SIP: ഏയ്ഞ്ചല്‍ നമ്പര്‍ ഏയ്ഞ്ചല്‍ നമ്പര്‍ എന്ന് കേട്ടിട്ടുണ്ടോ? എന്ന 4 കോടി സമ്പാദ്യം ഉണ്ടാക്കാന്‍ അവ മതി
Systematic Investment Plan Savings: നിക്ഷേപിക്കാന്‍ ഏയ്ഞ്ചല്‍ തുകയുണ്ടെങ്കില്‍ നിക്ഷേപം സിസ്റ്റമാറ്റിക് ഇന്‍വെസ്റ്റ്‌മെന്റ് പ്ലാന്‍ അഥവ എസ്‌ഐപികളിലാകാം. 11,111, 22,222 തുടങ്ങിയ ഏയ്ഞ്ചല്‍ തുകകളാണ് നിങ്ങള്‍ നിക്ഷേപിക്കുന്നത് എങ്കില്‍ എത്ര രൂപ സമ്പാദിക്കാമെന്ന് നോക്കാം.

ഓരോ നമ്പറുകള്‍ക്കും ഓരോ പ്രത്യേകതയുണ്ട്. നിക്ഷേപിക്കുമ്പോള്‍ നിങ്ങള്‍ തിരഞ്ഞെടുക്കുന്ന തുകകള്‍ക്കും ഉണ്ട് ഈ പ്രത്യേകത. മികച്ച സമ്പാദ്യം കെട്ടിപ്പടുക്കാന്‍ ആഗ്രഹിക്കുന്ന ഒരാളാണ് നിങ്ങളെങ്കില്‍ ഏയ്ഞ്ചല്‍ തുക നിക്ഷേപിച്ച് കൊണ്ടാകട്ടെ തുടക്കം.
നിക്ഷേപിക്കാന്‍ ഏയ്ഞ്ചല്‍ തുകയുണ്ടെങ്കില്‍ നിക്ഷേപം സിസ്റ്റമാറ്റിക് ഇന്‍വെസ്റ്റ്‌മെന്റ് പ്ലാന്‍ അഥവ എസ്‌ഐപികളിലാകാം. 11,111, 22,222 തുടങ്ങിയ ഏയ്ഞ്ചല്‍ തുകകളാണ് നിങ്ങള്‍ നിക്ഷേപിക്കുന്നത് എങ്കില്‍ എത്ര രൂപ സമ്പാദിക്കാമെന്ന് നോക്കാം.
പ്രതിമാസം 11,111 രൂപ എസ്‌ഐപിയില്‍ നിക്ഷേപിക്കുകയാണെങ്കില്‍ 30 വര്‍ഷത്തെ കാലാവധിക്കുള്ളില്‍ നിങ്ങള്‍ക്ക് 3.92 കോടി രൂപ സമ്പാദ്യമുണ്ടാക്കിയെടുക്കാന്‍ സാധിക്കുന്നതാണ്. നിങ്ങള്‍ ആകെ നിക്ഷേപിക്കുന്നത് 40,00,000 രൂപ. നിങ്ങള്‍ക്ക് ലഭിക്കുന്ന പലിശ 3.52 കോടി.




ഇനി രണ്ട് കോടി സമ്പാദ്യം ഉണ്ടാക്കിയെടുക്കാന്‍ 22,222 നിക്ഷേപിക്കേണ്ടത് എത്ര വര്‍ഷത്തേക്കാണെന്ന് അറിയാമോ? 20 വര്‍ഷത്തേക്കാണ് നിങ്ങള്‍ നിക്ഷേപം നടത്തേണ്ടത്. ഇക്കാലയളവില്‍ നിങ്ങള്‍ നിക്ഷേപിക്കുന്നത് ആകെ 53.33 ലക്ഷം രൂപയാണ്. എന്നാല്‍ നിങ്ങള്‍ക്ക് ലഭിക്കുന്ന ലാഭം 1.69 കോടി. കാലാവധി പൂര്‍ത്തിയാകുമ്പോള്‍ കയ്യിലേക്ക് എത്തുന്ന 2.22 കോടി രൂപ.
Also Read: Financial Planning Tips: ശമ്പളം കുറവാണെങ്കിലും സാമ്പത്തിക ലക്ഷ്യത്തിലെത്താന്‍ ഈ 5 കാര്യങ്ങള്‍ മതി
എന്നാല്‍ നിങ്ങള്‍ 20 വര്‍ഷത്തിന് ശേഷവും നിക്ഷേപം നടത്തുകയാണെങ്കില്‍ സമ്പാദ്യം ഗണ്യമായി വളരും. എത്ര നാള്‍ നിക്ഷേപം നടത്തുന്നുവോ അത്രയും വര്‍ഷം നിങ്ങള്‍ക്ക് ലഭിക്കുന്ന പലിശയ്ക്കും പലിശ ലഭിക്കുന്നതാണ് നിങ്ങളെ ഉയര്‍ന്ന നേട്ടം കൈവരിക്കാന്‍ സഹായിക്കുന്നത്.
അറിയിപ്പ്: മുകളില്‍ നല്‍കിയിരിക്കുന്നത് പൊതുവിവരത്തെ തുടര്‍ന്നുള്ള റിപ്പോര്‍ട്ടാണ്. അതിനാല്‍ തന്നെ അപകട സാധ്യത മനസിലാക്കി മാത്രം മുന്നോട്ടുപോവുക. അല്ലാതെയുണ്ടാകുന്ന സാമ്പത്തിക നഷ്ടങ്ങള്‍ക്ക് ടിവി9 മലയാളം ഉത്തരവാദിയായിരിക്കില്ല.