5
Latest newsKeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

Fixed Deposit: മാസം 20,000 രൂപ കയ്യിലേക്ക് വന്നാല്‍ എങ്ങനെ ഉണ്ടാകും? പണിയൊന്നും എടുക്കേണ്ടാ, പണം ഉറപ്പാണ്‌

SBI Monthly Income FD: ഈ പദ്ധതിയില്‍ നിക്ഷേപിക്കുന്നത് വഴി നിങ്ങള്‍ക്ക് മാസവരുമാനം ഉറപ്പാക്കാനാകും. നിങ്ങള്‍ നിക്ഷേപിച്ച തുകയെ അടിസ്ഥമാനമാക്കിയാണ് എല്ലാ മാസവും പലിശ ലഭിക്കുന്നത്. കൂടാതെ എസ്ബിഐ പോലുള്ള സര്‍ക്കാര്‍ നിയന്ത്രിത ബാങ്കുകളില്‍ നടത്തുന്ന നിക്ഷേപം സുരക്ഷിതവുമാണ്.

Fixed Deposit: മാസം 20,000 രൂപ കയ്യിലേക്ക് വന്നാല്‍ എങ്ങനെ ഉണ്ടാകും? പണിയൊന്നും എടുക്കേണ്ടാ, പണം ഉറപ്പാണ്‌
പ്രതീകാത്മക ചിത്രം Image Credit source: TV9 Telugu
shiji-mk
Shiji M K | Published: 06 Apr 2025 15:48 PM

ഫിക്‌സഡ് ഡെപ്പോസിറ്റുകളെ വളരെ സുരക്ഷിതമായ നിക്ഷേപമായാണ് എല്ലാവരും പരിഗണിക്കുന്നത്. സ്ഥിര നിക്ഷേപം എന്നതിനേക്കാള്‍ ഉപരി പ്രതിമാസം വരുമാനം തരുന്ന നിക്ഷേപങ്ങളോടാണ് എല്ലാവര്‍ക്കും താത്പര്യം. ഇങ്ങനെ വരുമാനം നേടാന്‍ നിങ്ങളെ സഹായിക്കുന്ന നിരവധി ഫിക്‌സഡ് ഡെപ്പോസിറ്റ് സ്‌കീമുകളുണ്ട്. അതില്‍ ഒന്നാണ് എസ്ബിഐയുടെ മന്ത്‌ലിം ഇന്‍കം സ്‌കീം.

ഈ പദ്ധതി വഴി എസ്ബിഐ പ്രതിമാസം 20,000 രൂപയാണ് നിങ്ങള്‍ക്ക് വരുമാനം നല്‍കുന്നത് എങ്കില്‍ നിങ്ങള്‍ എത്ര രൂപ നിക്ഷേപിക്കേണ്ടി വരുമെന്ന് അറിയാമോ?

സാധാരണ നിക്ഷേപകര്‍ക്ക് 7 ശതമാനവും മുതിര്‍ന്ന പൗരന്മാര്‍ക്ക് 7.50 ശതമാനവുമാണ് എസ്ബിഐ പലിശ നല്‍കുന്നത്. മാസത്തില്‍ 20,000 രൂപ വരുമാനം ലഭിക്കാനായി സാധാരണ നിക്ഷേപകര്‍ നിക്ഷേപിക്കേണ്ടത് 34.3 ലക്ഷം രൂപയും മുതിര്‍ന്ന പൗരന്മാര്‍ 32 ലക്ഷം രൂപയുമാണ്.

ഈ പദ്ധതിയില്‍ നിക്ഷേപിക്കുന്നത് വഴി നിങ്ങള്‍ക്ക് മാസവരുമാനം ഉറപ്പാക്കാനാകും. നിങ്ങള്‍ നിക്ഷേപിച്ച തുകയെ അടിസ്ഥമാനമാക്കിയാണ് എല്ലാ മാസവും പലിശ ലഭിക്കുന്നത്. കൂടാതെ എസ്ബിഐ പോലുള്ള സര്‍ക്കാര്‍ നിയന്ത്രിത ബാങ്കുകളില്‍ നടത്തുന്ന നിക്ഷേപം സുരക്ഷിതവുമാണ്.

നിങ്ങളുടെ ഫിക്‌സഡ് ഡെപ്പോസിറ്റിനെ ബാധകമാക്കി ലോണ്‍ എടുക്കാനും സാധിക്കും. റിട്ടയര്‍ ചെയ്തവര്‍, സ്വയം തൊഴില്‍ ചെയ്യുന്നവര്‍, റിസ്‌ക് എടുക്കാന്‍ താത്പര്യമില്ലാത്തവര്‍ എന്നിവര്‍ക്ക് ഈ നിക്ഷേപ മാര്‍ഗം തിരഞ്ഞെടുക്കാവുന്നതാണ്.

Also Read: Investment Strategies: കടം വാങ്ങിക്കാതെ കല്ല്യാണം കഴിക്കാം; അതിനായി നിക്ഷേപം ശരിയായ ദിശയിലാകട്ടെ

അതേസമയം, പണപ്പെരുപ്പം നിങ്ങളുടെ നിക്ഷേപത്തെ ബാധിക്കാന്‍ സാധ്യതയുണ്ട്. നികുതിയും നിക്ഷേപത്തിന് ബാധകമാണ്. കൂടാതെ കാലാവധിക്ക് മുമ്പ് പണം പിന്‍വലിക്കുകയാണെങ്കില്‍ സാമ്പത്തിക നഷ്ടത്തിനും സാധ്യതയുണ്ട്.

അറിയിപ്പ്: മുകളില്‍ നല്‍കിയിരിക്കുന്നത് പൊതുവിവരത്തെ തുടര്‍ന്നുള്ള റിപ്പോര്‍ട്ടാണ്. അതിനാല്‍ തന്നെ അപകട സാധ്യത മനസിലാക്കി മാത്രം മുന്നോട്ടുപോവുക. അല്ലാതെയുണ്ടാകുന്ന സാമ്പത്തിക നഷ്ടങ്ങള്‍ക്ക് ടിവി9 മലയാളം ഉത്തരവാദിയായിരിക്കില്ല.