5
Latest newsKeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

Used Car Loan: സെക്കൻ്റ് ഹാൻ്റ് കാറിന് ലോൺ കിട്ടാൻ വരുമാനം എത്ര വേണം? പലിശ എങ്ങനെ നോക്കാം

Used Car Loan Eligibility: തുല്യ പ്രതിമാസ തവണകളായി ഇത് തിരിച്ചടച്ചാൽ മതിയെന്നതാണ് ഏറ്റവും പ്രധാനപ്പെട്ട കാര്യം. പല ബാങ്കുകളും ധനകാര്യ സ്ഥാപനങ്ങളും ഇത്തരം യൂസ്ഡ് കാർ ലോണുകൾ നൽകുന്നുണ്ട്. അതിനെ പറ്റിയാണ് പരിശോധിക്കുന്നത്.

Used Car Loan: സെക്കൻ്റ് ഹാൻ്റ് കാറിന് ലോൺ കിട്ടാൻ വരുമാനം എത്ര വേണം? പലിശ എങ്ങനെ നോക്കാം
Used Car LoanImage Credit source: TV9 Network
arun-nair
Arun Nair | Updated On: 27 Feb 2025 18:14 PM

നാലംഗ കുടുംബത്തിലേക്ക് ഒരു കാർ വാങ്ങുന്നത് സാമ്പത്തിക പരമായി നോക്കിയാൽ ഒരു വലിയ തീരുമാനങ്ങളിൽ ഒന്നാണ്. ലോൺ എടുത്താകുമ്പോൾ അതിന് പ്രത്യേകതയുണ്ട്. എല്ലാവർക്കും മുഴുവൻ തുകയും ഒരുമിച്ച് അടയ്ക്കാൻ കഴിയില്ല. അപ്പോഴാണ് കാർ വായ്പകൾക്ക് പ്രസക്തി. തുല്യ പ്രതിമാസ തവണകളായി ഇത് തിരിച്ചടച്ചാൽ മതിയെന്നതാണ് ഏറ്റവും പ്രധാനപ്പെട്ട കാര്യം. പല ബാങ്കുകളും ധനകാര്യ സ്ഥാപനങ്ങളും ഇത്തരം യൂസ്ഡ് കാർ ലോണുകൾ നൽകുന്നുണ്ട്. അതിനെ പറ്റിയാണ് പരിശോധിക്കുന്നത്. ഏത്ര രൂപ വരുമാനമുള്ളവർക്കാണ് യൂസ്ഡ് കാർ ലോൺ ലോൺ ലഭിക്കുന്നത്, എന്താണിതിൻ്റെ പലിശ എന്നിവ പരിശോധിക്കാം.

യൂസ്ഡ് കാർ ലോൺ

മറ്റാരെങ്കിലും ഉപയോഗിച്ച ശേഷം വിൽപ്പനക്കായി നൽകിയതോ, റീ സെയിൽ ചെയ്തതോ ആയ വാഹനങ്ങൾക്കുള്ള വായ്പയാണ് യൂസ്ഡ് കാർ ലോൺ. മുഴുവൻ തുകയും ഒറ്റയടിക്ക് അടയ്ക്കുന്നതിനുപകരം, നിങ്ങൾക്ക് ഒരു ബാങ്കിൽ നിന്നോ ധനകാര്യ സ്ഥാപനത്തിൽ നിന്നോ പണം കടമെടുത്ത് പലിശ തുകയ്ക്കൊപ്പം നിശ്ചിത പ്രതിമാസ തവണകളായി തിരിച്ചടയ്ക്കാം. ഉപയോഗിച്ച കാറുകൾക്ക് പുതിയവയേക്കാൾ കുറഞ്ഞ വിപണി മൂല്യം ഉള്ളതിനാൽ വാഹനത്തിൻ്റെ വിലയുടെ 70-90% വരെ ലോൺ ലഭ്യമാക്കും.ബാക്കിയുള്ള തുക നിങ്ങൾക്ക് ഡൗൺ പേയ്മെൻ്റായി നൽകിയാൽ മതി. യൂസ്ഡ് കാർ ലോണുകളുടെ പലിശനിരക്ക് പലപ്പോഴും പുതിയ കാർ വായ്പകളേക്കാൾ അൽപ്പം കൂടുതലായിരിക്കാം.

വായ്പാ കാലാവധി

1 മുതൽ 5 വർഷം വരെയാണ് വായ്പാ കാലാവധി ലഭിക്കുക, കാലയളവ് കുറയുമ്പോൾ ഇഎംഐയും ഉയരാം, പക്ഷെ പലിശ നിരക്ക് കുറവായിരിക്കും. വായ്പ അനുവദിക്കുന്നതിന് മുമ്പ്, വാഹനത്തിൻ്റെ പഴക്കം, നിലവിലെ അവസ്ഥ, റീസെയിൽ മൂല്യം, വായ്പക്കാരന്റെ ക്രെഡിറ്റ് സ്കോർ തുടങ്ങിയ ഘടകങ്ങൾ വായ്പ നൽകുന്നവർ പരിഗണിക്കും.

പേഴ്സണൽ ലോൺ

സെക്കൻ്റ് ഹാൻ്റ് കാർ വാങ്ങാൻ ആഗ്രഹിക്കു്നനവരാണെങ്കിൽ യൂസ്ഡ് കാർ ലോണിന് പകരമായി പേഴ്സണൽ ലോൺ നോക്കാവുന്നതാണ്. 50 ലക്ഷം രൂപ വരെ അർഹരായവർക്ക് പേഴ്സണൽ ലോൺ ഇത്തരത്തിൽ ലഭിക്കും. പ്രതിവർഷം 10.5% മുതൽ കുറഞ്ഞ പലിശ നിരക്കിലും ഇത് ലഭിക്കും. ഇ-കെവൈസി പൂർത്തിയാക്കുക, ഇഎംഐ പേയ്മെന്റ് സജ്ജമാക്കുക എന്നിങ്ങനെ മൂന്ന് ലളിതമായ ഘട്ടങ്ങളിലൂടെ നിങ്ങൾക്ക് ലോൺ സുരക്ഷിതമാക്കാം.

പലിശ നിരക്കുകൾ

പുതിയ വാഹനങ്ങൾക്ക് ഉയർന്ന റീസെയിൽ മൂല്യമുള്ളതിനാൽ പുതിയ കാർ വായ്പകൾ സാധാരണയായി കുറഞ്ഞ പലിശനിരക്കിൽ ലഭിക്കും, അതേസമയം പ്രീ-ഓണ്‍
കാർ വായ്പകൾക്ക് അൽപ്പം ഉയർന്ന നിരക്ക് (10-15%). പുതിയ വാഹനത്തിന് കാറിന്റെ വിലയുടെ 90-100% വരെ ലോൺ ലഭിക്കാം. ചിലപ്പോൾ ഡൗൺ പേയ്മെന്റ് ഒന്നും തന്നെ ആവശ്യമില്ല. .

യൂസ്ഡ് കാർ ലോണിന് ആർക്കൊക്കെ അപേക്ഷിക്കാം?

1.ശമ്പളമുള്ള വ്യക്തികൾക്ക് മുൻഗണന
2. ഒരു റസിഡന്റ് അല്ലെങ്കിൽ നോൺ റെസിഡന്റ് ഇന്ത്യൻ ആയിരിക്കണം
3.പ്രായം: 21-54 വയസ്സ്
4.കുറഞ്ഞത് 2 വർഷത്തെ പ്രവൃത്തി പരിചയം
5.കുറഞ്ഞത് 2 ലക്ഷം രൂപ വാർഷിക വരുമാനം

സ്വയം തൊഴിൽ ചെയ്യുന്ന വ്യക്തികൾക്കുള്ള യോഗ്യത

ഇന്ത്യക്കാരൻ ആയിരിക്കണം
പ്രായം: 23 – 60 വയസ്സ്
കുറഞ്ഞത് 4 വർഷത്തെ ബിസിനസ്സ്
കുറഞ്ഞത് 1.75 ലക്ഷം രൂപ വാർഷിക വരുമാനം

ശ്രദ്ധിക്കാം

1. ലോണിന് യോഗ്യതയുണ്ടോ എന്ന് ആദ്യം സ്വയം പരിശോധനയാവാം
2. ലോണിന് അപേക്ഷിക്കുന്ന വിവിധ ധനകാര്യ സ്ഥാപനങ്ങളുടെ പലിശ അടക്കം താരതമ്യം ചെയ്യുക
3. വാഹനം തിരഞ്ഞെടുക്കുക
4. ആവശ്യമുള്ള രേഖകൾ റെഡിയാക്കാം
5. എക്സിക്യുട്ടീവ് വഴിയോ, അല്ലെങ്കിൽ ഒാൺലൈനായോ ലോണിന് അപേക്ഷിക്കുക
6. വേരിഫിക്കേഷന് ശേഷം ലോൺ ലഭ്യമാകും

ആവശ്യമുള്ള രേഖകൾ

തിരിച്ചറിയൽ രേഖ, അഡ്രസ്സ് പ്രൂഫ്, വരുമാനം സംബന്ധിച്ചുള്ള രേഖകൾ, കാർ ഡോക്യുമെൻ്റ്സ്, പാസ്പോർട്ട് സൈസ് ഫോട്ടോ