Investment Strategies: കടം വാങ്ങിക്കാതെ കല്ല്യാണം കഴിക്കാം; അതിനായി നിക്ഷേപം ശരിയായ ദിശയിലാകട്ടെ
Systematic Investment Plan Benefits: വിവാഹം കഴിഞ്ഞാലും ജീവിക്കേണ്ടേ. ഇത്രയേറെ കടബാധ്യതയുമായി എങ്ങനെ മനസമധാനത്തോടെ ജീവിതം മുന്നോട്ട് കൊണ്ടുപോകും. അതിനാല്‍ വിവാഹം നടത്തുന്നതിനായി നിങ്ങള്‍ ഇപ്പോള്‍ തന്നെ സുരക്ഷിതമായ രീതിയില്‍ പണം നിക്ഷേപിച്ച് തുടങ്ങണം.

ഇന്നത്തെ കാലത്ത് ഒരു വിവാഹം നല്ല രീതിയില്‍ നടത്തണമെങ്കില്‍ ലക്ഷങ്ങള്‍ പൊടിക്കേണ്ടി വരും. ആഘോഷപൂര്‍വമല്ലാതെ എങ്ങനെയാണ് വിവാഹം കഴിക്കുന്നതെന്നാണ് എല്ലാവരും ചോദിക്കുന്നത്. എന്നാല്‍ ഇങ്ങനെ ആഘോഷപൂര്‍വം വിവാഹം നടത്താന്‍ കടം വാങ്ങിക്കാനാണ് നിങ്ങളുടെ പ്ലാനെങ്കില്‍ അത് മണ്ടത്തരമാണ്.
വിവാഹം കഴിഞ്ഞാലും ജീവിക്കേണ്ടേ. ഇത്രയേറെ കടബാധ്യതയുമായി എങ്ങനെ മനസമധാനത്തോടെ ജീവിതം മുന്നോട്ട് കൊണ്ടുപോകും. അതിനാല്‍ വിവാഹം നടത്തുന്നതിനായി നിങ്ങള്‍ ഇപ്പോള്‍ തന്നെ സുരക്ഷിതമായ രീതിയില്‍ പണം നിക്ഷേപിച്ച് തുടങ്ങണം.
കട ബാധ്യതയില്ലാതെ മികച്ച രീതിയില്‍ വിവാഹം നടത്താന്‍ നിങ്ങളെ സഹായിക്കുന്ന പദ്ധതിയാണ് സിസ്റ്റമാറ്റിക് ഇന്‍വെസ്റ്റ്‌മെന്റ് പ്ലാന്‍ അഥവ എസ്‌ഐപി. ഓഹരി വിപണിയിലേക്ക് ഒരു നിശ്ചിത തുക പതിവായി നിക്ഷേപിക്കുന്നതാണ് എസ്‌ഐപിയുടെ രീതി. അച്ചടക്കത്തോടെ നിക്ഷേപം നടത്താനും നിങ്ങള്‍ക്ക് ഇതിലൂടെ സാധിക്കുന്നു.




കോമ്പൗണ്ടിങ് അഥവ കൂട്ടുപലിശയുടെ കരുത്താണ് മികച്ച നേട്ടം കൈവരിക്കാന്‍ നിങ്ങളെ സഹായിക്കുന്നത്. അഞ്ച് വര്‍ഷം കൊണ്ട് വിവാഹ ചെലവ് കണ്ടെത്തുന്നതിനായി ഇക്വിറ്റി ഫണ്ടുകളില്‍ നിക്ഷേപിക്കുന്നതിനേക്കാള്‍ നല്ലത് അപകട സാധ്യത കുറഞ്ഞ ഡെറ്റ് ഫണ്ടുകളാണ്.
ബോണ്ടുകള്‍, സര്‍ക്കാര്‍ സെക്യൂരിറ്റികള്‍ പോലുള്ള സ്ഥിര വരുമാന സെക്യൂരിറ്റികളിലാണ് ഡെറ്റ് മ്യൂച്വല്‍ ഫണ്ടുകള്‍ നിക്ഷേപിക്കുന്നത്. 13 ശതമാനം വാര്‍ഷിക റിട്ടേണ്‍സ് ലഭിക്കുന്ന ഡെറ്റ് മ്യൂച്വല്‍ ഫണ്ട് വിവാഹത്തിനായി തിരഞ്ഞെടുക്കുമ്പോള്‍ നിങ്ങള്‍ക്ക് പ്രതിമാസം 10,000 രൂപ നിക്ഷേപിക്കാവുന്നതാണ്.
അഞ്ച് വര്‍ഷത്തിനുള്ളില്‍ 8.3 ലക്ഷം രൂപ നിങ്ങള്‍ക്ക് സമാഹരിക്കാം. പ്രതിമാസം നിക്ഷേപ സംഖ്യയില്‍ വര്‍ധനവ് ഉണ്ടാക്കുന്നതും ഗുണം ചെയ്യും. അടുത്ത മാസം നിക്ഷേപം 15,000 ആയി വര്‍ധിപ്പിച്ചാല്‍ അഞ്ച് വര്‍ഷത്തിനുള്ളില്‍ നിങ്ങള്‍ക്ക് 12.4 ലക്ഷം രൂപ ലഭിക്കും. 20,000 ആണെങ്കില്‍ 16 ലക്ഷം രൂപയും തിരികെ ലഭിക്കുന്നതാണ്.
അറിയിപ്പ്: മുകളില്‍ നല്‍കിയിരിക്കുന്നത് പൊതുവിവരത്തെ തുടര്‍ന്നുള്ള റിപ്പോര്‍ട്ടാണ്. അതിനാല്‍ തന്നെ അപകട സാധ്യത മനസിലാക്കി മാത്രം മുന്നോട്ടുപോവുക. അല്ലാതെയുണ്ടാകുന്ന സാമ്പത്തിക നഷ്ടങ്ങള്‍ക്ക് ടിവി9 മലയാളം ഉത്തരവാദിയായിരിക്കില്ല.