Savings Tips: ജോലി കിട്ടിയില്ലേ? എന്നാലിനി സമ്പാദിക്കാന്‍ പഠിക്കാം; ഈ അറിവും ഗുണം ചെയ്യും

How To Save Money: ബജറ്റ് എന്ന് കേള്‍ക്കുമ്പോള്‍ അതെന്ത് എന്ന് ചിന്തിക്കേണ്ട. പല സാമ്പത്തിക കാര്യങ്ങളും കൃത്യമായി നിറവേറ്റുന്നതിന് ബജറ്റ് ആവശ്യമാണ്. അതില്ലാതെ കാര്യങ്ങള്‍ മുന്നോട്ട് നീക്കുന്നത് അല്‍പം റിസ്‌ക്കാണ്. നിങ്ങള്‍ക്ക് ലഭിക്കുന്ന ശമ്പളം, അത് ഉപയോഗിച്ചുള്ള ചെലവുകള്‍ എന്നിവ ഈ ബജറ്റില്‍ കൃത്യമായി രേഖപ്പെടുത്തണം.

Savings Tips: ജോലി കിട്ടിയില്ലേ? എന്നാലിനി സമ്പാദിക്കാന്‍ പഠിക്കാം; ഈ അറിവും ഗുണം ചെയ്യും

പ്രതീകാത്മക ചിത്രം

Published: 

01 Apr 2025 12:27 PM

പഠിച്ച് നല്ലൊരു ജോലി വാങ്ങിക്കണം എന്നത് എല്ലാവരുടെയും സ്വപ്‌നമാണ്. ഇനി ജോലി കിട്ടി കഴിഞ്ഞാലോ ആ പണം എന്ത് ചെയ്യും എന്നാകും പലര്‍ക്കും അറിയാത്തത്. കിട്ടുന്ന ശമ്പളമെല്ലാം ഏത് വഴിയിലൂടെ ചിലവായി പോകുന്നു എന്നറിയാതെ അന്തംവിട്ട് പോകാറില്ലേ നിങ്ങള്‍? എന്നും ഇങ്ങനെ അന്തംവിട്ട് നിന്നാല്‍ കാര്യങ്ങള്‍ കൈവിട്ട് പോകും. പണം സമ്പാദിച്ച് തുടങ്ങിയില്ലെങ്കില്‍ ഭാവി ജീവിതം ഗോവിന്ദാ.

സാമ്പത്തിക ഭാവി സുരക്ഷിതമാക്കുന്നതിനായി നിങ്ങള്‍ ഓരോരുത്തരും ജീവിതത്തില്‍ ഒരുപാട് കാര്യങ്ങള്‍ ശ്രദ്ധിക്കേണ്ടതായിട്ടുണ്ട്. അവ എന്തെല്ലാമാണെന്ന് അറിയാമോ? പരിശോധിക്കാം.

ചെലവാക്കും മുമ്പ് ആലോചിക്കാം ബജറ്റുണ്ടാക്കാം

ബജറ്റ് എന്ന് കേള്‍ക്കുമ്പോള്‍ അതെന്ത് എന്ന് ചിന്തിക്കേണ്ട. പല സാമ്പത്തിക കാര്യങ്ങളും കൃത്യമായി നിറവേറ്റുന്നതിന് ബജറ്റ് ആവശ്യമാണ്. അതില്ലാതെ കാര്യങ്ങള്‍ മുന്നോട്ട് നീക്കുന്നത് അല്‍പം റിസ്‌ക്കാണ്. നിങ്ങള്‍ക്ക് ലഭിക്കുന്ന ശമ്പളം, അത് ഉപയോഗിച്ചുള്ള ചെലവുകള്‍ എന്നിവ ഈ ബജറ്റില്‍ കൃത്യമായി രേഖപ്പെടുത്തണം.

50-30-20 എന്ന അനുപാതത്തിലായിരിക്കണം നിങ്ങള്‍ പണം ചെലവഴിക്കേണ്ടത്. വരുമാനത്തിന്റെ 50 ശതമാനം അവശ്യ ചെലവുകള്‍ക്കായും 30 ശതമാനം വിനോദം പോലുള്ളവയ്ക്കും ശേഷിക്കുന്ന 20 ശതമാനം നിക്ഷേപത്തിനും സമ്പാദ്യത്തിനും മാറ്റിവെക്കണം.

എമര്‍ജന്‍സി ഫണ്ട്

ഈ ജോലി എപ്പോള്‍ വേണമെങ്കിലും നഷ്ടപ്പെടാന്‍ സാധ്യതയുള്ളതാണെങ്കിലും അല്ലെങ്കിലും അത്യാവശ്യ ഘട്ടങ്ങളില്‍ ഉപയോഗിക്കുന്നതിനായി എമര്‍ജന്‍സി ഫണ്ട് ഉണ്ടായിരിക്കണം. അപ്രതീക്ഷിതമായുണ്ടാകുന്ന ചെലവുകള്‍ ഉദാഹരണമായി ആശുപത്രി ആവശ്യങ്ങള്‍ എപ്പോള്‍ വേണമെങ്കിലും വന്നെത്താം. അവയെല്ലാം കട ബാധ്യതയില്ലാതെ തന്നെ നിറവേറ്റുന്നതിനായി എമര്‍ജന്‍സി ഫണ്ട് നിങ്ങളെ സഹായിക്കും.

Also Read: PPF: ദാസാ എന്തുകൊണ്ട് ഈ ബുദ്ധി നേരത്തെ തോന്നിയില്ല; 137 രൂപയ്ക്ക് 34 ലക്ഷം ഉണ്ടാക്കാമെന്ന് ഇപ്പോഴല്ലേ അറിഞ്ഞേ!

കട ബാധ്യത

ശമ്പളം ലഭിച്ച് തുടങ്ങിയാല്‍ ഉടന്‍ തന്നെ നിങ്ങളുടെ സാമ്പത്തിക ബാധ്യതകള്‍ അടച്ചുതീര്‍ക്കാന്‍ ശ്രദ്ധിക്കുക. പണം ശ്രദ്ധാപൂര്‍വം കൈകാര്യം ചെയ്യാന്‍ സാധിച്ചില്ലെങ്കില്‍ തിരിച്ചടവുകള്‍ മുടങ്ങും. മാത്രമല്ല ഉയരുന്ന പലിശ നിരക്ക് നിങ്ങളെ ബുദ്ധിമുട്ടിലാക്കും. ബാങ്ക് വായ്പകള്‍ മാത്രമല്ല ഇത്തരത്തില്‍ അടച്ച് തീര്‍ക്കേണ്ടത് ആരുടെയെങ്കിലും കയ്യില്‍ നിന്ന് വാങ്ങിയ പണം പെട്ടെന്ന് തന്നെ കൊടുത്ത് തീര്‍ക്കുക.

Related Stories
Patanjali Products: പതഞ്ജലി ആഗോള തലത്തിലേക്കും; ആയുർവേദ ഉൽപ്പന്നങ്ങൾ ലോകത്തിലെ വിവിധ രാജ്യങ്ങളിലേക്ക് എങ്ങനെ എത്തുന്നു?
Mutual Funds: അന്ന് 10,000 നിക്ഷേപിച്ചിരുന്നുവെങ്കില്‍ ഇന്ന് 14 കോടി സമ്പാദ്യം; വൈകിയിട്ടില്ല ഇനിയും സമയമുണ്ട്‌
Investment Tips: 10 ലക്ഷം കയ്യിലുണ്ടെങ്കില്‍ ഇവയില്‍ നിക്ഷേപിക്കാവുന്നതാണ്; മികച്ച റിട്ടേണ്‍സ് ഉറപ്പ്‌
Kerala Gold Rate: പൊന്നേ മടങ്ങി വരൂ! പൊന്നിന്‍ ചന്തം മങ്ങും; പറപറന്ന് സ്വര്‍ണം, ഇന്നത്തെ വില കേട്ടാല്‍ ഞെട്ടും
EPF Balance: ഇപിഎഫ് ബാലൻസ് പരിശോധിക്കാൻ വെറും മിനിറ്റുകൾ മാത്രം; ഈ വഴികൾ അറിയാമോ?
Gold Loan Default: ​ഗോൾഡ് ലോൺ തിരിച്ചടവ് മുടങ്ങുമോ എന്ന ടെൻഷനുണ്ടോ? ഇത്രയും ചെയ്താൽ മതി, നിങ്ങളുടെ ആഭരണങ്ങളും ക്രെഡിറ്റ് സ്കോറും സംരക്ഷിക്കാം
ചർമ്മം തിളങ്ങും കുങ്കുമപ്പൂവ് മാസ്ക്ക് ഉപയോ​ഗിക്കൂ
ദിവസേന രാവിലെ തുളസിയില കഴിച്ചാലുള്ള ചില ഗുണങ്ങൾ
നെഗറ്റീവ് എനർജി വീട്ടിൽ കയറില്ല, ഒരു നുള്ള് ഉപ്പ് മതി
മധുരക്കിഴങ്ങ് ഉപയോഗിച്ചാൽ ഗുണങ്ങൾ പലത്