Post Office Savings Scheme: 5,000 രൂപ നിക്ഷേപിക്കാമോ? എങ്കില്‍ 16 ലക്ഷം രൂപ ഉറപ്പാണ്; ദാ പിടിച്ചോളൂ പോസ്റ്റ് ഓഫീസിന്റെ ഒരു കിടിലന്‍ പദ്ധതി
Post Office PPF Benefits: 7.1 ശതമാനം വാര്‍ഷിക റിട്ടേണ്‍ ആണ് പിപിഎഫ് വാഗ്ദാനം ചെയ്യുന്നത്. 15 വര്‍ഷത്തേക്കാണ് നിങ്ങള്‍ നിക്ഷേപം നടത്തേണ്ടത്. 15 വര്‍ഷത്തിന് ശേഷം മറ്റൊരു അഞ്ച് വര്‍ഷത്തേക്ക് കൂടി പദ്ധതിയുടെ കാലാവധി നീട്ടാന്‍ സാധിക്കും. മാത്രമല്ല ആദായ നികുതി നിയമം സെക്ഷന്‍ 80 സി പ്രകാരം നികുതി കിഴിവുകള്‍ക്കും ഈ പദ്ധതിയുടെ മെച്യൂരിറ്റി തുക അര്‍ഹമാണ്.

പ്രതീകാത്മക ചിത്രം
അപകട സാധ്യത കുറഞ്ഞ നിക്ഷേപ രീതിയാണോ നിങ്ങള്‍ അന്വേഷിക്കുന്നത്? എങ്കില്‍ തീര്‍ച്ചയായും പോസ്റ്റ് ഓഫീസ് പദ്ധതികളെ ആശ്രയിക്കാവുന്നതാണ്. പോസ്റ്റ് ഓഫീസ് വിഭാവനം ചെയ്യുന്ന മികച്ചൊരു പദ്ധതിയാണ് പബ്ലിക് പ്രൊവിഡന്റ് ഫണ്ട് അഥവാ പിപിഎഫ്. സുരക്ഷിതമായ നിക്ഷേപ രീതി എന്ന് മാത്രമല്ല മികച്ച റിട്ടേണും ഇതുവഴി നിങ്ങള്‍ക്ക് ലഭിക്കുന്നു.
7.1 ശതമാനം വാര്‍ഷിക റിട്ടേണ്‍ ആണ് പിപിഎഫ് വാഗ്ദാനം ചെയ്യുന്നത്. 15 വര്‍ഷത്തേക്കാണ് നിങ്ങള്‍ നിക്ഷേപം നടത്തേണ്ടത്. 15 വര്‍ഷത്തിന് ശേഷം മറ്റൊരു അഞ്ച് വര്‍ഷത്തേക്ക് കൂടി പദ്ധതിയുടെ കാലാവധി നീട്ടാന്‍ സാധിക്കും. മാത്രമല്ല ആദായ നികുതി നിയമം സെക്ഷന്‍ 80 സി പ്രകാരം നികുതി കിഴിവുകള്‍ക്കും ഈ പദ്ധതിയുടെ മെച്യൂരിറ്റി തുക അര്‍ഹമാണ്. നികുതിയില്ലാതെ തന്നെ നിക്ഷേപകന് മെച്യൂരിറ്റി തുക കൈപ്പറ്റാന്‍ സാധിക്കുന്നതാണ്.
വ്യത്യസ്തമായ പ്രതിമാസ നിക്ഷേപങ്ങളാണ് പിപിഎഫ് വാഗ്ദാനം ചെയ്യുന്നത്. നിങ്ങളുടെ സാമ്പത്തിക സ്ഥിതിക്കനുസരിച്ചുള്ള സ്‌കീം തിരഞ്ഞെടുക്കാന്‍ സാധിക്കുന്നതാണ്. 1,000 രൂപയാണ് നിങ്ങള്‍ പിപിഎഫില്‍ നിക്ഷേപിക്കുന്നതെങ്കില്‍ 15 വര്‍ഷത്തെ നിക്ഷേപം 1,80,000 രൂപയായിരിക്കും. ഇതിന് കൂട്ടുപലിശയായി ഏകദേശം 1,45,457 രൂപ ലഭിക്കുന്നു. അങ്ങനെ ആകെ 3,25,457 രൂപയാണ് നിങ്ങള്‍ക്ക് മെച്യൂരിറ്റി തുകയുണ്ടാവുക.
പ്രതിമാസം 5,000 രൂപയാണ് നിക്ഷേപിക്കുന്നതെങ്കില്‍ ഒരു വര്‍ഷത്തേക്ക് നിങ്ങള്‍ നല്‍കുന്ന തുക 60,000 രൂപ. 15 വര്‍ഷത്തില്‍ മൊത്തം നിക്ഷേപം 9,00,000 രൂപയായിരിക്കും. കൂട്ടുപലിശയായി 7,27,284 രൂപയും ലഭിക്കും. ഇതോടെ മെച്യൂരിറ്റി തുക ആകെ 16,27,284 രൂപ.
Also Read: SIP: വേറെ പദ്ധതികള്‍ എന്തിന്! 6 വര്‍ഷം കൊണ്ട് 75 ലക്ഷം നേടാന്‍ എസ്‌ഐപി ഉണ്ടല്ലോ
പ്രതിമാസം 10,000 രൂപ നിക്ഷേപിച്ചാല്‍ 15 വര്‍ഷത്തെ ആകെ നിക്ഷേപം 18,00,000 രൂപ. പലിശയായി ലഭിക്കുന്ന 14,54,568 രൂപയായിരിക്കും. അങ്ങനെയാകുമ്പോള്‍ നിങ്ങളിലേക്കെത്തുന്ന ആകെ മെച്യൂരിറ്റി തുക 32,54,568 രൂപ.
അറിയിപ്പ്: മുകളില്‍ നല്‍കിയിരിക്കുന്നത് പൊതുവിവരത്തെ തുടര്‍ന്നുള്ള റിപ്പോര്‍ട്ടാണ്. അതിനാല്‍ തന്നെ ഓരോ നിക്ഷേപത്തിന്റെയും അപകട സാധ്യത മനസിലാക്കി മാത്രം മുന്നോട്ടുപോവുക. അല്ലാതെയുണ്ടാകുന്ന സാമ്പത്തിക നഷ്ടങ്ങള്‍ക്ക് ടിവി9 മലയാളം ഉത്തരവാദിയായിരിക്കില്ല.