Post Office Savings Scheme: 50 രൂപ കൊണ്ട് ലക്ഷങ്ങള്‍ വാരാം; അവിശ്വസിക്കേണ്ടാ പോസ്റ്റ് ഓഫീസ് ആര്‍ഡി ഉണ്ടല്ലോ
Post Office Recurring Deposit: ചെറിയ സംഖ്യ നിക്ഷേപിച്ചുകൊണ്ടാണ് പലരും കോടീശ്വരന്മാരായി തീരുന്നത്. 50 രൂപ ദിവസവും മാറ്റിവെക്കുകയാണെങ്കില്‍ നിങ്ങള്‍ക്കും മികച്ച ലാഭം ഉണ്ടാക്കിയെടുക്കാന്‍ സാധിക്കുന്നതാണ്. എന്ത് ജോലി ചെയ്യുന്ന ആളായിക്കോട്ടെ നിങ്ങള്‍, മിനിമം 50 രൂപയെങ്കിലും നിങ്ങള്‍ക്കായി മാറ്റിവെക്കാന്‍ സാധിക്കില്ലേ?

തലക്കെട്ട് കണ്ടപ്പോള്‍ പലരുടെയും ഉള്ളിലേക്ക് വന്ന ചിന്ത ഇതൊക്കെ തട്ടിപ്പായിരിക്കും എങ്ങനെയാണ് വെറും 50 രൂപ കൊണ്ട് ലക്ഷങ്ങള്‍ സമ്പാദിക്കുക എന്നായിരിക്കും. യാതൊരുവിധ സംശയത്തിന്റെയും ആവശ്യമില്ല, 50 രൂപ എന്നത് ഇപ്പോള്‍ ചെറിയ സംഖയായി തോന്നുമെങ്കില്‍ ഭാവിയില്‍ നിങ്ങളെ താങ്ങിനിര്‍ത്താന്‍ ആ 50 രൂപയ്ക്ക് സാധിക്കും.
ചെറിയ സംഖ്യ നിക്ഷേപിച്ചുകൊണ്ടാണ് പലരും കോടീശ്വരന്മാരായി തീരുന്നത്. 50 രൂപ ദിവസവും മാറ്റിവെക്കുകയാണെങ്കില്‍ നിങ്ങള്‍ക്കും മികച്ച ലാഭം ഉണ്ടാക്കിയെടുക്കാന്‍ സാധിക്കുന്നതാണ്. എന്ത് ജോലി ചെയ്യുന്ന ആളായിക്കോട്ടെ നിങ്ങള്‍, മിനിമം 50 രൂപയെങ്കിലും നിങ്ങള്‍ക്കായി മാറ്റിവെക്കാന്‍ സാധിക്കില്ലേ?
സര്‍ക്കാര്‍ പിന്തുണയോടെയുള്ള പോസ്റ്റ് ഓഫീസ് ആര്‍ഡികളിലാണ് നിങ്ങള്‍ പണം നിക്ഷേപിക്കേണ്ടത്. പ്രതിദിനം 50 രൂപ നിങ്ങള്‍ മാറ്റിവെക്കുകയാണെങ്കില്‍ പ്രതിമാസം 1,550 രൂപയോളമാണ് പദ്ധതിയിലേക്ക് നിക്ഷേപിക്കുന്നത്. സാമ്പത്തിക സുരക്ഷിതത്വം നേടാന്‍ ആഗ്രഹിക്കുന്ന ഏതൊരു സാധാരണക്കാരനും ഈ പദ്ധതിയുടെ ഭാഗമാകാന്‍ സാധിക്കുന്നതാണ്.




പോസ്റ്റ് ഓഫീസ് ആര്‍ഡിയുടെ ഭാഗമാകുന്നതിനായി നിങ്ങള്‍ ആദ്യം ചെയ്യേണ്ടത് പോസ്റ്റ് ഓഫീസില്‍ ഒരു അക്കൗണ്ട് ആരംഭിക്കുക എന്നതാണ്. 18 വയസിന് മുകളില്‍ പ്രായമുള്ള ആര്‍ക്കും ആര്‍ഡിയുടെ ഭാഗമാകാം.
പ്രതിദിനം 50 രൂപ നിക്ഷേപത്തിലേക്ക് നീക്കിവെച്ചാല്‍ അഞ്ച് വര്‍ഷം കഴിയുമ്പോള്‍ നിങ്ങള്‍ നിക്ഷേപിച്ച തുക 90,000 രൂപയ്ക്ക് മുകളില്‍ വളര്‍ന്നിരിക്കും. 6.7 ശതമാനം പലിശയാണ് പദ്ധതിക്ക് പോസ്റ്റ് ഓഫീസ് വാഗ്ദാനം ചെയ്യുന്നത്. അത്തരത്തില്‍ പലിശയായി നിങ്ങളിലേക്ക് എത്തുന്നത് 17,050 രൂപ. അഞ്ച് വര്‍ഷത്തെ പദ്ധതി കാലാവധി പൂര്‍ത്തിയാകുമ്പോള്‍ 1,07,050 രൂപയായിരിക്കും നിങ്ങളുടെ സമ്പാദ്യം.
Also Read: Investment Options: സിംഗിള്‍ ആണോ? എങ്കില്‍ നിങ്ങള്‍ക്കായിതാ മികച്ച സമ്പാദ്യ പദ്ധതികള്‍
50 രൂപയല്ല 100 രൂപ നിങ്ങള്‍ക്ക് പ്രതിദിനം മാറ്റിവെക്കാന്‍ സാധിക്കുമെങ്കില്‍ നിങ്ങള്‍ക്ക് ലഭിക്കുന്ന ആകെ മെച്യൂരിറ്റി തുക 2,14,097 രൂപയായിരിക്കും. അഞ്ച് വര്‍ഷത്തെ കാലാവധി പൂര്‍ത്തിയാകുമ്പോള്‍ നിങ്ങള്‍ക്ക് മറ്റൊരു അഞ്ച് വര്‍ഷത്തേക്ക് കൂടി കാലാവധി നീട്ടാവുന്നതാണ്.
അറിയിപ്പ്: മുകളില്‍ നല്‍കിയിരിക്കുന്നത് പൊതുവിവരത്തെ തുടര്‍ന്നുള്ള റിപ്പോര്‍ട്ടാണ്. അതിനാല്‍ തന്നെ ഓരോ നിക്ഷേപത്തിന്റെയും അപകട സാധ്യത മനസിലാക്കി മാത്രം മുന്നോട്ടുപോവുക. അല്ലാതെയുണ്ടാകുന്ന സാമ്പത്തിക നഷ്ടങ്ങള്‍ക്ക് ടിവി9 മലയാളം ഉത്തരവാദിയായിരിക്കില്ല.