Cash Deposit Limit: ഒരു ദിവസം എത്ര രൂപ വരെ നിങ്ങൾക്ക് നിങ്ങളുടെ ബാങ്ക് അക്കൗണ്ടില്‍ നിക്ഷേപിക്കാം..?
ഇതിന് കൃത്യമായി നിക്ഷേപ പരിധിയുണ്ട്, പരിധി കടന്നാൽ ചില നിയമപരമായ പ്രശ്നങ്ങളും കൂടി നിങ്ങൾക്ക് വന്നേക്കാ
കൃത്യമായ ഇടവേളകളിൽ നിശ്ചിത തുക വീതം ബാങ്ക് അക്കൗണ്ടില്‍ നിക്ഷേപിക്കുന്നവരാണോ നിങ്ങൾ? എത്ര രൂപ വരെ നിങ്ങൾ നിക്ഷേപിക്കാറുണ്ട്? അല്ലെങ്കിൽ എത്രയാണ് ബാങ്ക് പറയുന്ന നിങ്ങളുടെ സാധാരണ നിക്ഷേപ പരിധി. ഇതൊക്കെ നിങ്ങൾ ബാങ്കിൽ അന്വേഷിക്കാറുണ്ടോ? എങ്കിൽ അതിനെ പറ്റിയാണ് ഇവിടെ പരിശോധിക്കുന്നത്.
റിസർവ്വ് ബാങ്ക് ചട്ടങ്ങൾ പ്രകാരം ഒരാൾക്ക് തൻറെ സേവിങ്ങ്സ് ബാങ്ക് അക്കൗണ്ടില്‍ നിക്ഷേപിക്കാനുള്ള തുകയ്ക്ക് നിശ്ചിത പരിധിയുണ്ട്. എങ്കിലും ഇതിന് ചില ഇളവുകളും ചിലപ്പോൾ ലഭിച്ചേക്കാം.
ഇതിൽ ശ്രദ്ധിക്കേണ്ട ഏറ്റവും പ്രധാന കാര്യം ബാങ്കുകളുടെ കണക്ക് പ്രകാരം ഓരോ അക്കൗണ്ടുകൾക്കും മിനിമം പരിധിയുണ്ട്. ബാങ്കുകൾ അനുസരിച്ച് ഇത് വ്യത്യാസപ്പെട്ടേക്കാം. മിനിമം പരിധി 1000 രൂപ മുതൽ 10000 രൂപ വരെയാണ്. ബാങ്കുകൾ നൽകുന്നത്.
നിക്ഷേപ പരിധി
ആദായനികുതി നിയമങ്ങൾ പ്രകാരം ഒരു സാമ്പത്തിക വർഷം ഒരാൾക്ക് തൻ്റെ സേവിംഗ്സ് അക്കൗണ്ടിൽ നിക്ഷേപിക്കുന്ന പരമാവധി പരിഘധി 10 ലക്ഷമാണ്. ഇത് കൂടാതെ ഒരു ദിവസം നിക്ഷേപിക്കാവുന്ന പരമാവധി പരിധി 1 ലക്ഷമാണ്. എങ്കിലും ചില ബാങ്കുകളുടെ നിയമം അനുസരിച്ച് ഇതിൽ മാറ്റം വന്നേക്കാം.
തുക കൂടിയാൽ
നിങ്ങളുടെ അക്കൗണ്ടിൽ 50,000-മോ അതിൽ കൂടുതലോ തുക തുക നിക്ഷേപിച്ചാൽ നിർബന്ധമായും നിങ്ങൾക്ക് പാൻ കാർഡ് ഉണ്ടായിരിക്കണം ഒപ്പം പാൻ നമ്പർ നൽകുകയും വേണം. ഒരു ദിവസം ഒരു ലക്ഷം രൂപ വരെ നിങ്ങൾക്ക് നിക്ഷേപിക്കാം എന്ന് പറഞ്ഞല്ലോ. പതിവായി നിക്ഷേപം നടത്തുന്നവരവല്ലെങ്കിൽ ചിലപ്പോൾ നിങ്ങളുടെ നിക്ഷേപ പരിധി 2.50 ലക്ഷം രൂപ വരെയാകാം.
10 ലക്ഷത്തിൽ കൂടിയാൽ
നിങ്ങളുടെ പരമാവധി നിക്ഷേപ പരിധി 10 ലക്ഷമാണെന്ന് പറഞ്ഞിരുന്നല്ലോ. ഇതിൽ കൂടുതലായാൽ എന്തു ചെയ്യും? സാധാരണ ഗതിയിൽ ബാങ്കുകൾ ആദായ നികുതി വകുപ്പിനെ വിവരം നേരിട്ട് അറിയിക്കുക തന്നെയാണ് ചെയ്യുന്നത്. ഇങ്ങനെ വന്നാൽ കൂടിയ തുകയുടെ ഉറവിടം വ്യക്തമാക്കുകയും ബന്ധപ്പെട്ട നികുതി നൽകുകയും ചെയ്യേണ്ടി വരും. ഇതാണ് ചട്ടം. തുകയുടെ ഉറവിടത്തിൽ എന്തെങ്കിലും പ്രശ്നമോ പണം അനധികൃതമാവുകയോ ചെയ്താൽ ചിലപ്പോൾ പെനാൽറ്റി അടക്കമുള്ള നടപടിക്രമങ്ങൾ നേരിടേണ്ടി വന്നേക്കാം.
അധിക തുക എന്ത് ചെയ്യാം
നിങ്ങളുടെ അക്കൗണ്ടില്‍ അധികമായി വരുന്ന തുക എന്ത് ചെയ്യണം എന്നത് സംബന്ധിച്ച് ഒരു ധാരണ ഉണ്ടാവുന്നത് നല്ലതാണ്. ഇത് നിങ്ങൾക്ക് സ്ഥിര നിക്ഷേപമാക്കി മാറ്റാൻ കഴിഞ്ഞാൽ നിങ്ങൾക്ക് പലിശ ഇനത്തിലും ഒരു നിശ്ചിത വരുമാനം ഉണ്ടാക്കാനാവും. ബാങ്കുകൾക്ക് അനുസരിച്ച് സ്ഥിര നിക്ഷേപങ്ങളുടെ പലിശയിൽ മാറ്റമുണ്ടാകും.
മുതിർന്ന പൗരൻമാരാണെങ്കിൽ അവർക്ക് കൂടുതൽ പലിശ നിക്ഷേപങ്ങൾക്ക് ബാങ്കുകൾ നൽകുന്നുണ്ട്. ഇത് മാത്രമാണ് റിസർവ്വ് ബാങ്കിൻറെ മോണിറ്ററി പോളിസിയിലുള്ള മാറ്റങ്ങൾ വഴി സ്ഥിര നിക്ഷേപങ്ങളുടെ പലിശയിലും മാറ്റം വരാം.