Post office Savings Scheme: 5 ലക്ഷം മതി 15 ലക്ഷം സമ്പാദ്യമുണ്ടാക്കാൻ; പോസ്റ്റ് ഓഫീസ് എഫ്ഡി കിടുവല്ലേ

Post office Fixed Deposit: അഞ്ച് വര്‍ഷത്തേക്ക് നിങ്ങള്‍ നടത്തുന്ന സ്ഥിര നിക്ഷേപത്തിന് 7.5 ശതമാനം പലിശയാണ് പോസ്റ്റ് ഓഫീസ് വാഗ്ദാനം ചെയ്യുന്നത്. അഞ്ച് വര്‍ഷത്തെ പോസ്റ്റ് ഓഫീസ് എഫ്ഡിയില്‍ നിങ്ങള്‍ക്ക് 5 ലക്ഷം രൂപ പ്രാരംഭ നിക്ഷേപം നടത്തുകയാണെങ്കില്‍ പ്രതിവര്‍ഷം 7.5 ശതമാനം പലിശ ലഭിക്കുകയാണെങ്കില്‍ 2,24,974 രൂപയാണ് പലിശയിനത്തില്‍ മാത്രം ലഭിക്കുന്നത്.

Post office Savings Scheme: 5 ലക്ഷം മതി 15 ലക്ഷം സമ്പാദ്യമുണ്ടാക്കാൻ; പോസ്റ്റ് ഓഫീസ് എഫ്ഡി കിടുവല്ലേ

Post Office

Published: 

14 Mar 2025 15:57 PM

സമ്പാദ്യം അത് വളരെ അനിവാര്യമായ ഒരു കാര്യമാണ്. ഒരു രൂപ പോലും നീ ഇല്ലാതെ മുന്നോട്ട് പോകാന്‍ സാധിക്കില്ല. നിങ്ങളുടെ സാമ്പത്തിക സ്ഥിതിക്ക് അനുസരിച്ച് ആരംഭിക്കാന്‍ സാധിക്കുന്ന ഒട്ടനവധി നിക്ഷേപ മാര്‍ഗങ്ങള്‍ ഇന്ന് ലഭ്യമല്ല. മികച്ചൊരു നിക്ഷേപ പദ്ധതിയാണ് നിങ്ങള്‍ അന്വേഷിക്കുന്നത് എങ്കില്‍ തീര്‍ച്ചയായിട്ടും തിരഞ്ഞെടുക്കാന്‍ സാധിക്കുന്ന ഒരു പദ്ധതിയാണ് പോസ്റ്റ് ഓഫീസ് ഫിക്‌സഡ് ഡെപ്പോസിറ്റുകള്‍ അഥവാ എഫ്ഡികള്‍.

അഞ്ച് വര്‍ഷത്തേക്ക് നിങ്ങള്‍ നടത്തുന്ന സ്ഥിര നിക്ഷേപത്തിന് 7.5 ശതമാനം പലിശയാണ് പോസ്റ്റ് ഓഫീസ് വാഗ്ദാനം ചെയ്യുന്നത്. അഞ്ച് വര്‍ഷത്തെ പോസ്റ്റ് ഓഫീസ് എഫ്ഡിയില്‍ നിങ്ങള്‍ക്ക് 5 ലക്ഷം രൂപ പ്രാരംഭ നിക്ഷേപം നടത്തുകയാണെങ്കില്‍ പ്രതിവര്‍ഷം 7.5 ശതമാനം പലിശ ലഭിക്കുകയാണെങ്കില്‍ 2,24,974 രൂപയാണ് പലിശയിനത്തില്‍ മാത്രം ലഭിക്കുന്നത്.

അഞ്ച് വര്‍ഷം പൂര്‍ത്തിയാകുമ്പോള്‍ നിങ്ങളുടെ ആകെ റിട്ടേണ്‍സ് 7,24,974 രൂപ. നിക്ഷേപം മറ്റൊരു അഞ്ച് വര്‍ഷത്തേക്ക് കൂടി നീട്ടുകയാണെങ്കില്‍ 3,26,201 രൂപ അധികമായി പലിശ ലഭിക്കും. പത്ത് വര്‍ഷത്തെ നിക്ഷേപ കാലയളവ് പൂര്‍ത്തിയാകുമ്പോള്‍ 10,51,175 രൂപയിലേക്ക് നിങ്ങളുടെ നിക്ഷേപം വളരും.

മറ്റൊരു അഞ്ച് വര്‍ഷത്തേക്ക് കൂടി നിക്ഷേപ കാലാവധി നീട്ടുകയാണെങ്കില്‍ നിക്ഷേപകന് 4,72,974 രൂപ കൂടി ലഭിക്കുന്നു. 15 വര്‍ഷത്തെ കാലാവധി പൂര്‍ത്തിയാകുമ്പോള്‍ 15,24,149 രൂപയാണ് നിങ്ങള്‍ക്ക് ലഭിക്കുക.

അതേസമയം, പോസ്റ്റ് ഓഫീസ് എഫ്ഡികള്‍ക്ക് ആദായനികുതി നിയമത്തിലെ സെക്ഷന്‍ 80 സി പ്രകാരം നികുതി ആനുകൂല്യങ്ങള്‍ ലഭിക്കുമെങ്കിലും നിങ്ങള്‍ക്ക് ലഭിക്കുന്ന പലിശയ്ക്ക് നികുതി നല്‍കേണ്ടതാണ്. അതിനാല്‍ തന്നെ നിക്ഷേപം നടത്തുന്നത് ഇത്തരം കാര്യങ്ങള്‍ പരിഗണിച്ച് കൊണ്ട് കൂടിയായിരിക്കണം.

Also Read: PPF: 80,000 അത്ര ചെറിയ സംഖ്യയാണോ അതും നികുതിയില്ലാതെ! സര്‍ക്കാര്‍ തരും വരുമാനം

സാമ്പത്തിക സുരക്ഷയും അപകട സാധ്യത കുറഞ്ഞ നിക്ഷേപവും ആഗ്രഹിക്കുന്നവര്‍ക്ക് തീര്‍ച്ചയായിട്ടും അനുയോജ്യമായ പദ്ധതിയാണ് പോസ്റ്റ് ഓഫീസ് എഫ്ഡികള്‍. കുറഞ്ഞ തുക നിക്ഷേപിച്ചുകൊണ്ട് കൂടുതല്‍ തുക ലാഭിക്കാന്‍ പോസ്റ്റ് ഓഫീസ് എഫ്ഡികള്‍ നിങ്ങളെ അനുവദിക്കുന്നു.

അറിയിപ്പ്: മുകളില്‍ നല്‍കിയിരിക്കുന്നത് പൊതുവിവരത്തെ തുടര്‍ന്നുള്ള റിപ്പോര്‍ട്ടാണ്. അതിനാല്‍ തന്നെ ഓരോ നിക്ഷേപത്തിന്റെയും അപകട സാധ്യത മനസിലാക്കി മാത്രം മുന്നോട്ടുപോവുക. അല്ലാതെയുണ്ടാകുന്ന സാമ്പത്തിക നഷ്ടങ്ങള്‍ക്ക് ടിവി9 മലയാളം ഉത്തരവാദിയായിരിക്കില്ല.

13 മുതൽ 20 വരെ; ഐപിഎലിലെ ഏറ്റവും പ്രായം കുറഞ്ഞ താരങ്ങൾ
ഹൃദയത്തെ കാക്കാൻ കോളിഫ്ലവർ കഴിക്കാം
പിങ്ക് നിറത്തിലുള്ള സാധനങ്ങള്‍ക്ക് വിലകൂടാന്‍ കാരണമെന്ത്?
ചില്ലാവാൻ ഒരു ​ഗ്ലാസ് കരിമ്പിൻ ജ്യൂസ്! ​ഗുണങ്ങൾ ഏറെ