Mutual Funds: മക്കള്‍ക്ക് 2 കോടി സമ്മാനിച്ചാലോ? അതിനായി 18ാം പിറന്നാളിന് ഇതുമാത്രം ചെയ്താല്‍ മതി
Investment For Children: അതിനായി മ്യൂച്വല്‍ ഫണ്ടുകള്‍ തിരഞ്ഞെടുക്കാം. നിങ്ങള്‍ മകളുടെയോ മകന്റെയോ 18ാം വയസില്‍ 1,80,000 രൂപ ഒറ്റത്തവണ നിക്ഷേപം നടത്തുകയാണെങ്കില്‍ 42 വര്‍ഷത്തിന് ശേഷം അവര്‍ക്ക് 2.10 കോടി രൂപ ലഭിക്കും.

മക്കളുടെ ഭാവി സുരക്ഷിതമാക്കാനാണ് ഓരോ മാതാപിതാക്കളും കഷ്ടപ്പെടുന്നത്. എന്നാല്‍ ഉയരുന്ന ജീവിതച്ചെലവ് മികച്ച സമ്പാദ്യം ഉണ്ടാക്കിയെടുക്കാന്‍ സാധിക്കാത്ത അവസ്ഥയിലേക്ക് പല രക്ഷിതാക്കളെയും എത്തിക്കുന്നു. മക്കളുടെ ഭാവി ഉറപ്പാക്കുന്നതിനായി മികച്ച നിക്ഷേപ മാര്‍ഗങ്ങള്‍ സ്വീകരിക്കുന്നതാണ് നല്ലത്. ദീര്‍ഘകാലത്തേക്ക് വളരുന്ന നിക്ഷേപങ്ങളാണ് നല്ലത്.
അതിനായി മ്യൂച്വല്‍ ഫണ്ടുകള്‍ തിരഞ്ഞെടുക്കാം. നിങ്ങള്‍ മകളുടെയോ മകന്റെയോ 18ാം വയസില്‍ 1,80,000 രൂപ ഒറ്റത്തവണ നിക്ഷേപം നടത്തുകയാണെങ്കില്‍ 42 വര്‍ഷത്തിന് ശേഷം അവര്‍ക്ക് 2.10 കോടി രൂപ ലഭിക്കും.
ഇവിടെ നിങ്ങള്‍ക്ക് രണ്ട് തരത്തില്‍ നിക്ഷേപം നടത്താവുന്നതാണ്. ഒന്ന് ഒരു വലിയ തുക നിക്ഷേപിച്ച് അതിനെ ദീര്‍ഘകാലത്തേക്ക് വളരാന്‍ അനുവദിക്കുക, മറ്റൊന്ന് പ്രതിമാസം ചെറിയ തുക സിസ്റ്റമാറ്റിക് ഇന്‍വെസ്റ്റ്‌മെന്റ് പ്ലാന്‍ വഴി നിക്ഷേപിക്കുന്നതാണ്.




ഒറ്റത്തവണ നിക്ഷേപമായി നിങ്ങള്‍ 1,80,000 രൂപ നിക്ഷേപിക്കുമ്പോള്‍ 12 ശതമാനം പലിശ ലഭിക്കുകയാണെങ്കില്‍ കോമ്പൗണ്ടിങ്ങിന്റെ കരുത്തില്‍ 2,10,10,164.72 രൂപ 42 വര്‍ഷത്തിന് ശേഷം ലഭിക്കുന്നതാണ്. 2,08,30,164.72 രൂപാണ് ഇവിടെ ലാഭം.
സിസ്റ്റമാറ്റിക് ഇന്‍വെസ്റ്റ്‌മെന്റ് പ്ലാന്‍ വഴിയും നിങ്ങള്‍ക്ക് മികച്ച ഫണ്ട് രൂപപ്പെടുത്തിയെടുക്കാന്‍ സാധിക്കുന്നതാണ്. പ്രതിമാസം 5,000 രൂപ നിക്ഷേപിക്കുകയാണെങ്കില്‍ പതിനഞ്ച് വര്‍ഷം കഴിയുമ്പോള്‍ 25.92 ലക്ഷം രൂപയും 25 വര്‍ഷം കഴിയുമ്പോള്‍ 99.82 ലക്ഷം രൂപയും 35 വര്‍ഷം കഴിയുമ്പോള്‍ 3.5 കോടി രൂപയുമായും നിങ്ങളുടെ സമ്പാദ്യം വളരും.
അറിയിപ്പ്: മുകളില്‍ നല്‍കിയിരിക്കുന്നത് പൊതുവിവരത്തെ തുടര്‍ന്നുള്ള റിപ്പോര്‍ട്ടാണ്. അതിനാല്‍ തന്നെ അപകട സാധ്യത മനസിലാക്കി മാത്രം മുന്നോട്ടുപോവുക. അല്ലാതെയുണ്ടാകുന്ന സാമ്പത്തിക നഷ്ടങ്ങള്‍ക്ക് ടിവി9 മലയാളം ഉത്തരവാദിയായിരിക്കില്ല.