SIP Calculator: 500 രൂപ നിക്ഷേപിച്ചുകൊണ്ട് 60 ലക്ഷം നേടാം; എസ്‌ഐപി മാസ നിക്ഷേപം വെറുതെയാകില്ല

How To Accumulate 60 Lakhs Through SIP: ഒരു ചിട്ടയായ നിക്ഷേപരീതിയിലൂടെ കോമ്പൗണ്ടിന്റെ കരുത്തില്‍ വലിയ റിട്ടേണ്‍ നേടുന്നതിന് എസ്‌ഐപി നിങ്ങളെ സഹായിക്കും. 100 രൂപയിലാണ് എസ്‌ഐപി നിക്ഷേപ രീതി ആരംഭിക്കുന്നത്. അങ്ങനെയാണെങ്കില്‍ പ്രതിമാസം 500 രൂപ നിക്ഷേപിച്ചുകൊണ്ട് എങ്ങനെയാണ് 60 ലക്ഷം രൂപ സമ്പാദിക്കുന്നതെന്ന് നോക്കാം.

SIP Calculator: 500 രൂപ നിക്ഷേപിച്ചുകൊണ്ട് 60 ലക്ഷം നേടാം; എസ്‌ഐപി മാസ നിക്ഷേപം വെറുതെയാകില്ല

Mutual Funds (jayk7/Moment/Getty Images)

Published: 

18 Dec 2024 09:22 AM

ജോലിയുള്ള സമയത്ത് ചെറുതായെങ്കിലും പണം സമ്പാദിച്ച് തുടങ്ങുന്നത് നമുക്ക് തന്നെയാണ് ഉപകാരമാകുന്നത്. എത്ര നേരത്തെ സമ്പാദ്യശീലം ആരംഭിക്കുന്നുവോ അത്രയും നല്ലതാണെന്ന് എല്ലാവര്‍ക്കുമറിയാം. എന്നാല്‍ പല കാരണങ്ങളാല്‍ പലര്‍ക്കും ഒരു രൂപ പോലും സമ്പാദിക്കാന്‍ സാധിക്കാറില്ല. നിങ്ങള്‍ക്ക് ലഭിക്കുന്ന ശമ്പളത്തില്‍ നിന്നും 10 മുതല്‍ 20 ശതമാനം വരെയെങ്കിലും സമ്പാദിക്കണമെന്നാണ് സാമ്പത്തിക വിദഗ്ധര്‍ അഭിപ്രായപ്പെടുന്നത്.

വിവിധ തരത്തിലുള്ള നിക്ഷേപ രീതികള്‍ ഇന്ന് ലഭ്യമാണ്. അതിനാല്‍ തന്നെ നിങ്ങളുടെ സാമ്പത്തിക സ്ഥിതിക്കനുസരിച്ച് എങ്ങനെ വേണമെങ്കിലും നിക്ഷേപിച്ച് തുടങ്ങാവുന്നതാണ്. എന്നാല്‍ മറ്റ് നിക്ഷേപ രീതികളെ ഇന്ന് സിസ്റ്റമാറ്റിക് ഇന്‍വെസ്റ്റ്‌മെന്റ് പ്ലാന്‍ അഥവാ എസ്‌ഐപിക്ക് പ്രചാരം കൂടി വരികയാണ്. ദീര്‍ഘകാല നിക്ഷേപങ്ങള്‍ ആഗ്രഹിക്കുന്നവര്‍ പൊതുവേ എസ്‌ഐപി രീതിയാണ് തിരഞ്ഞെടുക്കുന്നത്.

ഒരു ചിട്ടയായ നിക്ഷേപരീതിയിലൂടെ കോമ്പൗണ്ടിന്റെ കരുത്തില്‍ വലിയ റിട്ടേണ്‍ നേടുന്നതിന് എസ്‌ഐപി നിങ്ങളെ സഹായിക്കും. 100 രൂപയിലാണ് എസ്‌ഐപി നിക്ഷേപ രീതി ആരംഭിക്കുന്നത്. അങ്ങനെയാണെങ്കില്‍ പ്രതിമാസം 500 രൂപ നിക്ഷേപിച്ചുകൊണ്ട് എങ്ങനെയാണ് 60 ലക്ഷം രൂപ സമ്പാദിക്കുന്നതെന്ന് നോക്കാം.

നിങ്ങള്‍ക്കിപ്പോള്‍ പതിനെട്ട് വയസാണെങ്കില്‍ ഈ പ്രായം മുതല്‍ 58 വയസ് വരെയുള്ള കാലയളവില്‍ പ്രതിമാസം 500 രൂപ വെച്ച് നിക്ഷേപിക്കുകയാണെങ്കില്‍ നിങ്ങള്‍ക്ക് 40 വര്‍ഷം കൊണ്ട് 60 ലക്ഷം രൂപ സമ്പാദ്യമുണ്ടാക്കാന്‍ സാധിക്കുന്നതാണ്. ഇവിടെ ഈ 40 വര്‍ഷത്തിനുള്ളില്‍ നിങ്ങള്‍ വെറും 2,40,000 രൂപയാണ് 500 രൂപ വെച്ച് നിക്ഷേപിക്കുന്നത്. നിങ്ങള്‍ക്ക് ആകെ റിട്ടേണ്‍ ആയി ലഭിക്കുന്നത് 57,01,210 രൂപയാണ്.

അങ്ങനെ ആകെ നിങ്ങള്‍ക്ക് 40 വര്‍ഷം കഴിഞ്ഞാല്‍ ലഭിക്കുന്ന തുക 59,41,210 രൂപയായിരിക്കും. എന്നാല്‍ നിങ്ങള്‍ 30 വര്‍ഷത്തേക്കാണ് പണം നിക്ഷേപിക്കുന്നതെങ്കില്‍ നിക്ഷേപം മാത്രം ആകെ 1,80,000 രൂപയും നിങ്ങള്‍ക്ക് ലഭിക്കുന്ന റിട്ടേണ്‍ 15,84,957 രൂപയുമായിരിക്കും. ആകെ ലഭിക്കുന്ന റിട്ടേണ്‍സ് 17,64,957 രൂപ.

എന്നാല്‍ മ്യൂച്വല്‍ ഫണ്ടുകളില്‍ നിക്ഷേപിക്കാന്‍ ആരംഭിക്കുന്നതിന് മുമ്പ് അവയെ കുറിച്ച് നന്നായി മനസിലാക്കുന്നതാണ് നല്ലത്. ഇത് അപകട സാധ്യതകളെ കുറയ്ക്കാന്‍ സഹായിക്കും. നിക്ഷേപം ആരംഭിക്കുന്നതിന് മുമ്പ് എന്തെല്ലാം ശ്രദ്ധിക്കാമെന്ന് നോക്കാം.

Also Read: Mutual Fund: ആദ്യം മ്യൂച്വല്‍ ഫണ്ട് എന്താണെന്ന് അറിയാം എന്നിട്ട് മതി നിക്ഷേപം

മ്യൂച്വല്‍ ഫണ്ടുകളില്‍ നിക്ഷേപിക്കാന്‍ ആരംഭിക്കുന്നതിന് മുമ്പ് നിങ്ങള്‍ റിസ്‌ക്കെടുക്കാന്‍ തയാറാണോ എന്ന കാര്യം ഉറപ്പുവരുത്തുക. ഓരോ നിക്ഷേപത്തിലെയും റിസ്‌കിനെ കുറിച്ച് മനസിലാക്കിയ ശേഷം മാത്രം മുന്നോട്ടുപോകാം. ഓരോ സ്‌കീമുകളുടെയും ലാഭ നഷ്ട സാധ്യതകള്‍ വ്യത്യസ്തമായിരിക്കും. പലിശയെ ലക്ഷ്യം വെച്ചാണ് നിങ്ങള്‍ നിക്ഷേപം ആരംഭിക്കുന്നതെങ്കില്‍ ഇക്വിറ്റി ലിങ്ക്ഡ് സേവിങ്‌സ് സ്‌കീമുകള്‍ തിരഞ്ഞെടുക്കുന്നതാണ് നല്ലത്.

നിങ്ങളുടെ സാമ്പത്തിക ലക്ഷ്യങ്ങളെ തിരിച്ചറിഞ്ഞ ശേഷം മികച്ച ഫണ്ടുകള്‍ നിര്‍ദേശിക്കാനും നിക്ഷേപം നടത്തുന്നതിനുമായി നിങ്ങള്‍ക്ക് മികച്ച ഫണ്ട് മാനേജര്‍മാര്‍ അനിവാര്യമാണ്. നിങ്ങള്‍ തിരഞ്ഞെടുക്കുന്ന ഫണ്ട് മാനേജരുടെ മുന്‍കാല റെക്കോര്‍ഡുകള്‍ പരിശോധിക്കുന്നത് ഗുണം ചെയ്യും.

നിങ്ങള്‍ക്കായി തിരഞ്ഞെടുക്കുന്ന സ്‌കീമിന്റെ കൈവശമുള്ള ഹോള്‍ഡിങ്ങുകളെ കുറിച്ചും നന്നായി മനസിലാക്കണം. നിങ്ങള്‍ നിക്ഷേപിക്കുന്ന തുക വിവിധ കമ്പനികളിലെ ഇക്വിറ്റികളിലായിരിക്കും ഫണ്ട് മാനേജര്‍മാര്‍ നിക്ഷേപിക്കുന്നത്. അതിനാല്‍ തന്നെ അവയുടെ ഹോള്‍ഡിങ്‌സുകളെ കുറിച്ച് കൃത്യമായ ധാരണയുണ്ടാക്കുക.

മാത്രമല്ല, മാനേജ്‌മെന്റ് ഫീസ്, അഡ്മിനിസ്‌ട്രേറ്റീവ് ചെലവുകള്‍, ലോഡ് ഫീസ് എന്നിങ്ങനെയുള്ള എല്ലാ ചെലവുകളും മ്യൂച്വല്‍ ഫണ്ടുകളുടെയും ഭാഗമായുണ്ട്. അതിനാല്‍ തന്നെ ഇത്തരം ഫീസുകളെ കുറിച്ച് ധാരണ ഉണ്ടാക്കുന്നതും നല്ലതായിരിക്കും.

(ഓഹരികളില്‍ നിക്ഷേപം നടത്തുന്നത് വിപണിയിലെ ലാഭ നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. നിക്ഷേപം നടത്തുന്നതിന് മുമ്പ് സാമ്പത്തിക വിദഗ്ധരുമായി കൂടിയാലോചനകള്‍ നടത്തുക. കൃത്യമായ പഠനം നടത്താതെയുള്ള നിക്ഷേപങ്ങള്‍ക്കും അവയിലുണ്ടാകുന്ന സാമ്പത്തിക നഷ്ടത്തിനും ടിവി9 മലയാളം ഉത്തരവാദിയായിരിക്കില്ല.)

Related Stories
Kerala Gold Rate: ‍ആഭരണപ്രേമികൾക്ക് ആശ്വാസം, കുതിപ്പിന് ശേഷം സ്വർണവിലയിൽ കുറവ്; നിരക്കറിയാം
Kerala Airlines: ഇത് പുതുവര്‍ഷ സമ്മാനം! മലയാളി വിമാനക്കമ്പനികള്‍ വരുന്നു; എയർ കേരള, അല്‍ ഹിന്ദ് എയർ റൂട്ടുകൾ ഇങ്ങനെ
EPFO PF Withdrawals : പിഎഫിൽ നിന്നും പണം വിൻവലിക്കാൻ ഇനി കാലതാമസം ഉണ്ടാകില്ല; പുതിയ നടപടി സ്വീകരിക്കാൻ ഒരുങ്ങി ഇപിഎഫ്ഒ
5 Rupee Coin Ban : ഒരു 5 രൂപ നാണയത്തിൽ നിന്നും ബംഗ്ലാദേശിലെ മാഫിയയ്ക്ക് ലഭിച്ചിരുന്നത് 7 രൂപ ലാഭം; അവസാനം RBI അത് പിൻവലിച്ചു
Dr. Ravi Pillai : ബഹ്‌റൈന് നല്‍കിയ സംഭാവനകള്‍; ദേശീയ ദിനത്തില്‍ ഡോ. രവി പിള്ളയ്ക്ക് ഹമദ് രാജാവിന്റെ ബഹുമതി; അപൂര്‍വനേട്ടം
Old Gold Price: പവന് 57200 രൂപ, പഴയ സ്വർണം ഇപ്പോ വിറ്റാൽ എത്ര രൂപ കിട്ടും?
ആർ അശ്വിന്റെ ടെസ്റ്റ് കരിയർ നേട്ടങ്ങൾ
പിസ്ത ദിവസവും അഞ്ചെണ്ണം വെച്ച് കഴിച്ചാല്‍ മാജിക് കാണാം
കഴിക്കുവാണേൽ ഇപ്പൊ കഴിക്കണം! തണുപ്പുകാലത്ത് ശീലമാക്കാം ബീറ്റ്റൂട്ട്
'ശരാശരി'യിലും വിരാട് കോഹ്ലി താഴേക്ക്‌