Mutual Funds Loan: പണയം വെക്കാന്‍ എന്തുണ്ട്? മ്യൂച്വല്‍ ഫണ്ടുണ്ട്! ആഹാ അതെങ്ങനെ
How To Get Loans For Mutual Funds Units: മ്യൂച്വല്‍ ഫണ്ട് യൂണിറ്റുകളെ പണയം വെക്കുന്നതിനെ കുറിച്ച് കേട്ടിട്ടുണ്ടോ നിങ്ങള്‍? എങ്കില്‍ അങ്ങനെയൊരു ഏര്‍പ്പാടും നമ്മുടെ നാട്ടിലുണ്ട്. നിങ്ങളുടെ കൈവശമുള്ള യൂണിറ്റുകള്‍ പണയപ്പെടുത്തി നിശ്ചിത ശതമാനം വരെയുള്ള തുക ബാങ്കില്‍ നിന്നും ലോണായി വാങ്ങിക്കാനായി സാധിക്കും. ഓവര്‍ഡ്രാഫ്റ്റ് അല്ലെങ്കില്‍ പേഴ്‌സണല്‍ ലോണായി ആണ് ഇത് ലഭിക്കുക.

വായ്പകളെ ആശ്രയിച്ച് ജീവിതം മുന്നോട്ട് കൊണ്ടുപോകുന്നവരാണ് ഭൂരിഭാഗം ആളുകളും. ജീവിതത്തില്‍ എപ്പോഴാണ് പണത്തിന് കൂടുതല്‍ ആവശ്യം വരിക എന്ന് പറയാന്‍ സാധിക്കില്ല. എന്തെങ്കിലും ഈട് നല്‍കാനുണ്ടെങ്കിലാണ് പ്രധാനമായും വായ്പകള്‍ വളരെ വേഗത്തില്‍ ലഭിക്കുന്നത്. സ്വര്‍ണം, പുരയിടം തുടങ്ങിയവയെ ഈടാക്കുന്നത് പൊതുവേ കണ്ടിട്ടും കേട്ടിട്ടും ഉണ്ടായിരിക്കുക അല്ലേ?
മ്യൂച്വല്‍ ഫണ്ട് യൂണിറ്റുകളെ പണയം വെക്കുന്നതിനെ കുറിച്ച് കേട്ടിട്ടുണ്ടോ നിങ്ങള്‍? എങ്കില്‍ അങ്ങനെയൊരു ഏര്‍പ്പാടും നമ്മുടെ നാട്ടിലുണ്ട്. നിങ്ങളുടെ കൈവശമുള്ള യൂണിറ്റുകള്‍ പണയപ്പെടുത്തി നിശ്ചിത ശതമാനം വരെയുള്ള തുക ബാങ്കില്‍ നിന്നും ലോണായി വാങ്ങിക്കാനായി സാധിക്കും. ഓവര്‍ഡ്രാഫ്റ്റ് അല്ലെങ്കില്‍ പേഴ്‌സണല്‍ ലോണായി ആണ് ഇത് ലഭിക്കുക.
ലോണ്‍ എടുക്കുമ്പോള്‍ നഷ്ടം സംഭവിക്കുമോ?
ഇവിടെ ഒരിക്കലും നിങ്ങളുടെ നിക്ഷേപം വില്‍ക്കേണ്ടി വരുന്നില്ല. ലോണ്‍ എടുത്താലും മ്യൂച്വല്‍ ഫണ്ടിന്റെ ഉടമസ്ഥാവകാശം നിങ്ങള്‍ക്ക് തന്നെയായിരിക്കും. ലാഭം നേടാനും സാധിക്കും.




മാത്രമല്ല ഇത്തരത്തില്‍ നിങ്ങള്‍ ലോണെടുക്കുമ്പോള്‍ മറ്റ് വായ്പകളെ അപേക്ഷിച്ച് പലിശ നിരക്ക് കുറവായിരിക്കും. പെട്ടെന്ന് ലോണ്‍ തുക കൈയ്യിലേക്ക് ലഭിക്കുന്നു എന്നൊരു നേട്ടം കൂടിയുണ്ട്. ലഭിക്കുന്ന ലോണ്‍ നിങ്ങളുടെ ഏത് ആവശ്യത്തിന് ഉപയോഗിക്കാനുള്ള സ്വാതന്ത്ര്യവുമുണ്ട്.
എസ്ബിഐ, എച്ച്ഡിഎഫ്‌സി, ഐസിഐസിഐ, ആക്‌സിസ് തുടങ്ങിയ ബാങ്കുകള്‍ നിങ്ങള്‍ക്ക് മ്യൂച്വല്‍ ഫണ്ട് ഈടായെടുത്ത് ലോണ്‍ നല്‍കുന്നതാണ്. നോണ്‍ ബാങ്കിങ് ഫിനാന്‍ഷ്യല്‍ കമ്പനികളും ഓണ്‍ലൈന്‍ പ്ലാറ്റ്‌ഫോമുകളായ പേടിഎം, സിഎഎംഎസ്, ഗ്രൗ തുടങ്ങിയവയും ലോണ്‍ നല്‍കുന്നുണ്ട്.
എത്ര കിട്ടും ലോണ്‍?
- ഡെബ്റ്റ് മ്യൂച്വല്‍ ഫണ്ടാണ് നിങ്ങളുടേതെങ്കില്‍ യൂണിറ്റ് മൂല്യത്തിന്റെ 80 ശതമാനം ലോണായി ലഭിക്കുന്നതാണ്.
- ഇക്വിറ്റി മ്യൂച്വല്‍ ഫണ്ടുകള്‍ ഉള്ളവര്‍ക്ക് 50 ശതമാനം മുതല്‍ 70 ശതമാനം വരെയും ലഭിക്കും.
Also Read: SIP: കൂട്ടുപലിശയുടെ കരുത്തില്‍ 3 കോടി നേടാം; മുടക്കേണ്ടത് വെറും 7,000 രൂപ
മാനദണ്ഡങ്ങള്‍ എന്തെല്ലാം?
- നിങ്ങളുടെ കെ വൈ സി ഡോക്യുമെന്റുകള്‍ അപ്‌ഡേറ്റായിരിക്കണം.
- മ്യൂച്വല്‍ ഫണ്ട് യൂണിറ്റുകള്‍ സ്വന്തമായുണ്ടാകണം.
- പണമിടപാട് തീയതി, പാന്‍, ആധാര്‍ വിവരങ്ങള്‍ നല്‍കണം.
ആവശ്യമായ രേഖകള്‍
- പാന്‍ കാര്‍ഡ്
- അഡ്രസ് പ്രൂഫ്
- മ്യൂച്വല്‍ ഫണ്ട് സ്റ്റേറ്റ്‌മെന്റ്
- ബാങ്ക് അക്കൗണ്ട് വിവരങ്ങള്‍
അറിയിപ്പ്: മുകളില്‍ നല്‍കിയിരിക്കുന്നത് പൊതുവിവരത്തെ തുടര്‍ന്നുള്ള റിപ്പോര്‍ട്ടാണ്. അതിനാല്‍ തന്നെ അപകട സാധ്യത മനസിലാക്കി മാത്രം മുന്നോട്ടുപോവുക. അല്ലാതെയുണ്ടാകുന്ന സാമ്പത്തിക നഷ്ടങ്ങള്‍ക്ക് ടിവി9 മലയാളം ഉത്തരവാദിയായിരിക്കില്ല.