SIP: പണം അതൊരു പ്രശ്‌നമാണോ? 4,500 നിക്ഷേപിച്ചാല്‍ കോടികളല്ലേ കൈയിലേക്ക് എത്തുന്നത്

Accumulate 1.5 Crore Through SIP: നിങ്ങള്‍ നടത്തുന്ന നിക്ഷേപത്തിന് മാത്രമല്ല അതിന് ലഭിക്കുന്ന പലിശയ്ക്കും കോമ്പൗണ്ടിങ് ലഭിക്കുന്നുണ്ട്. സാധാരണ നിക്ഷേപങ്ങള്‍ക്ക് ഇത്തരത്തിലുള്ള കോമ്പൗണ്ടിങ് രീതിയുണ്ടോ എന്നാണോ ആലോചിക്കുന്നത്. എന്നാല്‍ പറഞ്ഞുവരുന്നത് സിസ്റ്റമാറ്റിക് ഇന്‍വെസ്റ്റ്‌മെന്റ് പ്ലാന്‍ അഥവാ എസ്‌ഐപികളെ കുറിച്ചാണ്.

SIP: പണം അതൊരു പ്രശ്‌നമാണോ? 4,500 നിക്ഷേപിച്ചാല്‍ കോടികളല്ലേ കൈയിലേക്ക് എത്തുന്നത്

പ്രതീകാത്മക ചിത്രം

Published: 

13 Mar 2025 15:10 PM

സാമ്പത്തിക പ്രശ്‌നങ്ങള്‍ കാരണം പണം സമ്പാദിക്കാന്‍ സാധിക്കാതെ പോകുന്നവര്‍ നിരവധിയാണ് നമുക്കിടയില്‍. നിങ്ങളുടെ കയ്യില്‍ ബാക്കിയാകുന്നത് 100 രൂപയാണെങ്കില്‍ പോലും നിങ്ങള്‍ക്ക് അതുപയോഗിച്ച് നിക്ഷേപം നടത്താന്‍ സാധിക്കുന്നതാണ്. 100 രൂപയ്ക്ക് നിക്ഷേപമോ എന്ന് അതിശയിക്കേണ്ട മാസം വെറും 100 രൂപ നിക്ഷേപിച്ച് കോമ്പൗണ്ടിങ്ങിന്റെ കരുത്തില്‍ കോടീശ്വരന്മാരാകുന്നവര്‍ ഒട്ടനവധിയാണ് നമുക്കിടയില്‍.

നിങ്ങള്‍ നടത്തുന്ന നിക്ഷേപത്തിന് മാത്രമല്ല അതിന് ലഭിക്കുന്ന പലിശയ്ക്കും കോമ്പൗണ്ടിങ് ലഭിക്കുന്നുണ്ട്. സാധാരണ നിക്ഷേപങ്ങള്‍ക്ക് ഇത്തരത്തിലുള്ള കോമ്പൗണ്ടിങ് രീതിയുണ്ടോ എന്നാണോ ആലോചിക്കുന്നത്. എന്നാല്‍ പറഞ്ഞുവരുന്നത് സിസ്റ്റമാറ്റിക് ഇന്‍വെസ്റ്റ്‌മെന്റ് പ്ലാന്‍ അഥവാ എസ്‌ഐപികളെ കുറിച്ചാണ്.

പ്രതിവര്‍ഷം 12 ശതമാനമാണ് എസ്‌ഐപികളില്‍ നിന്ന് റിട്ടേണ്‍ പ്രതീക്ഷിക്കപ്പെടുന്നത്. അങ്ങനെയാണെങ്കില്‍ 4,500 രൂപ നിങ്ങള്‍ എസ്‌ഐപിയില്‍ നിക്ഷേപിക്കുകയാണെങ്കില്‍ 30 വര്‍ഷത്തിനുള്ളില്‍ 1.5 കോടി രൂപ സമാഹരിക്കാന്‍ സാധിക്കുന്നതാണ്. നിങ്ങള്‍ 30 വര്‍ഷത്തിനുള്ളില്‍ നിക്ഷേപിക്കുന്നത് വെറും 16.2 ലക്ഷം രൂപയാണ്. എന്നാല്‍ കോമ്പൗണ്ടിന്റെ കരുത്തില്‍ സമ്പത്ത് 1.5 കോടിയായി വളരുന്നു.

എന്നാല്‍ തുക ഇനിയും വര്‍ധിപ്പിക്കാന്‍ നിങ്ങള്‍ക്ക് സാധിക്കും. നേരത്തെ നിക്ഷേപം തുടങ്ങുന്നതാണ് അതിന് മികച്ചൊരു മാര്‍ഗം. എത്ര നേരത്തെ നിക്ഷേപം ആരംഭിക്കാന്‍ സാധിക്കുന്നുവോ അത്രയും കൂടുതല്‍ സമ്പാദ്യമുണ്ടാക്കാന്‍ നിങ്ങള്‍ക്ക് കഴിയും. മാത്രമല്ല പ്രതിമാസം നിക്ഷേപിക്കുന്ന സംഖ്യയില്‍ നിങ്ങള്‍ക്ക് മാറ്റം വരുത്താനും സാധിക്കുന്നതാണ്.

4,500 രൂപയാണ് തുടക്കത്തില്‍ നിങ്ങള്‍ നിക്ഷേപിക്കുന്നതെങ്കില്‍ ഒരു വര്‍ഷത്തിന് ശേഷം നിക്ഷേപത്തുകയില്‍ 10 ശതമാനം വര്‍ധനവ് വരുത്താവുന്നതാണ്. അത്തരത്തില്‍ ഓരോ വര്‍ഷവും ഉണ്ടാകുന്ന വര്‍ധനവ് നിങ്ങളുടെ സമ്പാദ്യം ഇരട്ടിയാക്കും.

Also Read: SIP: ദേ വെറും 250 രൂപ മതി 2.5 കോടി നേടാന്‍; പണം പെറ്റുപെരുകും എസ്‌ഐപിയിലൂടെ

ചെറിയ കാലത്തിനുള്ളില്‍ തന്നെ വരുമാനം വളരുന്നത് കണ്ട് പണം ഒരിക്കലും നിക്ഷേപിക്കരുത്. ലാഭം നേരത്തെ പിന്‍വലിക്കുന്നത് കോമ്പൗണ്ടിങ്ങിനെ ബാധിക്കുന്നു. നിക്ഷേപങ്ങള്‍ ദീര്‍ഘകാലത്തേക്ക് വളരാന്‍ അനുവദിക്കുന്നതാണ് നല്ലത്. ഇത്തരത്തില്‍ ലഭിക്കുന്ന ലാഭം നിങ്ങള്‍ക്ക് വിവിധ ആവശ്യങ്ങള്‍ക്ക് പ്രയോജനപ്പെടുത്താവുന്നതാണ്.

അറിയിപ്പ്: മുകളില്‍ നല്‍കിയിരിക്കുന്നത് പൊതുവിവരത്തെ തുടര്‍ന്നുള്ള റിപ്പോര്‍ട്ടാണ്. അതിനാല്‍ തന്നെ ഓരോ നിക്ഷേപത്തിന്റെയും അപകട സാധ്യത മനസിലാക്കി മാത്രം മുന്നോട്ടുപോവുക. അല്ലാതെയുണ്ടാകുന്ന സാമ്പത്തിക നഷ്ടങ്ങള്‍ക്ക് ടിവി9 മലയാളം ഉത്തരവാദിയായിരിക്കില്ല.

മോമോസ് കഴിക്കുമ്പോള്‍ ഇക്കാര്യം ശ്രദ്ധിച്ചോളൂ ഇല്ലെങ്കില്‍
13 മുതൽ 20 വരെ; ഐപിഎലിലെ ഏറ്റവും പ്രായം കുറഞ്ഞ താരങ്ങൾ
ഹൃദയത്തെ കാക്കാൻ കോളിഫ്ലവർ കഴിക്കാം
പിങ്ക് നിറത്തിലുള്ള സാധനങ്ങള്‍ക്ക് വിലകൂടാന്‍ കാരണമെന്ത്?