5
KeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

SIP: 15,000 രൂപ വെച്ച് മാസം നിക്ഷേപിക്കാമോ? ഏഴ് കോടി കയ്യില്‍ പോരും

SIP Calculator: ഇന്ന് പൊതുവേ എല്ലാവരും പണം നിക്ഷേപിക്കുന്നതിന് മ്യൂച്വല്‍ ഫണ്ടുകളെയാണ് തിരഞ്ഞെടുക്കുന്നത്. കൂടുതല്‍ റിട്ടേണ്‍ ലഭിക്കുന്നു എന്നതുതന്നെയാണ് ഇതിന് പ്രധാന കാരണം. സ്റ്റോക്കില്‍ നിക്ഷേപിക്കുന്നതിനേക്കാള്‍ ഉപരി പലരും തിരഞ്ഞെടുക്കുന്നത് എസ്‌ഐപി അഥവാ സിസ്റ്റമാറ്റിക് ഇന്‍വെസ്റ്റ്‌മെന്റ് പ്ലാനുകളെയാണ്.

SIP: 15,000 രൂപ വെച്ച് മാസം നിക്ഷേപിക്കാമോ? ഏഴ് കോടി കയ്യില്‍ പോരും
എസ്‌ഐപിImage Credit source: TV9 Bharatvarsh
shiji-mk
Shiji M K | Published: 03 Jan 2025 21:51 PM

എത്ര പെട്ടെന്നാണല്ലേ നമ്മുടെയെല്ലാം ആവശ്യങ്ങള്‍ വര്‍ധിക്കുന്നത്. ആവശ്യങ്ങള്‍ വര്‍ധിക്കുന്നത് മാത്രമല്ല, അവയെല്ലാം നേടിയെടുക്കുന്നതിനായി ഒരുപാട് പണം ചിലവഴിക്കേണ്ടി വരുന്നു എന്നതാണ് കാര്യം. പണ്ടത്തെ പോലെ 1 രൂപയ്‌ക്കെല്ലാം ഇന്ന് മിഠായി കിട്ടുമോ എന്ന കാര്യം പോലും സംശയമാണ്. അതിനാല്‍ തന്നെ നമുക്ക് കിട്ടുന്ന ശമ്പളം പലപ്പോഴും ആവശ്യങ്ങള്‍ നിറവേറ്റുന്നതിന് പോലും തികയുന്നില്ല.

എന്നും ഇങ്ങനെ ആവശ്യങ്ങള്‍ നിറവേറ്റി മാത്രം മുന്നോട്ട് പോയാല്‍ മതിയോ? ഭാവിയിലേക്ക് എന്തെങ്കിലും നീക്കിവെച്ചില്ലെങ്കില്‍ എന്താകും കഥ! പണപ്പെരുപ്പം വര്‍ധിക്കുക മാത്രമല്ല, നമ്മുടെയെല്ലാം വയസും അതിനൊപ്പം ഉയരുന്നുണ്ട്. അതിനാല്‍ ജോലിയുള്ള സമയത്ത് തന്നെ ഭാവിയിലേക്ക് എന്തെങ്കിലും നീക്കിവെക്കുന്നതിനെ കുറിച്ച് ചിന്തിച്ചേ മതിയാകൂ.

ഇന്ന് പൊതുവേ എല്ലാവരും പണം നിക്ഷേപിക്കുന്നതിന് മ്യൂച്വല്‍ ഫണ്ടുകളെയാണ് തിരഞ്ഞെടുക്കുന്നത്. കൂടുതല്‍ റിട്ടേണ്‍ ലഭിക്കുന്നു എന്നതുതന്നെയാണ് ഇതിന് പ്രധാന കാരണം. സ്റ്റോക്കില്‍ നിക്ഷേപിക്കുന്നതിനേക്കാള്‍ ഉപരി പലരും തിരഞ്ഞെടുക്കുന്നത് എസ്‌ഐപി അഥവാ സിസ്റ്റമാറ്റിക് ഇന്‍വെസ്റ്റ്‌മെന്റ് പ്ലാനുകളെയാണ്.

നമ്മുടെ കയ്യില്‍ എത്ര തുകയാണോ മിച്ചം വരുന്നത് ആ തുക വെച്ച് പോലും നമുക്ക് എസ്‌ഐപി ആരംഭിക്കാവുന്നതാണ്. 100 രൂപ മുതലാണ് ഐസ്‌ഐപി ആരംഭിക്കാന്‍ സാധിക്കുക. മാത്രമല്ല, എപ്പോള്‍ വേണമെങ്കിലും പണം പിന്‍വലിക്കാനും നിങ്ങള്‍ക്ക് സാധിക്കും.

Also Read: SIP Calculator: 1000 രൂപയുടെ എസ്‌ഐപിയാണോ തുടങ്ങിയത്? 1 കോടി നേടാന്‍ ഇത്ര വര്‍ഷം മതി

എന്താണ് എസ്‌ഐപി?

മ്യൂച്വല്‍ ഫണ്ടുകളില്‍ ആഴ്ചയിലോ അല്ലെങ്കില്‍ മാസത്തിലോ ഒരു നിശ്ചിത തുക നിക്ഷേപിക്കുന്ന രീതിയാണ് എസ്‌ഐപി. ഒരു നിശ്ചിത കാലയളവിലേക്ക് സമയമബന്ധിതമായി ആവര്‍ത്തിച്ച് പണം നിക്ഷേപിക്കുകയാണ് ചെയ്യുന്നത്. വിപണിയിലെ ഏറ്റക്കുറച്ചിലുകളെ കുറിച്ചോ സമയത്തെ കുറിച്ചോ ഒന്നും തന്നെ ആശങ്കപ്പെടാതെ അച്ചടക്കത്തോടെ നിക്ഷേപം നടത്താന്‍ എസ്ഐപി നിങ്ങളെ സഹായിക്കും. എസ്‌ഐപിയുമായി ബന്ധിപ്പിച്ചിട്ടുള്ള നിങ്ങളുടെ ബാങ്ക് അക്കൗണ്ടില്‍ നിന്നും പണം സ്വയമേവ സ്വീകരിക്കുന്നതാണ് എസ്‌ഐപിയുടെ രീതി. ഈ തുകയില്‍ നിങ്ങള്‍ക്ക് എപ്പോള്‍ വേണമെങ്കിലും മാറ്റം വരുത്താവുന്നതാണ്.

15,000 രൂപ നിക്ഷേപിച്ചാല്‍

പ്രതിമാസം 15,000 രൂപയാണ് നിങ്ങള്‍ നിക്ഷേപിക്കാന്‍ ആഗ്രഹിക്കുന്നതെങ്കില്‍ എത്ര വര്‍ഷം കൊണ്ട് നിങ്ങള്‍ക്ക് 7 കോടി രൂപ സമ്പാദ്യമുണ്ടാക്കിയെടുക്കാന്‍ സാധിക്കുമെന്ന് അറിയാമോ?

15,000 രൂപ വെച്ചാണ് നിങ്ങള്‍ പ്രതിമാസം നിക്ഷേപിക്കുന്നതെങ്കില്‍ 35 വര്‍ഷം കഴിയുമ്പോള്‍ ആകെ 59,40,000 രൂപയായിരിക്കും നിങ്ങള്‍ നിക്ഷേപിച്ചിട്ടുണ്ടായിരിക്കുക. ഈ തുകയ്ക്ക് നിങ്ങള്‍ക്ക് ലഭിക്കുന്ന പലിശ 7,04,69,971 രൂപയാണ്. അങ്ങനെ ആകെ നിങ്ങള്‍ക്ക് ലഭിക്കുന്ന തുക 7,64,09,971 രൂപയാണ്.