷേപത്തിൽ കൂടുതൽ വരുമാനം നേടാനാണ് നിങ്ങളുടെ നിക്ഷേപം ലക്ഷ്യമിടുന്നതെങ്കിൽ ഒരു വൈവിധ്യമാർന്ന പോർട്ട്‌ഫോളിയോ ഉണ്ടാക്കണം, അതായത് വ്യത്യസ്ത ഫണ്ടുകളിൽ നിക്ഷേപിക്കണം,

എങ്ങനെ നിക്ഷേപിക്കാം?

ലാർജ് ക്യാപ് ഫണ്ടുകൾ: സുരക്ഷിതവും കൂടുതൽ സ്ഥിരതയുള്ളതുമായ വൻകിട കമ്പനികളുടെ ഓഹരികളിൽ ഇവ നിക്ഷേപിക്കുന്നു

മിഡ്-ക്യാപ് ഫണ്ടുകൾ: വളരാൻ കഴിയുന്നതും എന്നാൽ അൽപ്പം ഉയർന്ന റിസ്ക് ഉള്ളതുമായ ഇടത്തരം കമ്പനികളിൽ ഇവ നിക്ഷേപിക്കുന്നു

സ്‌മോൾ-ക്യാപ് ഫണ്ടുകൾ: ഇവ ചെറുതും ഉയർന്നുവരുന്നതുമായ കമ്പനികളിൽ നിക്ഷേപിക്കും, അവയ്ക്ക് നല്ല വരുമാനം നൽകാൻ കഴിയും, എന്നാൽ അവ ഉയർന്ന അപകടസാധ്യതയും ഉൾക്കൊള്ളുന്നു.

ഡെബിറ്റ് ഫണ്ട്: ഇത് നിങ്ങളുടെ ഇക്വിറ്റി നിക്ഷേപങ്ങളിൽ നിന്ന് അല്പം വ്യത്യസ്തമാണ്. ഇത് കുറഞ്ഞ റിസ്ക് ഉൾക്കൊള്ളുകയും ബോണ്ടുകളിൽ നിക്ഷേപിക്കുന്നത് പോലെ സ്ഥിരമായ വരുമാനം നൽകുകയും ചെയ്യുന്നവയാണ്.

പോർട്ട്‌ഫോളിയോ ബാലൻസ് ചെയ്തു കൊണ്ടേയിരിക്കണം. മാർക്കറ്റ് മുകളിലേക്കും താഴേക്കും നീങ്ങുമ്പോൾ, നിങ്ങളുടെ വിവിധ നിക്ഷേപത്തിനെയും ബാധിച്ചേക്കാം.

ഇത് കൂടി അറിഞ്ഞു വെക്കാം

എല്ലാ മാസവും 10,000 രൂപ നിക്ഷേപിക്കും, അതായത് ഒരു വർഷത്തിൽ 1,20,000 രൂപ 15 വർഷം കൊണ്ട് നിങ്ങൾക്ക് 18 ലക്ഷം രൂപ നിക്ഷേപം ഉണ്ടാവും. ഈ നിക്ഷേപത്തിന് നിങ്ങൾക്ക് 10 ശതമാനം വാർഷിക വരുമാനം ലഭിച്ചാൽ, നിക്ഷേപിച്ച തുക ക്രമേണ ഒരു കോടി രൂപയോ അതിൽ കൂടുതലോ ആയി വർദ്ധിക്കും. മ്യൂച്വൽ ഫണ്ടുകളുടെ വരുമാനം വാർഷികാടിസ്ഥാനത്തിൽ കൂടുതലോ കുറവോ ആയിരിക്കാം. ഒപ്പം SIP വഴിയുള്ള സ്ഥിര നിക്ഷേപത്തിലൂടെ നിങ്ങൾക്ക് ഒരു ലക്ഷാധിപതിയോ കോടീശ്വരനോ ആകാം

സയ്യിദ് മുഷ്താഖ് അലി ട്രോഫിയിലെ സഞ്ജുവിന്റെ പ്രകടനം
നെയിൽ പോളിഷ് തൈറോയ്ഡിന് വരെ കാരണമാകും
കണ്ണ് ഇടയ്ക്കിടെ തുടിക്കുന്നുണ്ടോ? കാരണം ഇതാണ്
തേങ്ങ പൊട്ടിച്ചതിന് ശേഷം ഏത് ഭാഗം ആദ്യം ചിരകണം?