Systematic Investment Plan: ഓ ഒരു 6,000 എടുക്കാനുണ്ടാകും! 5 കോടി നേടാന്‍ അല്ലെ അങ്ങോട്ട് ഇറക്കന്നേ
How To Accumulate 5 Crore Through SIP: അഞ്ച് കോടി രൂപയാണ് സമ്പാദ്യം ഉണ്ടാക്കിയെടുക്കാന്‍ നിങ്ങള്‍ ആഗ്രഹിക്കുന്നതെങ്കില്‍ എത്രയാണ് നിക്ഷേപിക്കേണ്ടതെന്ന് അറിയാമോ? വെറും 6,000 രൂപ അത് മതി. പ്രതിമാസം ശമ്പളം ലഭിക്കുമ്പോള്‍ ഈ തുക നീക്കിവെക്കാനുണ്ടാകില്ലെ നിങ്ങളുടെ കയ്യില്‍?

കുറച്ച് സമയമെടുത്ത് പണം സമ്പാദിക്കാനാണോ നിങ്ങള്‍ ആഗ്രഹിക്കുന്നത്? എങ്കില്‍ എന്തിനാണിത്ര മടി സിസ്റ്റമാറ്റിക് ഇന്‍വെസ്റ്റ്‌മെന്റ് പ്ലാന്‍ അഥവ എസ്‌ഐപികള്‍ തിരഞ്ഞെടുക്കാമല്ലോ. അച്ചടക്കത്തോടെ നിക്ഷേപം നടത്താനും ഉയര്‍ന്ന റിട്ടേണ്‍സ് നേടാനും എസ്‌ഐപി നിങ്ങളെ പ്രാപ്തമാക്കും.
അഞ്ച് കോടി രൂപയാണ് സമ്പാദ്യം ഉണ്ടാക്കിയെടുക്കാന്‍ നിങ്ങള്‍ ആഗ്രഹിക്കുന്നതെങ്കില്‍ എത്രയാണ് നിക്ഷേപിക്കേണ്ടതെന്ന് അറിയാമോ? വെറും 6,000 രൂപ അത് മതി. പ്രതിമാസം ശമ്പളം ലഭിക്കുമ്പോള്‍ ഈ തുക നീക്കിവെക്കാനുണ്ടാകില്ലെ നിങ്ങളുടെ കയ്യില്‍?
12 മുതല്‍ 15 ശതമാനം വാര്‍ഷിക വരുമാനം ലഭിക്കുന്ന ഇക്വിറ്റി മ്യൂച്വല്‍ ഫണ്ടുകളിലാണ് നിങ്ങള്‍ നിക്ഷേപം നടത്തുന്നതെങ്കില്‍ കോമ്പൗണ്ടിങ്ങിന്റെ കരുത്തില്‍ മികച്ച നേട്ടമുണ്ടാക്കാന്‍ സാധിക്കും.




ശരാശരി 15 ശതമാനം വാര്‍ഷിക വരുമാനം ലഭിക്കുന്ന ഫണ്ടില്‍ നിങ്ങള്‍ പ്രതിമാസം 6,000 രൂപ നിക്ഷേപിച്ചാല്‍ 20 വര്‍ഷത്തിനുള്ളില്‍ 1.48 കോടി, 25 വര്‍ഷത്തിനുള്ളില്‍ 3.28 കോടി, 30 വര്‍ഷത്തിനുള്ളില്‍ 7 കോടി രൂപയും സമാഹരിക്കാന്‍ സാധിക്കുന്നതാണ്.
എന്നാല്‍ മികച്ച വരുമാനം ചുരുങ്ങിയ വര്‍ഷത്തിനുള്ളില്‍ തന്നെ ഉണ്ടാക്കിയെടുക്കാന്‍ ഓരോ വര്‍ഷവും നിക്ഷേപ തുകയില്‍ ചെറിയൊരു ശതമാനം വര്‍ധിപ്പിക്കുന്നത് നല്ലതാണ്. ആദ്യ വര്‍ഷം 6,000 രൂപ നിക്ഷേപിക്കുകയാണ് രണ്ടാം വര്‍ഷം അത് 7,000 ആക്കി ഉയര്‍ത്താം.
Also Read: Mutual Funds: മക്കള്‍ക്ക് 2 കോടി സമ്മാനിച്ചാലോ? അതിനായി 18ാം പിറന്നാളിന് ഇതുമാത്രം ചെയ്താല്‍ മതി
മാത്രമല്ല, 15 ശതമാനം റിട്ടേണ്‍ ലഭിക്കുകയാണെങ്കില്‍ മാത്രമേ 30 വര്‍ഷത്തിനുള്ളില്‍ 7 കോടി രൂപ സമ്പാദ്യമുണ്ടാകുകയുള്ളു. ഇത് 10 അല്ലെങ്കില്‍ 12 ശതമാനമായി കുറയുമ്പോള്‍ സമ്പാദ്യത്തിലും ഗണ്യമായ മാറ്റം സംഭവിക്കും.
അറിയിപ്പ്: മുകളില്‍ നല്‍കിയിരിക്കുന്നത് പൊതുവിവരത്തെ തുടര്‍ന്നുള്ള റിപ്പോര്‍ട്ടാണ്. അതിനാല്‍ തന്നെ അപകട സാധ്യത മനസിലാക്കി മാത്രം മുന്നോട്ടുപോവുക. അല്ലാതെയുണ്ടാകുന്ന സാമ്പത്തിക നഷ്ടങ്ങള്‍ക്ക് ടിവി9 മലയാളം ഉത്തരവാദിയായിരിക്കില്ല.