5
Latest newsKeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

SIP: 15,000 മുടക്കി അഞ്ച് കോടി നേടാം; റിട്ടയര്‍മെന്റ് കാലം കളറാക്കേണ്ടേ

SIP Retirement Plan: ഒരു നിശ്ചിത തുക പ്രതിമാസം നിക്ഷേപിക്കുന്നത് വഴി കോമ്പൗണ്ടിങ്ങിന്റെ കരുത്തില്‍ നിങ്ങള്‍ക്ക് മികച്ച നിക്ഷേപം ഉണ്ടാക്കിയെടുക്കാന്‍ സാധിക്കും. പ്രതിമാസം 15,000 രൂപ നിക്ഷേപിക്കുകയാണെങ്കില്‍ 5 കോടി രൂപ വരെ സമാഹരിക്കാന്‍ നിങ്ങള്‍ക്ക് എത്ര വര്‍ഷം വേണ്ടിവരുമെന്ന് അറിയാമോ?

SIP: 15,000 മുടക്കി അഞ്ച് കോടി നേടാം; റിട്ടയര്‍മെന്റ് കാലം കളറാക്കേണ്ടേ
സിസ്റ്റമാറ്റിക് ഇന്‍വെസ്റ്റ്‌മെന്റ് പ്ലാന്‍ Image Credit source: Social Media
shiji-mk
Shiji M K | Published: 21 Mar 2025 12:36 PM

പ്രായമായെന്ന് കരുതി റിട്ടയര്‍മെന്റ കാലത്ത് കഷ്ടപ്പെട്ട് ജീവിക്കാന്‍ പറ്റുമോ? ഒരിക്കലുമില്ല. ഇന്ന് തന്നെ നിങ്ങള്‍ മാറ്റിവെക്കുന്ന ഓരോ ചെറിയ തുകയും ഭാവിയില്‍ നിങ്ങള്‍ക്ക് മുതല്‍ക്കൂട്ടാകും. വിരമിക്കല്‍ കാലത്തേക്കുള്ള സമ്പാദ്യം കെട്ടിപ്പടുക്കേണ്ടത് ദീര്‍ഘകാലാടിസ്ഥാനത്തിലാണ്. അത്തരത്തില്‍ ദീര്‍ഘകാലാടിസ്ഥാനത്തില്‍ സമ്പാദ്യം ഉണ്ടാക്കിയെടുക്കുന്നതിന് നിങ്ങളെ മ്യൂച്വല്‍ ഫണ്ടുകളുടെ കീഴില്‍ വരുന്ന സിസ്റ്റമാറ്റിക് ഇന്‍വെസ്റ്റമെന്റ് പ്ലാനുകള്‍ (എസ്‌ഐപി) അനുവദിക്കുന്നു.

ഒരു നിശ്ചിത തുക പ്രതിമാസം നിക്ഷേപിക്കുന്നത് വഴി കോമ്പൗണ്ടിങ്ങിന്റെ കരുത്തില്‍ നിങ്ങള്‍ക്ക് മികച്ച നിക്ഷേപം ഉണ്ടാക്കിയെടുക്കാന്‍ സാധിക്കും. പ്രതിമാസം 15,000 രൂപ നിക്ഷേപിക്കുകയാണെങ്കില്‍ 5 കോടി രൂപ വരെ സമാഹരിക്കാന്‍ നിങ്ങള്‍ക്ക് എത്ര വര്‍ഷം വേണ്ടിവരുമെന്ന് അറിയാമോ?

മ്യൂച്വല്‍ ഫണ്ടുകളിലെ ഇക്വിറ്റി മ്യൂച്വല്‍ ഫണ്ടുകളിലേക്ക് എസ്‌ഐപി വഴി നിങ്ങള്‍ നിക്ഷേപം നടത്തുകയാണെങ്കില്‍ എത്ര രൂപ സമ്പാദിക്കാന്‍ സാധിക്കുമെന്ന് നോക്കാം. പ്രതിവര്‍ഷം ശരാശരി 12 ശതമാനം റിട്ടേണ്‍സ് ലഭിക്കുകയാണെങ്കില്‍ പ്രതിമാസമുളള 15,000 രൂപ നിക്ഷേപം ഏകദേശം 20 വര്‍ഷത്തിനുള്ളില്‍ 3 കോടിയായി വളരും. 24 വര്‍ഷത്തിനുള്ളില്‍ തന്നെ നിങ്ങള്‍ക്ക് 5 കോടി രൂപ സമ്പാദ്യം ഉണ്ടാക്കിയെടുക്കാന്‍ സാധിക്കുന്നതാണ്.

12 ശതമാനത്തിന് പകരം 10 ശതമാനമാണ് റിട്ടേണ്‍സ് ലഭിക്കുന്നതെങ്കില്‍ അല്‍പം കൂടി സമയമെടുക്കുന്നു. 10 ശതമാനം റിട്ടേണ്‍സ് ലഭിക്കുകയാണെങ്കില്‍ 3 കോടി രൂപയിലെത്താന്‍ ഏകദേശം 22 വര്‍ഷമെടുക്കും. 4 കോടിയാകാന്‍ 24 വര്‍ഷവും 5 കോടിയാകാന്‍ 26 വര്‍ഷവുമെടുക്കുന്നതാണ്.

Also Read: SIP: 1.5 ലക്ഷം ഒറ്റത്തവണ നിക്ഷേപിക്കാനുണ്ടോ? 80 ലക്ഷമായി വളരാന്‍ ഇത്ര വര്‍ഷം മതി

വ്യത്യസ്ത മാര്‍ക്കറ്റുകളില്‍ മ്യൂച്വല്‍ ഫണ്ട് യൂണിറ്റുകള്‍ വാങ്ങിക്കുകയാണെങ്കില്‍ അപകട സാധ്യത കുറയുന്നു. മാത്രമല്ല എസ്‌ഐപികള്‍ വഴി കോമ്പൗണ്ടിങ്ങിന്റെ ഗുണവും നിങ്ങള്‍ക്ക് ആസ്വദിക്കാവുന്നതാണ്. ഈ കോമ്പൗണ്ടിങ് ചുരുങ്ങിയ സമയത്തിനുള്ളില്‍ തന്നെ സാമ്പത്തിക ലക്ഷ്യം കൈവരിക്കാന്‍ നിങ്ങളെ അനുവദിക്കുന്നു.

അറിയിപ്പ്: മുകളില്‍ നല്‍കിയിരിക്കുന്നത് പൊതുവിവരത്തെ തുടര്‍ന്നുള്ള റിപ്പോര്‍ട്ടാണ്. അതിനാല്‍ തന്നെ അപകട സാധ്യത മനസിലാക്കി മാത്രം മുന്നോട്ടുപോവുക. അല്ലാതെയുണ്ടാകുന്ന സാമ്പത്തിക നഷ്ടങ്ങള്‍ക്ക് ടിവി9 മലയാളം ഉത്തരവാദിയായിരിക്കില്ല.