5
Latest newsKeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

Retirement Planning: വയസായാല്‍ എന്താ അടിച്ചുപൊളിക്കാലോ! 8 കോടി സമ്പാദ്യം ഉണ്ടെങ്കില്‍ പിന്നെന്ത് വേണം?

How To Save Money For Retirement: നേരത്തെ റിട്ടയര്‍മെന്റ് നിക്ഷേപങ്ങള്‍ നടത്തുന്നത് വഴി ഉയര്‍ന്ന പലിശ നിരക്ക് നിങ്ങള്‍ക്ക് ലഭിക്കുന്നു. ദീര്‍ഘകാല പദ്ധതികള്‍ ഇതിനായി നിങ്ങള്‍ക്ക് തിരഞ്ഞെടുക്കാവുന്നതാണ്. പണം സമ്പാദിക്കാതെ ആകുമ്പോള്‍ തീര്‍ച്ചയായും ആവശ്യങ്ങള്‍ നിറവേറ്റുന്നതിനായി പാടുപെടും. അതിനാല്‍ മികച്ച പദ്ധതിയില്‍ തന്നെ വേണം നിങ്ങള്‍ പണം നിക്ഷേപിക്കാന്‍.

Retirement Planning: വയസായാല്‍ എന്താ അടിച്ചുപൊളിക്കാലോ! 8 കോടി സമ്പാദ്യം ഉണ്ടെങ്കില്‍ പിന്നെന്ത് വേണം?
പ്രതീകാത്മക ചിത്രം Image Credit source: Freepik
shiji-mk
Shiji M K | Published: 07 Apr 2025 10:52 AM

വിരമിക്കല്‍ പ്ലാനിങ്ങ് എന്ന് പറയുന്നത് അത്ര നിസാരമല്ല. നിങ്ങള്‍ എത്ര നേരത്തെ മുതല്‍ പ്ലാനിങ്ങ് ആരംഭിക്കുന്നുവോ അത്രയും നല്ലത്. വാര്‍ധക്യ കാലത്ത് മറ്റാരുടെയും സഹായമില്ലാതെ ജീവിക്കണമെങ്കില്‍ പണം അനിവാര്യമാണ്. അതിനാല്‍ തന്നെ ആരോഗ്യത്തോടെ ഇരിക്കുന്ന സമയത്ത് തന്നെ റിട്ടയര്‍മെന്റിനായി പണം മാറ്റിവെക്കാം.

നേരത്തെ റിട്ടയര്‍മെന്റ് നിക്ഷേപങ്ങള്‍ നടത്തുന്നത് വഴി ഉയര്‍ന്ന പലിശ നിരക്ക് നിങ്ങള്‍ക്ക് ലഭിക്കുന്നു. ദീര്‍ഘകാല പദ്ധതികള്‍ ഇതിനായി നിങ്ങള്‍ക്ക് തിരഞ്ഞെടുക്കാവുന്നതാണ്. പണം സമ്പാദിക്കാതെ ആകുമ്പോള്‍ തീര്‍ച്ചയായും ആവശ്യങ്ങള്‍ നിറവേറ്റുന്നതിനായി പാടുപെടും. അതിനാല്‍ മികച്ച പദ്ധതിയില്‍ തന്നെ വേണം നിങ്ങള്‍ പണം നിക്ഷേപിക്കാന്‍.

8 കോടി രൂപ വിരമിക്കല്‍ സമ്പാദ്യം ഉണ്ടാക്കിയെടുക്കാനാണ് നിങ്ങള്‍ പദ്ധതിയിടുന്നത് എങ്കില്‍ എത്ര രൂപ നിക്ഷേപിക്കണമെന്ന് നോക്കാം. സിസ്റ്റമാറ്റിക് ഇന്‍വെസ്റ്റ്‌മെന്റ് പ്ലാന്‍ അഥവ എസ്‌ഐപികളിലാണ് നിങ്ങള്‍ നിക്ഷേപം നടത്തേണ്ടത്. പ്രതിമാസം 20,000 രൂപ നിക്ഷേപിക്കുന്നത് നിങ്ങളുടെ സമ്പാദ്യം ഗണ്യമായി വര്‍ധിപ്പിക്കും.

20,000 രൂപ മാസം 33 വര്‍ഷത്തേക്ക് നിക്ഷേപിക്കുകയാണെങ്കില്‍ നിങ്ങള്‍ക്ക് ലഭിക്കുന്ന തുക 8.74 കോടിയായിരിക്കും. നിങ്ങള്‍ ഇക്കാലയളവില്‍ ആകെ നിക്ഷേപിക്കുന്നത് 79,20,000 രൂപ. എന്നാല്‍ കോമ്പൗണ്ടിങ്ങിന്റെ കരുത്തില്‍ നിങ്ങള്‍ക്ക് ലഭിക്കുന്നത് 8,74,32,496 രൂപ.

Also Read: Financial Planning Tips: ശമ്പളം കുറവാണെങ്കിലും സാമ്പത്തിക ലക്ഷ്യത്തിലെത്താന്‍ ഈ 5 കാര്യങ്ങള്‍ മതി

25 വയസിനുള്ളില്‍ എസ്‌ഐപി നിക്ഷേപം ആരംഭിച്ചാല്‍ നിങ്ങള്‍ക്ക് വലിയ തുക സമ്പാദിക്കാന്‍ സാധിക്കും. മികച്ച ഫണ്ടുകള്‍ തിരഞ്ഞെടുക്കുകയും വിപണിയിലെ മാറ്റങ്ങള്‍ മനസിലാക്കുകയും ചെയ്യുന്നത് ഗുണം ചെയ്യും. ഇക്വിറ്റി, ഡെബ്റ്റ്, ഹൈബ്രിഡ് പോലുള്ള ഫണ്ടുകളില്‍ നിക്ഷേപം നടത്താവുന്നതാണ്.

അറിയിപ്പ്: മുകളില്‍ നല്‍കിയിരിക്കുന്നത് പൊതുവിവരത്തെ തുടര്‍ന്നുള്ള റിപ്പോര്‍ട്ടാണ്. അതിനാല്‍ തന്നെ അപകട സാധ്യത മനസിലാക്കി മാത്രം മുന്നോട്ടുപോവുക. അല്ലാതെയുണ്ടാകുന്ന സാമ്പത്തിക നഷ്ടങ്ങള്‍ക്ക് ടിവി9 മലയാളം ഉത്തരവാദിയായിരിക്കില്ല.