SIP: വേറെ പദ്ധതികള്‍ എന്തിന്! 6 വര്‍ഷം കൊണ്ട് 75 ലക്ഷം നേടാന്‍ എസ്‌ഐപി ഉണ്ടല്ലോ

How To Accumulate 75 Lakhs Through SIP: ചുരുങ്ങിയ വര്‍ഷങ്ങള്‍ കൊണ്ട് ലക്ഷങ്ങള്‍ സമ്പാദിക്കാനാണ് നിങ്ങള്‍ ലക്ഷ്യമിടുന്നതെങ്കില്‍ എത്ര രൂപ വെച്ച് പ്രതിമാസം നിക്ഷേപിക്കണമെന്ന് അറിയാമോ? ആറ് വര്‍ഷം കൊണ്ട് 75 ലക്ഷം രൂപ സമ്പാദിക്കാനാണ് നിങ്ങളുടെ ലക്ഷ്യമെങ്കില്‍ പ്രതിമാസം 40,000 രൂപ നിക്ഷേപിക്കേണ്ടതായും വരും.

SIP: വേറെ പദ്ധതികള്‍ എന്തിന്! 6 വര്‍ഷം കൊണ്ട് 75 ലക്ഷം  നേടാന്‍ എസ്‌ഐപി ഉണ്ടല്ലോ

പ്രതീകാത്മക ചിത്രം

shiji-mk
Published: 

03 Mar 2025 09:46 AM

അല്‍പം അപകട സാധ്യത ഉള്ള പദ്ധതിയാണെങ്കിലും സിസ്റ്റമാറ്റിക് ഇന്‍വെസ്റ്റ്‌മെന്റ് പ്ലാന്‍ അഥവാ എസ്‌ഐപികളോട് ആളുകള്‍ക്ക് പ്രത്യേക താത്പര്യമാണ്. കുറഞ്ഞ സമയത്തിനുള്ളില്‍ കൂടുതല്‍ ലാഭം നല്‍കുന്നു എന്നത് തന്നെയാണ് അതിന് പ്രധാന കാരണം. വിപണിയിലുണ്ടാകുന്ന ഉയര്‍ച്ച താഴ്ചകളെ ആശ്രയിച്ചാണ് എസ്‌ഐപികള്‍ പ്രവര്‍ത്തിക്കുന്നത്.

റിസ്‌ക്കെടുക്കാന്‍ തയാറായിട്ടുള്ളവര്‍ക്ക് തീര്‍ച്ചയായും എസ്‌ഐപികള്‍ മുതല്‍ക്കൂട്ടാകും. എങ്ങനെയാണ് എസ്‌ഐപികളിലൂടെ മികച്ച ലാഭം നേടാന്‍ സാധിക്കുന്നതെന്ന് പരിശോധിക്കാം.

ചുരുങ്ങിയ വര്‍ഷങ്ങള്‍ കൊണ്ട് ലക്ഷങ്ങള്‍ സമ്പാദിക്കാനാണ് നിങ്ങള്‍ ലക്ഷ്യമിടുന്നതെങ്കില്‍ എത്ര രൂപ വെച്ച് പ്രതിമാസം നിക്ഷേപിക്കണമെന്ന് അറിയാമോ? ആറ് വര്‍ഷം കൊണ്ട് 75 ലക്ഷം രൂപ സമ്പാദിക്കാനാണ് നിങ്ങളുടെ ലക്ഷ്യമെങ്കില്‍ പ്രതിമാസം 40,000 രൂപ നിക്ഷേപിക്കേണ്ടതായും വരും.

13 ശതമാനം ലാഭമാണ് നിങ്ങള്‍ കണക്കുക്കൂട്ടുന്നതെങ്കില്‍ ആറ് വര്‍ഷത്തിനുള്ളില്‍ നിങ്ങള്‍ക്ക് നേടാനാകുന്ന തുക 46.4 ലക്ഷം രൂപയാണ്. 75 ലക്ഷം ലഭിക്കണമെങ്കില്‍ 28.6 ലക്ഷം കൂടി വേണം. അതിനായി നിങ്ങള്‍ നിക്ഷേപത്തില്‍ മാസം 25,000 കൂടി വര്‍ധിപ്പിക്കേണ്ടി വരും. അങ്ങനെയെങ്കില്‍ നിങ്ങള്‍ക്ക് ആറ് വര്‍ഷങ്ങള്‍ പൂര്‍ത്തിയാകുമ്പോള്‍ 75 ലക്ഷം ലഭിക്കുന്നതാണ്.

എന്നാല്‍ നിങ്ങള്‍ക്ക് 40,000 രൂപ മാത്രമേ നിക്ഷേപിക്കാന്‍ സാധിക്കൂവെങ്കില്‍ നിക്ഷേപ കാലാവധി 8.5 വര്‍ഷമാക്കി ഉയര്‍ത്താവുന്നതാണ്. അങ്ങനെയെങ്കില്‍ 13 ശതമാനം പലിശയോടെ 75 ലക്ഷം നേടാനാകുന്നതാണ്.

Also Read: Atal Pension Yojana: മാസം 42 രൂപ മതിയന്നേ നിങ്ങള്‍ക്കും നേടാം പെന്‍ഷന്‍; അതും സര്‍ക്കാര്‍ ഉറപ്പില്‍

ദയ പരാഗ് പരിഖ് ഫ്‌ളക്‌സി ക്യാപ്, ബന്ധന്‍ നിഫ്റ്റി ആല്‍ഫ 150, മോട്ടിലാല്‍ ഓസ്വാള്‍ മിഡ്ക്യാപ്, ക്വാണ്ട് മള്‍ട്ടിക്യാപ് തുടങ്ങിയ ഫണ്ടുകളില്‍ നിങ്ങള്‍ക്ക് നിക്ഷേപിക്കാവുന്നതാണ്. എന്നാല്‍ നിക്ഷേപം നടത്തുന്നതിന് മുമ്പ് വിവിധ ഫണ്ടുകളുമായി ബന്ധപ്പെട്ട വിവരങ്ങള്‍ കൃത്യമായി പരിശോധിച്ചതിന് ശേഷം മാത്രം നിക്ഷേപം നടത്തുക.

അറിയിപ്പ്: മുകളില്‍ നല്‍കിയിരിക്കുന്നത് പൊതുവിവരത്തെ തുടര്‍ന്നുള്ള റിപ്പോര്‍ട്ടാണ്. അതിനാല്‍ തന്നെ ഓരോ നിക്ഷേപത്തിന്റെയും അപകട സാധ്യത മനസിലാക്കി മാത്രം മുന്നോട്ടുപോവുക. അല്ലാതെയുണ്ടാകുന്ന സാമ്പത്തിക നഷ്ടങ്ങള്‍ക്ക് ടിവി9 മലയാളം ഉത്തരവാദിയായിരിക്കില്ല.

നിർജ്ജലീകരണം തടയും മസ്‌ക്മെലൺ! വേനലിലെ പ്രധാനി
സ്ത്രീകളേക്കാൾ വേഗത്തിൽ പ്രണയത്തിലാകുന്നത്‌ പുരുഷന്മാരോ?
മറവിയാണോ പ്രശ്‌നം? ബ്ലൂബെറി പതിവാക്കൂ
മുരിങ്ങയില എന്ന അത്ഭുതം; ഗുണങ്ങൾ നിരവധി