AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

Systematic Investment Plan: 5,000 മതി, അതുകൊണ്ട് കോടികള്‍ സമ്പാദിക്കാം; മികച്ച ലാഭത്തിന് എസ്‌ഐപിയില്‍ ഇത്ര വര്‍ഷങ്ങള്‍ മതി

Systematic Investment Plan Growth: ദീര്‍ഘകാല നിക്ഷേപങ്ങള്‍ വഴി എസ്‌ഐപികള്‍ വഴി നിങ്ങള്‍ക്ക് മികച്ച ലാഭം ഉണ്ടാക്കിയെടുക്കാന്‍ സാധിക്കും. കൂട്ടുപലിശയുടെ കരുത്താണ് നിങ്ങള്‍ക്ക് ഇവിടെ ഗുണം ചെയ്യുന്നത്. നിങ്ങള്‍ നിക്ഷേപിക്കുന്ന തുകയേക്കാള്‍ ഇരട്ടി തുക തിരികെ ലഭിക്കും എന്ന കാര്യം ഉറപ്പാണ്.

Systematic Investment Plan: 5,000 മതി, അതുകൊണ്ട് കോടികള്‍ സമ്പാദിക്കാം; മികച്ച ലാഭത്തിന് എസ്‌ഐപിയില്‍ ഇത്ര വര്‍ഷങ്ങള്‍ മതി
പ്രതീകാത്മക ചിത്രം Image Credit source: TV9 Marathi
shiji-mk
Shiji M K | Updated On: 17 Apr 2025 16:06 PM

ഇന്നത്തെ തലമുറ അവരുടെ നിക്ഷേപം ഏറ്റവും കൂടുതല്‍ ലാഭം കിട്ടുന്ന ഇടങ്ങളിലേക്ക് മാറ്റിയിരിക്കുകയാണ്. റിസ്‌ക്കെടുത്താലും ഉയര്‍ന്ന ലാഭം ലഭിക്കണമെന്നത് തന്നെയാണ് പലരുടെയും ചിന്ത. അതിനാല്‍ തന്നെ സിസ്റ്റമാറ്റിക് ഇന്‍വെസ്റ്റ്‌മെന്റ് പ്ലാന്‍ അഥവ എസ്‌ഐപികള്‍ക്കാണ് ഇന്ന് കൂടുതല്‍ സ്വീകാര്യതയുള്ളത്.

ദീര്‍ഘകാല നിക്ഷേപങ്ങള്‍ വഴി എസ്‌ഐപിയിലൂടെ നിങ്ങള്‍ക്ക് മികച്ച ലാഭം ഉണ്ടാക്കിയെടുക്കാന്‍ സാധിക്കും. കൂട്ടുപലിശയുടെ കരുത്താണ് നിങ്ങള്‍ക്ക് ഇവിടെ ഗുണം ചെയ്യുന്നത്. നിങ്ങള്‍ നിക്ഷേപിക്കുന്ന തുകയേക്കാള്‍ ഇരട്ടി തുക തിരികെ ലഭിക്കും എന്ന കാര്യം ഉറപ്പാണ്.

പതിനഞ്ച് വര്‍ഷത്തേക്ക് എസ്‌ഐപിയില്‍ 5000 രൂപ നിക്ഷേപിച്ചാല്‍ നിങ്ങള്‍ക്ക് എത്ര രൂപ തിരികെ ലഭിക്കുമെന്ന് അറിയാമോ? 12 ശതമാനം വാര്‍ഷിക പലിശ കണക്കാക്കിയാല്‍ 15 വര്‍ഷം കൊണ്ട് നിങ്ങളുടെ നിക്ഷേപം ഏകദേശം 9 ലക്ഷം രൂപയായിരിക്കും.

എന്നാല്‍ നിങ്ങള്‍ക്ക് തിരികെ ലഭിക്കുന്നത് 25.23 ലക്ഷം രൂപയായിരിക്കും. പലിശയിനത്തില്‍ മാത്രം നിങ്ങളിലേക്ക് എത്തിച്ചേരാന്‍ പോകുന്നത് 16.23 ലക്ഷം രൂപയാണ്.

ഇനി നിങ്ങള്‍ 7.5 വര്‍ഷത്തേക്ക് പ്രതിമാസം 10,000 രൂപ നിക്ഷേപിച്ചാല്‍ ആകെ നിക്ഷേപിക്കുന്നത് 9 ലക്ഷം രൂപ തന്നെ. കാലാവധി അവസാനിക്കുമ്പോള്‍ നിക്ഷേപം ഏകദേശം 14.63 ലക്ഷം രൂപയായി വളരുന്നു. 12 ശതമാനം പലിശ കണക്കാക്കിയാല്‍ ലഭിക്കുന്ന ആകെ വരുമാനം 6.63 ലക്ഷം രൂപ.

Also Read: Systematic Investment Plan: എച്ചൂസ്മി 1,000 രൂപയുണ്ടോ കയ്യില്‍? 35 ലക്ഷം തിരികെ കിട്ടൂട്ടോ! എന്നാ ഒന്ന് നോക്കിയാലോ?

എന്നാല്‍ 15,000 രൂപ അഞ്ച് വര്‍ഷത്തേക്ക് നിക്ഷേപിക്കാനാണ് നിങ്ങള്‍ പദ്ധതിയിട്ടിരിക്കുന്നത് എങ്കില്‍ ആകെ നിക്ഷേപം 9 ലക്ഷം രൂപ. കാലാവധി പൂര്‍ത്തിയാകുമ്പോള്‍ ഏകദേശം 12.37 ലക്ഷം രൂപയായി നിങ്ങളുടെ സമ്പാദ്യം വളരും. പലിശയായി ലഭിക്കുന്നത് 3.37 ലക്ഷം രൂപയാണ്.

അറിയിപ്പ്: മുകളില്‍ നല്‍കിയിരിക്കുന്നത് പൊതുവിവരത്തെ തുടര്‍ന്നുള്ള റിപ്പോര്‍ട്ടാണ്. അതിനാല്‍ തന്നെ അപകട സാധ്യത മനസിലാക്കി മാത്രം മുന്നോട്ടുപോവുക. അല്ലാതെയുണ്ടാകുന്ന സാമ്പത്തിക നഷ്ടങ്ങള്‍ക്ക് ടിവി9 മലയാളം ഉത്തരവാദിയായിരിക്കില്ല.