SIP: 60 വയസില്‍ 1 കോടി നേടാന്‍ മുപ്പതില്‍ നിക്ഷേപിച്ച് തുടങ്ങാം; ദാ മാസം ഇത്ര വേണം

SIP Investment: ഏറ്റവും ചെറിയ സംഖ്യയില്‍ എസ്‌ഐപികളില്‍ നിക്ഷേപം ആരംഭിക്കാന്‍ സാധിക്കുന്നതാണ്. 100 രൂപയിലാണ് ഓരോ പദ്ധതികളും തുടങ്ങുന്നത്. പ്രതിദിനം, ആഴ്ചയില്‍, പ്രതിമാസം, ത്രൈമാസം, വാര്‍ഷികം എന്നിങ്ങനെ ഏത് കാലയളവില്‍ വേണമെങ്കിലും നിങ്ങള്‍ക്ക് പണം നിക്ഷേപിക്കാവുന്നതാണ്.

SIP: 60 വയസില്‍ 1 കോടി നേടാന്‍ മുപ്പതില്‍ നിക്ഷേപിച്ച് തുടങ്ങാം; ദാ മാസം ഇത്ര വേണം

മ്യൂച്വല്‍ ഫണ്ട്

shiji-mk
Updated On: 

26 Feb 2025 15:49 PM

മ്യൂച്വല്‍ ഫണ്ടുകള്‍ക്ക് ഇന്നത്തെ കാലത്ത് വലിയ സ്വീകാര്യതയാണ് ലഭിക്കുന്നത്. റിസ്‌ക്കെടുക്കാന്‍ തയാറാകുന്നുണ്ട് ആളുകള്‍ എന്നത് തന്നെയാണ് അതിന് പ്രധാന കാരണം. മാത്രമല്ല, എവിടെ നിക്ഷേപിക്കണം, ഏത് പദ്ധതി തിരഞ്ഞെടുക്കണം തുടങ്ങിയ കാര്യങ്ങളെ കുറിച്ചെല്ലാം കൃത്യമായ ധാരണയും ആളുകള്‍ക്കുണ്ട്. മ്യൂച്വല്‍ ഫണ്ടുകളുടെ ഭാഗമായ എസ്‌ഐപികളോടാണ് ആളുകള്‍ക്ക് പ്രിയം.

ഏറ്റവും ചെറിയ സംഖ്യയില്‍ എസ്‌ഐപികളില്‍ നിക്ഷേപം ആരംഭിക്കാന്‍ സാധിക്കുന്നതാണ്. 100 രൂപയിലാണ് ഓരോ പദ്ധതികളും തുടങ്ങുന്നത്. പ്രതിദിനം, ആഴ്ചയില്‍, പ്രതിമാസം, ത്രൈമാസം, വാര്‍ഷികം എന്നിങ്ങനെ ഏത് കാലയളവില്‍ വേണമെങ്കിലും നിങ്ങള്‍ക്ക് പണം നിക്ഷേപിക്കാവുന്നതാണ്.

കോമ്പൗണ്ടിങ് ശക്തിയിലാണ് എസ്‌ഐപികള്‍ പ്രവര്‍ത്തിക്കുന്നത്. നിക്ഷേപിക്കുന്ന തുകയ്ക്ക് പുറമെ നിങ്ങള്‍ക്ക് ലഭിക്കുന്ന വരുമാനത്തിലും വളര്‍ച്ചയുണ്ടാകുന്നു എന്നതാണ് എസ്‌ഐപിയുടെ പ്രത്യേകത. വിരമിക്കല്‍ കാലയളവിലേക്ക് ഒരു കോടി രൂപ സമ്പാദ്യമുണ്ടാക്കാന്‍ ആഗ്രഹിക്കുന്നവരാണ് നിങ്ങളെങ്കില്‍ തീര്‍ച്ചയായും എസ്‌ഐപി തിരഞ്ഞെടുക്കാവുന്നതാണ്. അതിനായി 30 വയസ് മുതല്‍ എത്ര രൂപ നിക്ഷേപിക്കണമെന്ന് പരിശോധിക്കാം.

ഒരു കോടി രൂപ വിരമിക്കല്‍ കോര്‍പ്പസ് സമാഹരിക്കുന്നതിനായി ഏകദേശം 25 വര്‍ഷമാണെടുക്കുന്നത്. അതിനായി നിങ്ങള്‍ 30 വയസ് മുതല്‍ പ്രതിമാസം 6,000 രൂപ എസ്‌ഐപിയില്‍ നിക്ഷേപിക്കേണ്ടതുണ്ട്. ഇനി നിങ്ങള്‍ക്ക് 60 വയസാകുമ്പോള്‍ മതി ഒരു കോടി രൂപ എങ്കില്‍ നിക്ഷേപിക്കേണ്ടത് 3,300 രൂപയാണ്.

6,000 രൂപ വീതം എസ്‌ഐപിയില്‍ നിക്ഷേപിച്ചാല്‍ 10 വര്‍ഷം കൊണ്ട് നിങ്ങള്‍ നിക്ഷേപിക്കുന്ന ആകെ തുക 7,20,000. 12 ശതമാനം വാര്‍ഷിക റിട്ടേണ്‍ 6,24,215. വിരമിക്കല്‍ കോര്‍പ്പസ് 13,44,215 രൂപയായിരിക്കും.+

Also Read: SIP: മാസം 7,000 രൂപ എടുക്കാനുണ്ടാകില്ലേ? എങ്കില്‍ 5 കോടി നേടാം

എന്നാല്‍ 20 വര്‍ഷം നിക്ഷേപിച്ചാല്‍, നിക്ഷേപിച്ച തുക 14,40,000 രൂപ. മൂലധന നേട്ടം 40,79,144. റിട്ടയര്‍മെന്റ് കോര്‍പ്പസ് 55,19,144 രൂപ. 25 വര്‍ഷത്തേക്ക് നിക്ഷേപിച്ചാല്‍ ആകെ അടയ്ക്കുന്ന തുക 18,00,000. മൂലധന നേട്ടം 84,13,239. വിരമിക്കല്‍ കോര്‍പ്പസ് 1,02,13,239 രൂപയായിരിക്കും.

അറിയിപ്പ്: മുകളില്‍ നല്‍കിയിരിക്കുന്നത് പൊതുവിവരത്തെ തുടര്‍ന്നുള്ള റിപ്പോര്‍ട്ടാണ്. അതിനാല്‍ തന്നെ ഓരോ നിക്ഷേപത്തിന്റെയും അപകട സാധ്യത മനസിലാക്കി മാത്രം മുന്നോട്ടുപോവുക. അല്ലാതെയുണ്ടാകുന്ന സാമ്പത്തിക നഷ്ടങ്ങള്‍ക്ക് ടിവി9 മലയാളം ഉത്തരവാദിയായിരിക്കില്ല.

ട്രെയിൻ ടിക്കറ്റിനൊപ്പം ഈ സേവനങ്ങൾ ഫ്രീയാണ്, അറിയുമോ?
എരിവുള്ള ഭക്ഷണങ്ങൾ അധികം വേണ്ട
കരളിനെ കാക്കാൻ പാവയ്ക്ക ജ്യൂസ്
ഈ ശീലങ്ങള്‍ കിഡ്‌നിയെ അപകടത്തിലാക്കും