Retirement Financial Planning: വാര്‍ധക്യം ആഘോഷമാക്കേണ്ടേ? റിട്ടയര്‍മെന്റിന് ശേഷം ജീവിതം ആസ്വദിക്കാന്‍ ഇപ്പോഴേ സാമ്പത്തികത്തില്‍ കരുതല്‍ വേണം
Retirement Financial Travel Planning Tips: എല്ലാവരുടെയും എപ്പോഴത്തെയും സ്വപ്‌നമാണ് ഒരുപാട് യാത്രകള്‍ നടത്തണമെന്നത്. എന്നാല്‍ പല കാരണങ്ങള്‍ കൊണ്ട് അതിന് സാധിച്ചെന്ന് വരില്ല. റിട്ടയര്‍മെന്റിന് ശേഷമെങ്കിലും യാത്രകള്‍ പോകാതിരിക്കുന്നത് എങ്ങനെയാണ്. അതിനായി ഇപ്പോഴേ പ്ലാന്‍ ചെയ്ത് തുടങ്ങാം.

വാര്‍ധക്യം എന്നാലോചിക്കുമ്പോള്‍ തന്നെ എല്ലാവര്‍ക്കും ഭയമാണ്. ജീവിതത്തിന്റെ ഏറ്റവും സുന്ദരമായ കാലഘട്ടം എന്ന് പറയുന്നുണ്ടെങ്കിലും വാര്‍ധക്യം പലര്‍ക്കും വേദനയുടേതാകും. സാമ്പത്തിക കാര്യത്തിലാണ് പലരും വാര്‍ധക്യ കാലത്ത് ബുദ്ധിമുട്ടാറുള്ളത്. എന്നാല്‍ ആരോഗ്യവും ജോലിയും ഉള്ളപ്പോള്‍ കൃത്യമായി സാമ്പത്തികാസൂത്രണം നടത്തി മുന്നോട്ട് പോകുന്നത് നിങ്ങള്‍ക്ക് കരുത്തേകും.
എല്ലാവരുടെയും എപ്പോഴത്തെയും സ്വപ്‌നമാണ് ഒരുപാട് യാത്രകള്‍ നടത്തണമെന്നത്. എന്നാല്‍ പല കാരണങ്ങള്‍ കൊണ്ട് അതിന് സാധിച്ചെന്ന് വരില്ല. റിട്ടയര്‍മെന്റിന് ശേഷമെങ്കിലും യാത്രകള്‍ പോകാതിരിക്കുന്നത് എങ്ങനെയാണ്. അതിനായി ഇപ്പോഴേ പ്ലാന്‍ ചെയ്ത് തുടങ്ങാം.
പ്ലാനിങ്ങ് മസ്റ്റാണ്
നിങ്ങളുടെ യാത്ര എപ്രകാരമുള്ളതായിരിക്കും എന്ന് പ്ലാന്‍ ചെയ്യുന്നതാണ് ആദ്യ ഘട്ടം. തനിച്ചോ അല്ലെങ്കില്‍ കുടുംബത്തോടൊപ്പമോ യാത്ര ചെയ്യാനാണ് നിങ്ങള്‍ ആഗ്രഹിക്കുന്നതെങ്കില്‍ അക്കാര്യത്തില്‍ വ്യക്തത വരുത്തുക.




മാത്രമല്ല, ആരാധനാലയങ്ങള്‍, ടൂറിസ്റ്റ് സ്‌പോട്ടുകള്‍ തുടങ്ങി നിങ്ങള്‍ പോകാന്‍ ആഗ്രഹിക്കുന്ന അല്ലെങ്കില്‍ നിങ്ങള്‍ക്കിഷ്ടപ്പെട്ട വിനോദ മേഖലയും കണ്ടത്തേണ്ടത് അനിവാര്യം തന്നെ. ഇടയ്ക്കിടെ യാത്ര ചെയ്യുന്നതാണോ അല്ലെങ്കില്‍ ദീര്‍ഘകാലത്തേക്ക് യാത്ര ചെയ്യുന്നതാണോ നല്ലതെന്നും കണ്ടെത്തുന്നതും ഗുണം ചെയ്യും.
അടുത്തത് ചെലവ്
പണം എല്ലാത്തിനും ഒരു വിഷയമാണല്ലോ, അതിനാല്‍ തന്നെ നിങ്ങള്‍ ലക്ഷ്യമിടുന്ന യാത്രയുടെ ആകെ ചെലവ് കണ്ടെത്തണം. യാത്രയുടെ ദൈര്‍ഘ്യം, താമസം, ഭക്ഷണം, ടിക്കറ്റ് തുടങ്ങി വിവിധ ഘടകങ്ങളെ ഉള്‍ക്കൊള്ളിച്ചുകൊണ്ടായിരിക്കണം ഇത് നിശ്ചയിക്കേണ്ടത്.
ഉത്തരവാദിത്തങ്ങള്‍
വീട്ടില്‍ നിങ്ങള്‍ നിറവേറ്റി കൊണ്ടിരിക്കുന്ന കാര്യങ്ങള്‍ ഉദാഹരണത്തിന് വളര്‍ത്തുമൃഗങ്ങള്‍, പ്രായമായ മാതാപിതാക്കള്‍ തുടങ്ങിയവരുടെ കാര്യങ്ങള്‍ നോക്കുന്നതിനായി ക്രമീകരണം ഏര്‍പ്പെടുത്തുക.
Also Read: SIP: എന്റെ പൊന്ന് ശമ്പളക്കാരി വെറും 3,000 മതി; കോടീശ്വരിയാകണ്ടേ നമുക്ക്
എമര്‍ജന്‍സി ഫണ്ട്
യാത്ര ചെയ്യുമ്പോള്‍ ഉണ്ടാകുന്ന അപ്രതീക്ഷിതമായ ചെലുകള്‍ക്ക് എമര്‍ജന്‍സി ഫണ്ട് ഉണ്ടാകുന്നത് നല്ലതാണ്.
നിക്ഷേപം
വിരമിക്കുന്ന സമയത്ത് യാത്രകള്‍ ചെയ്യുന്നത് ഉള്‍പ്പെടെയുള്ള സാമ്പത്തിക ആവശ്യങ്ങള്‍ക്കായി ഇപ്പോള്‍ തന്നെ പണം എവിടെയെങ്കിലും നിക്ഷേപിച്ച് തുടങ്ങണം. ഇത് നിങ്ങളുടെ ഭാവി ജീവിതം ഭദ്രമാക്കുന്നു. നിങ്ങള്‍ക്ക് അനുയോജ്യമായ നിക്ഷേപ മാര്‍ഗം ഏതാണെന്ന് തിരിച്ചറിഞ്ഞ് ഉടന്‍ തന്നെ നിക്ഷേപിച്ച് തുടങ്ങൂ.