SIP: 10,000 രൂപ എസ്‌ഐപിയില്‍ നിക്ഷേപിച്ചാല്‍ പത്ത് വര്‍ഷത്തിനുള്ളില്‍ എത്ര റിട്ടേണ്‍സ് ലഭിക്കും?

Systematic Investment Plan Savings Benefits: മ്യൂച്വല്‍ ഫണ്ട് എസ്‌ഐപിയില്‍ എല്ലാ മാസവും ഒരു നിശ്ചിത സംഖ്യ നിക്ഷേപിക്കാന്‍ നിങ്ങള്‍ക്ക് സാധിക്കുകയാണെങ്കില്‍ തീര്‍ച്ചയായും ഇനി പറയാന്‍ പോകുന്ന കാര്യങ്ങള്‍ അറിഞ്ഞിരിക്കണം. 5,000, 10,000 അല്ലെങ്കില്‍ 15,000 എന്നീ തുകകളിലാണ് നിങ്ങള്‍ നിക്ഷേപിക്കുന്നതെങ്കില്‍ പത്ത് വര്‍ഷത്തിനുള്ളില്‍ എത്ര രൂപ സമാഹരിക്കാന്‍ സാധിക്കുമെന്ന് അറിയാമോ?

SIP: 10,000 രൂപ എസ്‌ഐപിയില്‍ നിക്ഷേപിച്ചാല്‍ പത്ത് വര്‍ഷത്തിനുള്ളില്‍ എത്ര റിട്ടേണ്‍സ് ലഭിക്കും?

പ്രതീകാത്മക ചിത്രം

shiji-mk
Published: 

25 Mar 2025 16:30 PM

സമയമെടുത്ത് പണം വളരുന്നു എന്ന് കേട്ടിട്ടില്ലേ? അക്ഷരാര്‍ത്ഥത്തില്‍ സിസ്റ്റമാറ്റിക് ഇന്‍വെസ്റ്റ്‌മെന്റ് പ്ലാനുകളില്‍ (എസ്‌ഐപി) അതാണ് സംഭവിക്കുന്നത്. എല്ലാ മാസവും നിശ്ചിത തുക നിക്ഷേപിക്കുന്നത് വഴി നിങ്ങള്‍ക്കും ഭാവിയില്‍ വലിയൊരു സംഖ്യ തന്നെ സമാഹരിക്കാന്‍ സാധിക്കും.

മ്യൂച്വല്‍ ഫണ്ട് എസ്‌ഐപിയില്‍ എല്ലാ മാസവും ഒരു നിശ്ചിത സംഖ്യ നിക്ഷേപിക്കാന്‍ നിങ്ങള്‍ക്ക് സാധിക്കുകയാണെങ്കില്‍ തീര്‍ച്ചയായും ഇനി പറയാന്‍ പോകുന്ന കാര്യങ്ങള്‍ അറിഞ്ഞിരിക്കണം. 5,000, 10,000 അല്ലെങ്കില്‍ 15,000 എന്നീ തുകകളിലാണ് നിങ്ങള്‍ നിക്ഷേപിക്കുന്നതെങ്കില്‍ പത്ത് വര്‍ഷത്തിനുള്ളില്‍ എത്ര രൂപ സമാഹരിക്കാന്‍ സാധിക്കുമെന്ന് അറിയാമോ? പരിശോധിക്കാം.

നിങ്ങള്‍ നടത്തുന്ന നിക്ഷേപത്തിന് 12 ശതമാനം ശരാശരി വാര്‍ഷിക റിട്ടേണ്‍സാണ് ലഭിക്കുന്നതെങ്കില്‍ പത്ത് വര്‍ഷത്തേക്ക് നടത്തുന്ന 5,000 രൂപയുടെ നിക്ഷേപത്തില്‍ നിന്നും 11.6 ലക്ഷം രൂപ ലഭിക്കുന്നതാണ്. നിങ്ങള്‍ ആകെ നിക്ഷേപിക്കുന്നത് 6 ലക്ഷം രൂപയാണ്. എന്നാല്‍ കോമ്പൗണ്ടിങ്ങിന്റെ കരുത്തിലാണ് നിങ്ങള്‍ക്ക് 11 ലക്ഷം രൂപയ്ക്ക് മുകളില്‍ സമാഹരിക്കാന്‍ സാധിക്കുന്നത്. എന്നാല്‍ പത്ത് ശതമാനാണ് വാര്‍ഷിക റിട്ടേണ്‍സ് എങ്കില്‍ 10.3 ലക്ഷം രൂപയില്‍ താഴെയായിരിക്കും നിങ്ങളുടെ സമ്പാദ്യം. 15 ശതമാനം വാര്‍ഷിക റിട്ടേണ്‍സ് ഉണ്ടെങ്കില്‍ 13.9 ലക്ഷം രൂപയായും നിങ്ങളുടെ സമ്പാദ്യം വളരും.

പ്രതിമാസം 10,000 രൂപയാണ് നിക്ഷേപിക്കുന്നതെങ്കില്‍ പത്ത് വര്‍ഷത്തിനുള്ളില്‍ നിങ്ങള്‍ ആകെ നിക്ഷേപിക്കുന്ന തുക 12 ലക്ഷം. 12 ശതമാനം ശരാശരി വാര്‍ഷിക റിട്ടേണ്‍ ലഭിച്ചാല്‍ നിങ്ങളുടെ സമ്പാദ്യം ഏകദേശം 23.2 ലക്ഷമായി വളരും പത്ത് ശതമാനം റിട്ടേണ്‍ ആണെങ്കില്‍ 20.6 ലക്ഷമായും 15 ശതമാനമാണെങ്കില്‍ 27.9 ശതമാനമായുമാണ് നിങ്ങളുടെ സമ്പാദ്യം വളരുന്നത്.

Also Read: SIP: കോടീശ്വരനാകണോ? എങ്കില്‍ 9,000 രൂപ മാത്രം നിക്ഷേപിച്ചാല്‍ മതി

15,000 രൂപയാണ് നിങ്ങള്‍ പ്രതിമാസം നിക്ഷേപിക്കുന്നതെങ്കില്‍ ആകെ നിക്ഷേപിക്കുന്നത് 18 ലക്ഷം രൂപയാണ്. പ്രതിവര്‍ഷം 12 ശതമാനം ശരാശരി റിട്ടേണ്‍സ് ലഭിച്ചാല്‍ വരുമാനം 34.8 ലക്ഷം രൂപയായി വളരുന്നു. പത്ത് ശതമാനം റിട്ടേണ്‍സ് ലഭിച്ചാല്‍ ഏകദേശം 30.9 ലക്ഷം രൂപയായും. 15 ശതമാനം റിട്ടേണ്‍ ഉണ്ടെങ്കില്‍ ഏകദേശം 41.8 ലക്ഷം രൂപയായും സമ്പാദ്യം ഇരട്ടിക്കും.

അറിയിപ്പ്: മുകളില്‍ നല്‍കിയിരിക്കുന്നത് പൊതുവിവരത്തെ തുടര്‍ന്നുള്ള റിപ്പോര്‍ട്ടാണ്. അതിനാല്‍ തന്നെ അപകട സാധ്യത മനസിലാക്കി മാത്രം മുന്നോട്ടുപോവുക. അല്ലാതെയുണ്ടാകുന്ന സാമ്പത്തിക നഷ്ടങ്ങള്‍ക്ക് ടിവി9 മലയാളം ഉത്തരവാദിയായിരിക്കില്ല.

 

സുഹൃത്തുക്കളുടെ പോസ്റ്റുകൾ മാത്രം കാണാം; ഫേസ്ബുക്കിൽ പുതിയ ഫീച്ചർ
കുടലിൻറെ ആരോഗ്യത്തിനായി ഇവ കഴിക്കാം
സവാളയ്ക്ക് ഗുണങ്ങള്‍ നിരവധി
ദഹനത്തിന് ഇഞ്ചിവെള്ളം കുടിക്കാം