Liquor: കേരളം മദ്യത്തിന് വേണ്ടി ചെലവാക്കുന്നത് എത്ര? ഇന്ത്യയിൽ ഏറ്റവും കൂടുതൽ പണം ഇറക്കുന്ന സംസ്ഥാനങ്ങളുടെ പട്ടിക പുറത്ത്
Liquor Spending Rates: പട്ടികയിൽ കേരളത്തിൻ്റെ സ്ഥാനമാക്കട്ടെ ഒമ്പതാമതാണ്. സംസ്ഥാനത്തിൽ മൊത്തം ഉപയോഗിക്കുന്ന മദ്യത്തെ ജനസംഖ്യകൊണ്ട് ഹരിച്ചാണ് ആളോഹരി മദ്യ ഉപഭോഗം കണക്കാക്കുന്നത്. മദ്യത്തിന് ഏറ്റവും കുറവ് നികുതി പിരിക്കുന്ന സംസ്ഥാനം ഝാർഖണ്ഡും (67 ശതമാനം) ഏറ്റവും ഉയർന്നത് ഗോവയുമാണ് (722 ശതമാനം).
ന്യൂഡൽഹി: ഇന്ത്യയിൽ ഏറ്റവും കൂടുതൽ മദ്യത്തിനായി പണം ചെലവാക്കുന്ന സംസ്ഥാനങ്ങളുടെ പട്ടിക പുറത്ത്. നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് പബ്ലിക് ഫിനാൻസ് ആൻ്റ് പോളിസി (എൻഐപിഎഫ്പി) പ്രസിദ്ധീകരിച്ച ആൽക്കഹോളിക് പാനീയങ്ങളുടെ നികുതിയിൽ നിന്നുള്ള വരുമാന സമാഹരണ റിപ്പോർട്ടിലാണ് ഇക്കാര്യങ്ങൾ വെളിപ്പെടുത്തിയിരിക്കുന്നത്. തെലങ്കാന, ആന്ധ്രാപ്രദേശ് സംസ്ഥാനങ്ങളിലുള്ളവരാണ് മദ്യത്തിനായി ഏറ്റവും കൂടുതൽ ആളോഹരി പണം ചെലവഴിക്കുന്നതെന്നാണ് പഠന റിപ്പോർട്ടിൽ പറയുന്നത്. പ്രതിവർഷം ശരാശരി 1,623 രൂപയാണ് (2022-23) തെലങ്കാനക്കാർ മദ്യത്തിനായി ചെലവാക്കുന്നത്. ആന്ധ്രപ്രദേശാകട്ടെ 1306 രൂപയാണ് ശരാശരി ചെലവാക്കുന്നതന്നും റിപ്പോർട്ടിൽ വ്യക്തമാക്കുന്നു.
ALSO READ: എന്തിന് മറ്റുള്ളവരെ ആശ്രയിക്കണം? സാമ്പത്തിക സ്വാതന്ത്ര്യം നേടാന്‍ ഇവ അറിഞ്ഞുവെക്കാം
ഛത്തീസ്ഗഢ് 1,227 രൂപയും പഞ്ചാബ് 1,245 രൂപയും ഒഡീഷ 1,156 രൂപയും മദ്യത്തിനും മറ്റ് ലഹരി പാനീയങ്ങൾക്കുമായി ചെലവഴിക്കുന്നുണ്ട്. എന്നാൽ 379 രൂപയാണ് കേരളം ശരാശരി മദ്യത്തിനായി ചെലവാക്കുന്നത്. പട്ടികയിൽ കേരളത്തിൻ്റെ സ്ഥാനമാക്കട്ടെ ഒമ്പതാമതാണ്. സംസ്ഥാനത്തിൽ മൊത്തം ഉപയോഗിക്കുന്ന മദ്യത്തെ ജനസംഖ്യകൊണ്ട് ഹരിച്ചാണ് ആളോഹരി മദ്യ ഉപഭോഗം കണക്കാക്കുന്നത്. എൻഎസ്എസ്ഒയുടെ (നാഷണൽ സാമ്പിൾ സർവേ ഓഫിസ്) സർവേ കണക്കുകൾ പ്രകാരം, കേരളം (486 രൂപ), ഹിമാചൽ പ്രദേശ് (457 രൂപ), പഞ്ചാബ് (453 രൂപ), തമിഴ്നാട് (330 രൂപ), രാജസ്ഥാൻ (308 രൂപ) എന്നിങ്ങനെയാണ് കണക്കുക്കൾ.
മദ്യത്തിന് ഏറ്റവും കുറവ് നികുതി പിരിക്കുന്ന സംസ്ഥാനം ഝാർഖണ്ഡും (67 ശതമാനം) ഏറ്റവും ഉയർന്നത് ഗോവയുമാണ് (722 ശതമാനം). 2014-15 സാമ്പത്തിക വർഷത്തിൽ 745 രൂപയായിരുന്നു തെലങ്കാനയുടെ ലഹരി പാനീയങ്ങളുടെ ആളോഹരി ചെലവ്. എന്നാൽ, 2022-23 സാമ്പത്തിക വർഷമാകട്ടെ ഇത് 1,623 രൂപയായി കുത്തനെ ഉയർന്നു.
കേരളം മദ്യത്തിന് ചെലവാക്കുന്ന തുക 2014-15 കാലയളവിൽ 1020 രൂപയായിരുന്നെങ്കിൽ 2022-23ൽ 379 രൂപയായി എന്നതാണ് റിപ്പോർട്ടിലെ ശ്രദ്ധേയം. പ്രതിശീർഷ എക്സൈസ് ശേഖരണത്തിലും തെലങ്കാനയാണ് മുന്നിൽ. വാർഷിക പ്രതിശീർഷം 4,860 രൂപയാണ് തെലങ്കാനയുടെ കളക്ഷൻ. 4,432 രൂപയുമായി കർണാടകയാണ് രണ്ടാം സ്ഥാനത്ത്.